കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ രാജി വെച്ചു

Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ രാജി വെച്ചു. ഗവര്‍ണര്‍ എസ് എന്‍ ആര്യയ്ക്ക് രാജി കത്ത് നല്‍കിയെന്ന് ബിപ്ലവ് ദേവ് കുമാര്‍ അറിയിച്ചു. ബി ജെ പിയുടെ നിര്‍ദേശപ്രകാരമാണ് രാജി.ബി ജെ പി എം എല്‍ എമാരുടെ യോഗത്തിലാണ് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവും ബി ജെ പി ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയും ബി ജെ പിയുടെ നിയമസഭാ കക്ഷി യോഗത്തിന്റെ നിരീക്ഷകരാകും.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ത്രിപുരയില്‍ ബി ജെ പി അധികാരത്തിലേറിയത്. വര്‍ഷങ്ങള്‍ നീണ്ട ഇടത് ഭരണത്തിന് അന്ത്യം കുറിച്ചായിരുന്നു ബി ജെ പി അധികാരം പിടിച്ചത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് മുഖ്യമന്ത്രിയെ ബി ജെ പി മാറ്റുന്നത്. വെള്ളിയാഴ്ച ഡല്‍ഹിയിലായിരുന്ന ബിപ്ലവ് ദേവ് കുമാര്‍ ശനിയാഴ്ച രാവിലെയാണ് അഗര്‍ത്തലയില്‍ തിരിച്ചെത്തിയത്.

BIPLAB

ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന തീരുമാനമാണ്. എന്താണ് രാജിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് അറിയില്ല. എന്നാല്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിക്ക് ചില പദ്ധതികള്‍ ഉണ്ടായിരിക്കാം, അത് പാര്‍ട്ടിക്ക് നല്ലതായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, ബിപ്ലവ് ദേവ് കുമാര്‍ മന്ത്രിസഭയിലെ ഒരു മന്ത്രി പറഞ്ഞു.

മുക്കുത്തി കണ്ടില്ലാന്ന് ഇനി പറയരുത്; തുരുതുരാ മുക്കുത്തി ചിത്രങ്ങളുമായി ഷഫ്‌ന
സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയെ പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഞങ്ങള്‍ക്ക് ഒരു പുതിയ മുഖ്യമന്ത്രി ഉണ്ടാകും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ത്രിപുരയിലെ മുന്‍ രാജകുടുംബവുമായി ബന്ധമുള്ള ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മ്മ ഇടക്കാലത്തേക്ക് ചുമതലയേല്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.

 'കണ്ടില്ലേ റിഫയുടെ അവസ്ഥ എന്ന് സജ്ജാദിന്റെ ഉമ്മ, അവന് പണത്തോട് ആര്‍ത്തി'; ഷഹനയുടെ സഹോദരന്‍ പറയുന്നു 'കണ്ടില്ലേ റിഫയുടെ അവസ്ഥ എന്ന് സജ്ജാദിന്റെ ഉമ്മ, അവന് പണത്തോട് ആര്‍ത്തി'; ഷഹനയുടെ സഹോദരന്‍ പറയുന്നു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയെയും ബിപ്ലവ് ദേവ് കുമാര്‍ ന്യൂഡല്‍ഹി സന്ദര്‍ശനത്തില്‍ കണ്ടിരുന്നു. ബി ജെ പി സംസ്ഥാന ഘടകത്തില്‍ ചേരിപ്പോരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സി പി ഐ എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ ചേര്‍ന്ന നിരവധി പേര്‍ അടുത്തിടെ പാര്‍ട്ടി വിട്ടിരുന്നു.

ബിപ്ലബ് കുമാര്‍ ദേബ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും പത്ത് എം എല്‍ എമാര്‍ വിട്ടുനിന്ന സാഹചര്യവും ഉണ്ടായിരുന്നു. 60 അംഗ മന്ത്രിസഭയില്‍ 36 എം എല്‍ എമാരുമായാണ് ബിപ്ലബ് ദേബ് സര്‍ക്കാര്‍ 2018 ല്‍ അധികാരത്തിലെത്തിയത്. 2019 ലെ ലോക്സഭ തെരഞ്ഞടുപ്പിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ വിമത നീക്കം ശക്തിപ്പെട്ടത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Tripura Chief Minister Biplab Kumar Deb has resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X