ദിനകരന്‍ തിരിച്ചുവരുന്നു; പൂര്‍വാധികം ശക്തിയോടെ, തമിഴകത്ത് പൊടിപാറും

  • Written By:
Subscribe to Oneindia Malayalam

ദില്ലി: അണ്ണാഡിഎംകെ (അമ്മ) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന് ദില്ലി കോടതി ജാമ്യം അനുവദിച്ചു. ആര്‍കെ നഗര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന ദിനകരന്‍ പാര്‍ട്ടി ചിഹ്നമായ രണ്ടില ലഭിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന കേസിലാണ് ഇദ്ദേഹം അറസ്റ്റിലായിരുന്നത്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റിലായിരുന്നു ദിനകരന്‍. ഇയാളുടെ സഹായി മല്ലികാര്‍ജുനക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്.

Photo

സംഭവം വിവാദമായതിനെ തുടര്‍ന്ന് ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. മണ്ഡലത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാര്‍ട്ടികള്‍ പണം നല്‍കിയെന്ന ആരോപണം കൂടി ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു റദ്ദാക്കല്‍. ഏപ്രില്‍ 25നാണ് ദിനകരന്‍ അറസ്റ്റിലായത്. പിന്നീട് അദ്ദേഹത്തെ ദില്ലി കോടതി റിമാന്റ് ചെയ്യുകയായിരുന്നു.

ദിനകരനെയും ബന്ധു ശശികലയെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയാല്‍ ലയിക്കാന്‍ തയ്യാറാണെന്നാണ് അണ്ണാഡിഎംകെ വിമത നേതാവ് ഒ പനീര്‍ശെല്‍വത്തിന്റെ നിലപാട്. ഇദ്ദേഹം നിലപാട് കടുപ്പിച്ചതോടെ പാര്‍ട്ടി ലയനവും അനിശ്ചിതത്വത്തിലായിട്ടുണ്ട്.

English summary
AIADMK (Amma) deputy general secretary T.T.V. Dhinakaran and his close aide Mallikarjuna were granted bail by special court in the Election Commission bribery case on Thursday. The court granted the relief to the two saying they were no longer required for custodial interrogation.
Please Wait while comments are loading...