കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനം ആദ്യം, എന്നിട്ട് മതി വിശ്വാസം: റോഡ് വീതി കൂട്ടാന്‍ ക്ഷേത്ര ഭൂമി വിട്ടു നല്‍കി

പ്രദേശത്തെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ റോഡ് വീതി കൂട്ടണമെന്ന് വന്നപ്പോഴാണ് മുനീശ്വര ക്ഷേത്രംപൊളിക്കാന്‍ വിശ്വാസികള്‍ തയ്യാറായത്.

Google Oneindia Malayalam News

ബെംഗളൂരു: ദേശീയ പാത വികസനം കേരളത്തിന് എന്നും കീറാമുട്ടിയാണ്. റോഡ് വീതി കൂട്ടായി സ്ഥലം വിട്ടു നല്‍കാന്‍ ആരും തയ്യാറാവില്ല. പ്രത്യേകിച്ച് റോഡുകളോട് ചേര്‍ന്ന് ആരാധനാലങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ടെങ്കില്‍. എന്നാല്‍ വിശ്വാസത്തിന്‌റെ പേരില്‍ വികസനം തടസ്സപ്പെടുത്തണോ എന്നാണ് ബംഗളൂരു വീരന്നപള്ളിയിലെ ആളുകള്‍ ചോദിക്കുന്നത്. ഇതിനായി അവര്‍ ചെയ്തതെന്തെന്നോ, അമ്പലത്തിന്‌റ സ്ഥലം റോഡ് വീതി കൂട്ടലിനായി വീട്ടു നല്‍കി. ശ്രീകോവിലും, അതിനോട് ചേര്‍ന്ന ശ്മശാനവും മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

Temple

1934ലാണ് 6 ഏക്കര്‍ സ്ഥലത്ത് മുനീശ്വര ക്ഷേത്രം പണി കഴിപ്പിച്ചത്. ക്ഷേത്രത്തോട് ചേര്‍ന്ന് ശ്മശാനവും സ്ഥിതി ചെയ്യുന്നുണ്ട്. 2 ഏക്കര്‍ സ്ഥലം നേരത്തെ തന്നെ റോഡ് വീതി കൂട്ടലിനായി വീട്ടുനല്‍കി. ശ്രീകോവില്‍ അടങ്ങുന്ന ബാക്കി സ്ഥലം കൂടി കോര്‍പ്പറേഷന് നല്‍കാന്‍ തയ്യാറാണെന്ന് ക്ഷേത്രം ട്രസ്റ്റികള്‍ അറിയിച്ചു.

ബെംഗളൂര്‍ ഡവലപ്‌മെന്‌റ് കോര്‍പ്പറേഷന് 2011ലാണ് ലുംബിനി ഓവര്‍ ബ്രിഡ്ജിന്‌റെ പണി തുടങ്ങിയത്. പ്ലാന്‍ പ്രകാരം ഇതിനോട് ചേര്‍ന്ന സര്‍വ്വീസ് റോഡിനായി ക്ഷേത്രത്തിന്‌റെ 17 മീറ്റര്‍ വേണം. കൂടുതല്‍ സ്ഥലം ലഭിച്ചാല്‍ കാല്‍നട യാത്രക്കാര്‍ക്കും സുഖമായി സഞ്ചരിക്കാരം. റോഡിന്‌റെ വീതി കൂട്ടി ഗതാഗത തടസ്സവും പരിഹരിക്കാം. കോര്‍പ്പറേഷന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ക്ഷേത്രം ട്രസ്റ്റികള്‍ എല്ലാവരും ചേര്‍ന്ന് സ്ഥലം വിട്ടു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പകരം മറ്റൊരു ക്ഷേത്രത്തിലേക്ക് മുനീശ്വര പ്രതിഷ്ഠ മാറ്റും.

Traffic Block

കേരളത്തിലെ കുപ്പി കഴുത്ത് റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ എല്ലാവരും അധികാരികളെ കുറ്റം പറയും എന്നാല്‍ വിശ്വാസത്തിന്‌റെ പേര് പറഞ്ഞ് എവിടെയെല്ലാം വികസനം തടസപ്പെടുത്തുന്നുണ്ടെന്ന് ചിന്തിക്കുന്നത് കൂടി നന്നായി ഇരിക്കും. പിന്തുടരാവുന്ന ഒരു നല്ല മാതൃകയാണ് മുനീശ്വര ക്ഷേത്രത്തിന്‌റേത്.

English summary
Authorities have to face the wrath when a religious place is acquired or demolished even for a public cause. At Bangalore the temple's trustees and local people has voluntarily donated the entire temple area for road winding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X