കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേമന്റെ സംസ്‌കാരത്തില്‍ പങ്കെടുത്തവര്‍ തീവ്രവാദികളെന്ന് ഗവര്‍ണര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കഴിഞ്ഞം ദിവസം നാഗ്പൂര്‍ ജയിലില്‍ വെച്ച് തൂക്കിലേറ്റപ്പെട്ട 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ ശവ സംസ്‌കാരത്തില്‍ പങ്കെടുത്തവരെല്ലാം തീവ്രവാദികളാണെന്ന് ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയ്. തന്റെ ട്വിറ്ററിലാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

ആയിരക്കണക്കിന് ആളുകള്‍ മേമന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ വിവാദ ട്വീറ്റ്. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരെല്ലാം തീവ്രവാദികളാണെന്നും ഇവരുടെ മേല്‍ ഇന്റലിജന്‍സിന്റെ കണ്ണുണ്ടാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

yakub-memon5

ട്വീറ്റ് വിവാദമായതോടെ ഗവര്‍ണര്‍ വിശദീകരണവും നല്‍കി. എല്ലാവരെയും തീവ്രവാദികളായി മുദ്രകുത്തുകയായിരുന്നില്ലെന്നും അതേസമയം ഇവരെ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടത് രാജ്യസുരക്ഷയ്ക്കുവേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു പരാമര്‍ശത്തിന്റെ പേരില്‍ തന്നെ മതഭ്രാന്തനായി ചിത്രീകരിക്കേണ്ടതില്ലെന്നും തഥാഗതാ റോയ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് മേമനെ നാഗ്പൂര്‍ ജയിലില്‍വെച്ച് തൂക്കിലേറ്റത്. ബന്ധുക്കളുടെ അപേക്ഷയെ തുടര്‍ന്ന് കര്‍ശന ഉപാധികളോടെ മൃതദേഹം വിട്ടു നല്‍കുകയും ചെയ്തു. എന്നാല്‍, ഉപാധികള്‍ അവഗണിച്ച് ആയിരക്കണക്കിന് ആളുകള്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയും മരിച്ച മേമന്റെ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുകയും ചെയ്തു.

English summary
Tripura governor says Yakub Memon's mourners potential terrorists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X