പ്രത്യോദും ഗ്രേറ്റർ തിപ്രലാൻഡും: 'രാജാവിന്റെ' പുതിയ സംസ്ഥാന വാദത്തിന് 13 സീറ്റുകളുടെ പിന്തുണ
ഗ്രേറ്റർ ടിപ്രലാൻഡ് എന്ന ആവശ്യത്തില്‍ പ്രത്യോദ് ഉറച്ച് നിന്നതോടെയാണ് ബി ജെ പിയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യം നടക്കാതെ പോയത്.

അഗർത്തല: ബിജെപിയും സഖ്യകക്ഷിയും കേവല ഭൂരിപക്ഷ സംഖ്യ മറികടന്നതോടെ കിങ് മേക്കറായി മാറുമെന്ന പ്രവചനങ്ങള്‍ വിഫലമായെങ്കിലും ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്നെ ത്രുപുരയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി ത്രിപ മോത. രാജകുടുംബാംഗവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ നേതൃത്വത്തിലുള്ള പാർട്ടിക്ക് 13 സീറ്റിലാണ് വിജയിക്കാന്‍ സാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 60 സീറ്റില്‍ ബി ജെ പയും സഖ്യകക്ഷിയും ചേർന്ന് 32 സീറ്റുകളിലാണ് വിജയിച്ചിരിക്കുന്നത്. ഒരു സീറ്റില്‍ സഖ്യം മുന്നിട്ട് നില്‍ക്കുന്നു. 14 സീറ്റുമായി ഇടത്-കോണ്‍ഗ്രസ് സഖ്യമാണ് പ്രതിപക്ഷത്തുള്ളത്.

തിപ്ര മോത ഇത്തവണ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പില്‍ നിർണ്ണായക ശക്തമായവുമെന്ന് നേരത്തെ തന്ന തിരഞ്ഞെടുപ്പ് വിദഗ്ധർ വിലയിരുത്തിയിരുന്നു. ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമായി മാറിയ തിപ്ര മോത ബി ജെ പിക്കും സഖ്യകക്ഷിക്കും ആ മേഖലയില്‍ വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തങ്ങളുടെ പത്തോളം സീറ്റുകള്‍ പിടിച്ചെടുത്തെങ്കിലും തിപ്ര മോതയേയും സർക്കാറിന്റെ ഭാഗമാക്കി മാറ്റാനുള്ള ശ്രമം ബി ജെ പി ആരംഭിച്ചിട്ടുണ്ട്.
രാജകുടുംബത്തിന്റെ തലവന്‍, മാധ്യമപ്രവർത്തകന്‍ തുടങ്ങി ഒട്ടനവധി വിശേഷണങ്ങള്‍ക്ക് അർഹനാണ് പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മ. കുടുംബത്തിന്റെ പാരമ്പര്യം പിന്തുടർന്ന് കോണ്‍ഗ്രസിലൂടെയാണ് പ്രദ്യോതിന്റെയും രാഷ്ട്രീയ പ്രവേശനം. അദ്ദേഹത്തിന്റെ പിതാവ് കിരിത് ബിക്രം ദെബ്ബർമ കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്ന് തവണ എംപിയും അമ്മ ബിഭു കുമാരിയും രണ്ട് തവണ എം എൽ എയും ത്രിപുരയിലെ റവന്യൂ മന്ത്രിയുമായിരുന്നു.

തിപ്ര മോദയുടെ ജനനം
2021 ലെ ടി ടി എ എ ഡി സി തിരഞ്ഞെടുപ്പ് വരെ പ്രദ്യോത് ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചില്ലെങ്കിലും, ത്രിപുരയിലെ തിപ്ര ജനതയ്ക്കുവേണ്ടിയുള്ള പ്രതിഷേധത്തിലും പ്രക്ഷോഭങ്ങളിലും അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു. 2018 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ത്രിപുര ഈസ്റ്റിലേക്ക് മത്സരിച്ച സഹോദരി മഹാരാജ് കുമാരി പ്രഗ്യാ ദേബ്ബർമയുടെ സജീവ പ്രചാരകനുമായിരുന്നു അദ്ദേഹം. ആ കാലഘട്ടത്തിൽ പ്രാദേശിക സഖ്യം ഉണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.
2019 ലാണ് പ്രത്യോദ് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടയുന്നത്. എൻആർസി കേസ് ഫയൽ ചെയ്യുന്നതിലെ തർക്കത്തെ തുടർന്ന് പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ച അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് താല്‍ക്കാലിക ഇടവേള എടുക്കുകയും ചെയ്തു. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയ അദ്ദേഹം ത്രിപുര സംസ്ഥാനത്ത് സിഎഎ റദ്ദാക്കാനും 1951 എന്ന കട്ട് ഓഫ് ഇയർ ഉപയോഗിച്ച് എൻആർസി നടപ്പാക്കാനും അദ്ദേഹം സുപ്രീം കോടതിയിൽ ടിപിഎഫ് സുപ്രിമോ പതാൽ കന്യാ ജമാതിയയുമായി ചേർന്ന് ഒരു കേസ് ഫയൽ ചെയ്യുകയും ചെയ്തു.

