• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുത്തലാഖ് ബില്‍ രാജ്യസഭയില്‍; മുസ്ലിംങ്ങളെ ലക്ഷ്യമിട്ട് എന്തിനാണ് ഇത്തരമൊരു നിയമമെന്ന് കോണ്‍ഗ്രസ്

ദില്ലി: മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്ലിനെ രാഷ്ട്രീയമായി കാണരുതെന്ന അഭ്യര്‍ത്ഥനയോടെ കേന്ദ്ര നിയമവകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദാണ് മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. വോട്ട് ബാങ്കായി ആരും ബില്ലിനെ മുതലെടുക്കാന്‍ ശ്രമിക്കരുത്. ഇത് മനുഷ്യത്വത്തിന്‍റെ പ്രശ്നമാണ്. സ്ത്രീകള്‍ക്ക് നീതി നടപ്പിലാകാനും അവരുടെ ആത്മാഭിമാനം സംരക്ഷിക്കാനും പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാനും ലിംഗനീതിക്കുമാണ് ഈ ബില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്ന് രവിശങ്കര്‍ പ്രസാദ് സഭയില്‍ പറഞ്ഞു.

പിഡിപി, നാഷണല്‍ കോണ്‍ഫ്രന്‍സ്, കോണ്‍ഗ്രസ്; കശ്മീരില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകൃതമാവുന്നു

ബില്ലിന്‍മേല്‍ രാജ്യസഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് രാജ്യസഭയില്‍ നടത്തിയത്. സുപ്രീംകോടതി ഉത്തരവിന്‍റെ മറവില്‍ ബിജെപിസ്വന്തം താല്‍പര്യം നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ആരോപിച്ചത്. മുസ്ലിംകളെ ലക്ഷ്യമിട്ട് എന്തിനാണ് ഇത്തരം നിയമം. ജയിലില്‍ നിന്ന് പുറത്തുവരുന്ന പ്രതികള്‍ കൊള്ളക്കാരോ കള്ളന്‍മാരോ ആയിത്തീരും. അതുമല്ലെങ്കില്‍ അവര്‍ ആത്മഹത്യ ചെയ്യും. അതാണ് നിങ്ങളുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി ഉത്തരവ് എന്ന് പറഞ്ഞ് മുത്തലാഖ് നിരോധന ബില്‍ കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് ആള്‍കൂട്ട അക്രമണങ്ങള്‍ക്കെതിരെയുള്ള സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പിലാക്കാത്തതെന്നും ഗുലാനബി ആസാദ് ചോദിച്ചു. സിവില്‍ കേസിന്‍റെ പരിധിയില്‍ വരുന്ന വിവാഹ മോചന തര്‍ക്കങ്ങളെ ക്രമിനല്‍ കേസിന്‍റെ ഭാഗമാക്കുന്ന ബില്‍ പൗരാവകാശത്തിന്‍റെ ലംഘനമാണെന്നായിരുന്നു സിപിഎം ആരോപണം. സര്‍ക്കാരിന്‍റേത് രഹസ്യ അജണ്ടയാണെന്ന് ഡിഎംകെ നേതാവ് തിരുച്ചി ശിവ അഭിപ്രായപ്പെട്ടു.

അതേസമയം, എന്‍ഡിഎ ഘടകക്ഷിയായ ജെഡിയു ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. എഐഡിഎംകെയും ടിആര്‍എസും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നേക്കും. ബില്ലിനെ എതിര്‍ക്കുമ്പോഴും ഈ കക്ഷികള്‍ എതിര്‍ത്ത് വോട്ട് ചെയ്യാതിരിക്കുന്നത് സര്‍ക്കാരിന് ഗുണം ചെയ്യും. ജെഡിയു, എഐഎഡിഎംകെ അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നാല്‍ സഭയുടെ അംഗബലം 241 ല്‍ നിന്ന് 213 ആയി കുറയും. ഇതോടെ 107 അംഗങ്ങളുള്ള എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷമായ 107 തികയ്ക്കാന്‍ സാധിക്കും. ബിജെഡിയുടെ കൂടി പിന്തുണ കിട്ടുന്നതോടെ ബില്‍ എളുപ്പത്തില്‍ പാസാക്കിയെടുക്കാന്‍ കഴിയും എന്നാണ് കേന്ദ്രത്തിന്‍റെ പ്രതീക്ഷ.

English summary
Tripple talaq bill in Rajya Sabha; congress against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X