ആർകെ നഗർ ഇനി ടിടിവിയ്ക്ക്; ദിനകരന്‍ എംഎൽഎയായി സത്യപ്രതിജ്‍ഞ ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയുടെ മണ്ഡലമായിരുന്ന ആർകെ നഗറിൽ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി ടിടിവി ദിനകരൻ എംഎൽഎയായി സത്യ പ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ നിയമസഭ മന്ദിരത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. ജനുവരി എട്ടിനാണ് തമിഴ്‌നാട്ടില്‍ നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. ടിടിവി എംഎല്‍എയായി എത്തുമ്പോള്‍ എത്ര എംഎല്‍എ മാരുടെ പിന്തുണയുണ്ടാകുമെന്നത് നിര്‍ണ്ണായകമാണ്.

മുത്തലാഖ് കുറ്റമെങ്കിൽ യശോദ ബെന്നിനും നീതി കിട്ടണം; ബിജെപിയെ കടന്നാക്രമിച്ച് ഒവൈസി

ദിനകരന്‍ ആര്‍കെ നഗറില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്ന് അണ്ണാഡിഎംകെയില്‍ കൂട്ട പിരിച്ചുവിടലാണ് ഉണ്ടായത്. അണ്ണാഡിഎംകെയിലെ 6 സംസ്ഥാന സെക്രട്ടറി മാറെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. കൂടാതെ പുതുകോട്ടൈ, തിരുപ്പൂര്‍, ജില്ലഘടകങ്ങളില്‍ നിന്ന് 133 പേരെ പുറത്താക്കിയിരുന്നു.

അതിർത്തിയിൽ ചൈനയുടെ നുഴഞ്ഞു കയറ്റം, നിരീക്ഷണത്തിന് ഇന്ത്യയുടെ ഒട്ടകസേന വരുന്നു...

തിരഞ്ഞെടുപ്പ് മാറ്റി

തിരഞ്ഞെടുപ്പ് മാറ്റി

ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ആര്‍കെ നഗറില്‍ ഏപ്രിലില്‍ നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. വോട്ടര്‍മാര്‍ക്ക് പണവിതരണം ചെയ്തതു, പാർട്ടി ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കോഴ വാഗ്ദാനം ചെയ്തതുവെന്നുള്ള ആരോപണങ്ങൾ ഉയർന്നു വന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിത്. അന്ന് അണ്ണാഡിഎംകെ സ്ഥാനാര്‍ഥിയായാണ് ദിനകരന്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായത്. എന്നാല്‍ പിന്നീട് നടന്ന സംഭവ വികാസങ്ങള്‍ അണ്ണാഡിഎംകെയെ ഇരു ഇരു ചേരിക്കി.

ദിനകരന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി

ദിനകരന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉണ്ടായത്. തലൈവിയുടെ മരണത്തോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയ ഒപിഎസ് ഭരപക്ഷത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ശശികല പക്ഷത്തായിരുന്ന മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമികൂടി ഒപിഎസ് ചേരിയിൽ ചേർന്നപ്പോൾ പ്രശ്നം കൂടുതൽ വഷളാവുകയായിരുന്നു. ഒപിഎസ്സുമായി സഖ്യം ചേര്‍ന്ന് മറുകണ്ടം ചാടിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഒടുവില്‍ ഒപിഎസ്സിന് ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തു. ശശികല, ദിനകരന്‍ ഉള്‍പ്പടെയുള്ളവരെ പാര്‍ട്ടിക്ക് പുറത്താക്കുകയും ചെയ്തു.ഇതെല്ലാം നിലനില്‍ക്കെ തന്നെ വീണ്ടും ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ദിനകരന്‍ ധൈര്യം കാണിച്ചു.

റെക്കോര്‍ഡ് വിജയം

റെക്കോര്‍ഡ് വിജയം

രണ്ടിലച്ചിഹ്നത്തിനെതിരെ പ്രഷര്‍ കുക്കര്‍ എന്ന ചിഹ്നവുമായി സ്വതന്ത്ര സ്ഥാനാര്‍ഥിയായി ടിടിവി മത്സരത്തിനിറങ്ങിയത്. ആര്‍കെ നഗറില്‍ ജയലളിതയ്ക്ക് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ടുകളാണ് ദിനകരന് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച ദിനകരന്‍ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. തമിഴക രാഷ്ട്രീയത്തെയും സര്‍ക്കാരിനെയും ഞെട്ടിച്ചാണ് ടി.ടി.വി.ദിനകരന്‍ വമ്പന്‍ വിജയം നേടിയത്. 2016ലെ ജയലളിതയുടെ ഭൂരിപക്ഷം ദിനകരന്‍ മറികടന്നു. അതേസമയം ഡിഎംകെയ്ക്ക് കനത്ത തോല്‍വിയാണ് ആര്‍കെ നഗറില്‍ ഉണ്ടായിരിക്കുന്നത്. പോള്‍ ചെയ്ത വോട്ടുകളുടെ 50.32 ശതമാനവും ദിനകരനാണ്. 48,306 വോട്ടുകള്‍ നേടിയ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇ.എം.മധുസൂധന്‍ രണ്ടാം സ്ഥാനത്തും 24, 581 വോട്ടുകള്‍ നേടിയ ഡി.എം.കെ സ്ഥാനാര്‍ത്ഥി മരുധു ഗണേഷ് മൂന്നാം സ്ഥാനത്തുമെത്തി

 നെഞ്ചിടുപ്പ് കൂടി അണ്ണാഡിഎംകെ നേതാക്കള്‍

നെഞ്ചിടുപ്പ് കൂടി അണ്ണാഡിഎംകെ നേതാക്കള്‍

ടിടിവിയുടെ വിജയം കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നത് അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിനാണ്. കൂടുതല്‍ എംഎല്‍എമാര്‍ മറു കണ്ടം ചാടുമോ എന്നുള്ള ഭയവും ഭരണപക്ഷത്തിനുണ്ട്. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ കേസില്‍ മദ്രാസ് ഹൈക്കോടതി അടുത്ത മാസം വിധി പറയാനിരിക്കുകയാണ് ദിനകരന്റെ വിജയം. അങ്ങനെയെങ്കില്‍ 18 എംഎല്‍എമാരുടെ പിന്തുണകൂടി ദിനകരന് ലഭിക്കും. ഒരിക്കല്‍ കൂടി വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ എടപ്പാടി സര്‍ക്കാര്‍ താഴെ വീഴുമെന്നുറപ്പാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Sidelined AIADMK leader TTV Dinakaran, who registered a thumping victory in the recently held R K Nagar bye election, took oath as an MLA on Friday. He take oath of office as an Independent MLA.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്