ഗ്രേറ്റർ ടിപ്രലാൻഡ് വാദം
2019 ല്‍ സ്ഥാപിതമായ തിപ്രഹ തദ്ദേശീയ പുരോഗമന പ്രാദേശിക സഖ്യം (Tipraha Indigenous Progressive Regional Alliance) എന്ന സംഘടനയെ 2021 ഫെബ്രുവരിയാണ് ചെയർമാനായ പ്രത്യോദ് ഒരു രാഷ്ട്രീയ കക്ഷിയായ മാറ്റുന്നത്. ഇൻഡിജിനസ് നാഷണലിസ്റ്റ് പാർട്ടി ഓഫ് ട്വിപ്ര (INPT), തിപ്രലാൻഡ് സ്റ്റേറ്റ് പാർട്ടി (TSP), IPFT (തിപ്രഹ) എന്നിവ 2021-ൽ തിപ്രയില്‍ ലയിക്കുകയും ചെയ്തു. 2021 ലെ ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്സ് കൌണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പാർട്ടി 16 സീറ്റില്‍ വിജയിക്കുകയും ചെയ്തു.
ആർട്ടിക്കിൾ 2 പ്രകാരം 'ഗ്രേറ്റർ ടിപ്രലാൻഡ്' എന്ന പേരിൽ ഒരു പുതിയ സംസ്ഥാനം സൃഷ്ടിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് തിപ്രയുടെ പ്രവർത്തനം. "പുല ജാതി, ഉലോബോ ജാതി", "പുല ജാതി, ഊലോ പാർട്ടി" (സമു ആദ്യം, പാർട്ടി പിന്നീട്) എന്നീ മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് തീവ്രമായ തിപ്ര ദേശീയതയും പാർട്ടി വളർത്തുന്നു. മറ്റെന്തിനുമുപരി ടിപ്രാസ ജനതയെ ആദ്യം ശാക്തീകരിക്കുകയും വിമോചിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന പാർട്ടി അതിന്റെ പ്രവർത്തനങ്ങളെ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുപരി ജനകീയ പ്രസ്ഥാനമായാണ് കാണുന്നത്.
ദിലീപും മീരയും വീണ്ടും ഒരു ക്യാമറക്ക് മുന്നില്‍: മിഷല്ലെയുടെ വിവാഹം ആഘോമാക്കി താരങ്ങള്‍

ഗ്രേറ്റർ ടിപ്രലാൻഡ് എന്ന ആവശ്യത്തില്‍ പ്രത്യോദ് ഉറച്ച് നിന്നതോടെയാണ് ബി ജെ പിയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യം നടക്കാതെ പോയത്. കോണ്‍ഗ്രസും സി പി എമ്മും ഈ വാദത്തെ അംഗീകരിക്കുന്നില്ല. എന്നാല്‍ തന്റെ ആശയത്തിലും വാദത്തിലും ഉറച്ച് നിന്ന പ്രത്യോദ് 13 സീറ്റുകളുമായി നിയമസഭയിലേക്ക് എത്തുമ്പോള്‍ തന്റ വാദങ്ങളെ അത്ര എളുപ്പത്തില്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കുന്നു. തുടർന്നുള്ള ദിവസങ്ങളില്‍ നിയമസഭയില്‍ അടക്കം പുതിയ സംസ്ഥാനമെന്ന വാദം അദ്ദേഹം ശക്തമാക്കുമെന്നും ഉറപ്പാണ്.


Click it and Unblock the Notifications