Get Updates
Get notified of breaking news, exclusive insights, and must-see stories!

'കർണാടക കൈവിടും,ബിജെപി നേരിടാനിരിക്കുന്ന വലിയ തിരിച്ചടി'; കോൺഗ്രസിന് ചിരി

നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ കോൺഗ്രസ് ഭരണം പിടിക്കുമെന്ന് പ്രവചിച്ച് സർവ്വേ. ടിവി9-സി വോട്ടർ സർവ്വേയാണ് ബിജെപി തിരിച്ചടി നേരിടുമെന്ന് പ്രവചിച്ചത്. വോട്ട് വിഹിതത്തിലടക്കം കോൺഗ്രസ് വലിയ മുന്നേറ്റം നേടുമെന്ന് സർവ്വേ പറയുന്നു.

106 മുതൽ 116 വരെ സീറ്റുകൾ കോൺഗ്രസ് നേടും. 40 ശതമാനമായിരിക്കും വോട്ട് വിഹിതമെന്നും സർവ്വേ പറയുന്നു. 224 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. എന്നാൽ ബിജെപിക്ക് 79-89 സീറ്റുകൾ വരെയാകും ലഭിക്കുകയെന്നും സർവ്വേ പ്രവചിക്കുന്നു. 33. 9 ശതമാനമായിരിക്കും ബിജെപിയുടെ വോട്ട് വിഹിതം. ജെ ഡി എസിന് 24 മുതൽ 34 ലരെ സീറ്റുകൾ വരെ ലഭിച്ചേക്കും. 7.3 ശതമാനമായിരിക്കും വോട്ട് വിഹിതം.

dk shiva kumar

ബിജെപിക്ക് സ്വാധീനമുള്ള തീരദേശ മേഖലയിൽ മാത്രമായിരിക്കും ബിജെപിക്ക് നേട്ടം കൊയ്യാൻ സാധിക്കുക. ലിംഗായത്ത് വിഭാഗം നിർണായകമായ കിറ്റൂർ-കർണാക മേഖലയിൽ ബിജെപി കനത്ത തോൽവി രുചിക്കുമെന്ന് സർവ്വേ പറയുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയ മേഖലയായിരുന്നു കിറ്റൂർ-കർണാടക.

ഇത്തവണ തീരദേശ മേഖലയിൽ സ്വാധീനം ഉണ്ടാക്കാനാകുമെന്ന് കോൺഗ്രസ് കണക്ക് കൂട്ടുന്നുണ്ടെങ്കിലും ബിജെപി ഇവിടെ ആധിപത്യം നിലനിർത്തുമെന്നാണ് സർവ്വേ പറയുന്നത്. 16- 20 സീറ്റുകൾ വരെ ബിജെപിക്ക് നേടാനാകും. കോൺഗ്രസ് 1-5 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരം. ജെ ഡി എസിന് യാതൊരു ചലനവും ഉണ്ടാക്കാൻ സാധിക്കില്ലെന്നും സർവ്വേ പറയുന്നു.

ബി ജെ പി കോട്ടയായ കിറ്റൂർ-കർണാടക മേഖലയിൽ ഇത്തവണ ബി ജെ പിക്ക് അടിപതറുമെന്നും കോൺഗ്രസ് വലിയ വിജയം നേടുമെന്നും സർവ്വേ പറയുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നതിൽ ബിജെപിയെ തുണച്ച മേഖലയായിരുന്നു കിറ്റൂർ. മേഖലയിലെ 50 സീറ്റിൽ 30 സീറ്റും ബി ജെ പിയായിരുന്നു ജയിച്ചത്. എന്നാൽ ഇവിടെ 25 സീറ്റുകൾ വരെയാണ് ബിജെപിക്ക് സാധ്യത പറയുന്നത്. അതേസമയം കോൺഗ്രസിന് 25-29 സീറ്റുകൾ ലഭിച്ചേക്കുമെന്നും സർവ്വേ പറയുന്നു. 2018 ൽ 17 സീറ്റുകളായിരുന്നു ഇവിടെ കോൺഗ്രസ് നേടിയത്.

കല്യാൺ കർണാടക മേഖലയിൽ കോൺഗ്രസിന് 16-20 സീറ്റുകൾ വരെ ലഭിച്ചേക്കും. ബി ജെ പിക്ക് 11 മുതൽ 15 സീറ്റുകൾ വരേയും. ജെ ഡി എസിന് മേഖലയിൽ 3 സീറ്റുകൾ ലഭിച്ചേക്കും.

ഗ്രേറ്റർ ബെംഗളൂരു പ്രദേശത്ത് കോൺഗ്രസിനായിരിക്കും മുൻതൂക്കം. 18-22 സീറ്റുകൾ വരെ ലഭിക്കും. എന്നാൽ ബി ജെ പിക്ക് 7-11 സിറ്റ് വരെയും ജെ ഡി എസിന് 1-5 വരേയും സീറ്റുകൾ നേടാനാകുമെന്നും സർവ്വേ പറയുന്നു.

സർവ്വേയിൽ ആര് അടുത്ത മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തിന് കുമാരസ്വാമിയെന്നായിരുന്നു സർവ്വേയിൽ പങ്കെടുത്ത പലരും അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+