മുത്തലാഖ് ബില്ല് ഗുണം ചെയ്തു; ഇശ്‌റത്ത് ജഹാന്‍ ബിജെപിയില്‍

  • Written By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: മുത്തലാഖ് കേസിലെ ഹര്‍ജിക്കാരില്‍ പ്രധാനിയായ ഇശ്‌റത്ത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി സായന്തന്‍ ബസുവാണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയുടെ ഹൗറ ഓഫീസില്‍ നടന്ന ചടങ്ങിലാണ് ഇശ്‌റത്ത് ജഹാന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

Ishrat

മുത്തലാഖിനെതിരേ ഹര്‍ജി സമര്‍പ്പിച്ച അഞ്ച് പേരില്‍ ഒരാളാണ് ഇശ്‌റത്ത് ജഹാന്‍. ഫോണ്‍ വഴി വിവാഹമോചനം ചൊല്ലിയതിനെ തുടര്‍ന്നാണ് ഇശ്‌റത്ത് ഭര്‍ത്താവിനെതിരേ കോടതിയിലെത്തിയത്. 2014ല്‍ ദുബായിലായിരിക്കെയാണ് ഭര്‍ത്താവ് ഫോണില്‍ വിളിച്ച് മൊഴി ചൊല്ലുന്നതായി അറിയിച്ചത്.

ഇശ്‌റത്ത് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കഴിഞ്ഞ ഓഗസ്റ്റ് 22ന് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്. ഇശ്‌റത്ത് ബിജെപി അംഗത്വമെടുത്ത കാര്യം പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും സ്ഥിരീകരിച്ചു. മാധ്യമങ്ങള്‍ ഇശ്‌റത്തുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ച് പുതിയ ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുയും പാസാക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ബില്ല് രാജ്യസഭയുടെ പരിഗണനയ്ക്ക് വരും. രാജ്യസഭ പാസാക്കിയാല്‍ രാഷ്ട്രപതി അംഗീകരിക്കുന്നതോടെ ബില്ല് നിയമമാകും.

മുത്തലാഖ് വഴി വിവാമോചനം തേടുന്ന പുരുഷന്‍മാര്‍ക്ക് ജയില്‍ ശിക്ഷ നിര്‍ദേശിക്കുന്നതാണ് ബില്ല്. മുത്തലാഖ് വഴി മൊഴി ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. സ്ത്രീ അവകാശം സംരക്ഷിക്കുന്നതിനാണ് ബില്ല് കൊണ്ടുവന്നതെന്ന് ബിജെപി അവകാശപ്പെടുന്നു. ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നാണ് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Triple Talaq Crusader Ishrat Jahan Joins BJP

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്