• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കശ്മീർ വിഷയത്തിൽ വീണ്ടും ട്രംപ്; മോദിയും ഖാനും നല്ലവർ, മോദിക്ക് വേണമെങ്കിൽ മാത്രം മധ്യസ്ഥനാകാം....

ദില്ലി: കശ്മീർ വിഷയത്തിൽ വീണ്ടും പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാശ്മീർ പ്രശ്നത്തിസ്താനുമിടയിൽ മദ്ധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവന വിവാദത്തിലായിരുന്നു. ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ച് മോദി ചെന്നിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതോടൊയിരുന്നു വിവാദമായത്.

മിസ്റ്റര്‍ പ്രധാനമന്ത്രീ, നിങ്ങളുടെ കഴിവ് കെട്ട ധനമന്ത്രി പറയുന്നത് വിശ്വസിക്കാതിരിക്കൂയെന്ന് രാഹുൽ!

ഇതിന് പിന്നാലെ വീണ്ടും കശ്മീർ വിഷയവും ഉയർത്തി ഡൊണാൾഡ് ട്രംപ് രംഗത്തെത്തുകയായിരുന്നു. എന്നാൽ ഇപ്രാവശ്യവും കശ്മീർ വിഷയം മോദിയുമായി സംസാരിച്ചെന്ന വാദം തന്നെയാണ് വീണ്ടും ഉന്നയിക്കുന്നത്. കശ്മീർ വിഷത്തിൽ മധ്യസ്തനായി പ്രവർത്തിക്കാം. മോദിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് ട്രംപിന്റെ പരാമർശം.

മോദിയും ട്രംപും നല്ല വ്യക്തികൾ

മോദിയും ട്രംപും നല്ല വ്യക്തികൾ

താൻ പാക് പ്രധാനമന്ത്രി ഇമ്രാൻ കാനുമായി സംസാരിച്ചിരുന്നു. അത് ഒരു നല്ല കൂടിക്കാഴ്ചയായിരുന്നെന്ന് ട്രംപ് പറയുന്നു. മോദിയും ഖാനും വളരം നല്ല ആളുകളാണ്. അവർക്ക് നല്ല രീതിയിൽ ഹകരിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നാണ് കരുതുന്നതെന്നും ്രംപ് പറഞ്ഞു. കശ്മീർ വിഷയം പരിഹരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയും പാകിസ്താനുമാണെന്നും, എന്നാൽ പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്നം പരിഹരിക്കാൻ ഇരുരാജ്യങ്ങളെയും സഹായിക്കാൻ ഒരുക്കമാണെന്നും ട്രംപ് പറഞ്ഞു.

മൂന്നാം കക്ഷിയുടെ ആവശ്യമില്ല

മൂന്നാം കക്ഷിയുടെ ആവശ്യമില്ല

വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകപടെ ചോദ്യത്തിന് മറുപടി പറയവെയാണ് ട്രംപ് വീണ്ടും കശ്മീർ വിഷയത്തിൽ പരാമർശം നടത്തിയത്. അതേസമയം പാകിസ്താനുമായുള്ള എല്ലാ വിഷയങ്ങളും ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വിഷയമാണ്. ഇക്കാര്യത്തിൽ മൂന്നാം കക്ഷി മധ്യസ്ഥതയുടെ ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് രംഗത്ത്

കോൺഗ്രസ് രംഗത്ത്

സെപ്റ്റംബറിൽ മോദിയുടെ യുഎസ് സന്ദർശനത്തിനു മുന്നോടിയായി ട്രംപും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖആനുമായുള്ള കൂടിക്കാഴ്ച ഇന്ത്യ സസൂഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടിലായിരുന്നു ട്രംപിന്റെ കശ്മീർ പരാമർശം. ഇതോടെ വിഷയത്തിൽ മോദി വിദേശസഹായം തേടിയതു രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് കോൺഗ്രസ് രംഗത്ത് വന്നിരുന്നു.

നിലപാടിൽ മാറ്റമില്ല

നിലപാടിൽ മാറ്റമില്ല

ട്രംപിനെ മോദി തള്ളുമോയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും നയം മാറിയോയെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും ചേദിച്ചിരുന്നു. വിഷയം ചൂട് പിടിച്ചതോടെയാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇടപെട്ട് രംഗത്ത് വന്നത്. ട്രംപിനോട് കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യയുടെ നിലപാടിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്യുകയായിരുന്നു.

വ്യാപാര കാര്യങ്ങളിലെ തർക്കം

വ്യാപാര കാര്യങ്ങളിലെ തർക്കം

വ്യാപാര കാര്യങ്ങളിൽ ഇന്ത്യയും യുഎസും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ യുഎസിന് താൽപ്പര്യവുമുണ്ട്. എന്നാൽ ഇതിന് പാകിസ്താന്റെ സജീവ പിന്തുണ അത്യാവശ്യമാണ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സാന്നിധ്യത്തിലായിരുന്നു ട്രംപ് ആദ്യം കശ്മീർ വിഷയത്തിൽ പരാമർശം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ താൽപര്യങ്ങൾക്കു വഴങ്ങാത്ത രാജ്യങ്ങളെ പലവിധത്തിൽ സമ്മർദത്തിലാക്കുകയെന്നത് യുഎസിന്റെ പതിവു തന്ത്രവുമാണ്.

എല്ലായ്പ്പോഴും എതിർത്തിരുന്നു

എല്ലായ്പ്പോഴും എതിർത്തിരുന്നു

കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടലിനെ എല്ലായ്പ്പോഴും എതിർത്ത രാജ്യമാണ് ഇന്ത്യ. ഐക്യ രാഷ്ട്ര സംഘനടന പോലും ഇടപെടുന്നതിൻ ഇന്ത്യക്ക് താൽപ്പര്യമില്ല. കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന് യുഎൻ ആരോപിച്ചപ്പോഴും ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു.

English summary
Trump again offers to mediate in Kashmir dispute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X