ജനനം ഒരേ ദിവസം, മരണം മണിക്കൂറുകളുടെ വ്യത്യാസത്തില്‍, ഇരട്ടകളുടെ ജീവനെടുത്ത് കൊവിഡ്
മീററ്റ്: 1997 ഏപ്രില്‍ 23 ആ ദിനം ഗ്രിഗറി റെയ്മണ്ട് റാഫേല്‍ ഒരിക്കലും മറക്കില്ല. അന്നാണ് ഗ്രിഗറിയുടെയും ഭാര്യ സോജയുടെയും ജീവിതത്തിലേക്ക് രണ്ട് മിടുക്കന്മാര്‍ എത്തിയത്. ഇരട്ടകളായ ജോഫ്രെഡും റാല്‍ഫ്രെഡും. എന്നാല്‍ ഇന്ന് ഹൃദയം തകര്‍ന്ന അവസ്ഥയിലാണ് ഗ്രിഗറി. തന്റെ എല്ലാമെല്ലാമായ മക്കളെ രണ്ടുപേരെയും കൊവിഡ് കവര്‍ന്നെടുത്തിരിക്കുകയാണ്. ഒരുമിച്ച് ജനിക്കുക മാത്രമല്ല, രണ്ടു പേരും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് തിരഞ്ഞെടുത്ത്, ഹൈദരാബാദില്‍ തന്നെ ജോലിയെടുത്തവരായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ഇവരുടെ മരണവും. ഏപ്രില്‍ 24നാണ് രണ്ട് പേരും കൊവിഡ് ബാധിതരാവുന്നത്.

രണ്ട് മക്കള്‍ക്കും എല്ലാ കാര്യങ്ങളും ഒരുപോലെയാണ് സംഭവിച്ചിരുന്നതെന്ന് ഗ്രിഗറി റാഫേല്‍ പറയുന്നു. ഒന്നുകില്‍ മക്കള്‍ രണ്ട് പേരും കൊവിഡ് മുക്തരാകും, അല്ലെങ്കില്‍ മരിക്കും എന്ന് തനിക്ക് ഉറപ്പായിരുന്നു. അവരുടെ ജനനം മുതല്‍ എല്ലാ കാര്യങ്ങളും അങ്ങനെയായിരുന്നു. ജോഫ്രെഡ് മരിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ റാല്‍ഫ്രെഡും മരിക്കുമെന്ന ഭയം എനിക്കുണ്ടായിരുന്നു. മെയ് പതിമൂന്നിന് ജോഫ്രെഡും 14ന് റാല്‍ഫ്രെഡും ഞങ്ങളെ വിട്ടുപോയി. മണിക്കൂറുകളുടെ ഇടവേളയിലായിരുന്നു മരണമെന്നും ഗ്രിഗറി പറഞ്ഞു.
ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. ഞങ്ങള്‍ക്കൊരു നല്ല ജീവിതം നല്‍കാനാണ് വലിയ പ്രയത്‌നങ്ങള്‍ അവര്‍ നടത്തിയിരുന്നു. വെറും അധ്യാപകരായ ഞങ്ങള്‍ വളരെ കഷ്ടപ്പെട്ടാണ് മക്കളെ പഠിപ്പിച്ചിരുന്നത്. അവര്‍ ആ സ്‌നേഹം തിരിച്ചുതരാനായിരുന്നു ആഗ്രഹിച്ചത്. മരിക്കുന്നതിന് മുമ്പ് കൊറിയയിലേക്കും അവിടെ ജര്‍മനിയിലേക്കും ജോലിക്കായി പോകാനായിരുന്നു അവര്‍ ശ്രമിച്ചിരുന്നു. ദൈവം എന്തിനാണ് ഞങ്ങളെ ശിക്ഷിച്ചതെന്ന് പിതാവ് ചോദിക്കുന്നു. ഇവര്‍ക്ക് നെല്‍ഫ്രെഡ് എന്ന മൂന്നാമെതാരു മകന്‍ കൂടിയുണ്ട്.
വിട്ടില്‍ വെച്ചായിരുന്നു മക്കളെ ആദ്യ ചികിത്സിച്ചിരുന്നു. പനി കുറയുമെന്നും കരുതിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഓക്‌സിമീറ്റര്‍ വാങ്ങി ഓക്‌സിജന്‍ ലെവലൊക്കെ പരിശോധിച്ചിരുന്നു. 90 ശതമാനത്തില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ഡോക്ടറെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. മെയ് ഒന്നിന് രണ്ട് പേരെയും മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആദ്യ ടെസ്റ്റില്‍ പോസിറ്റീവായെങ്കിലും രണ്ടാമത്തെ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായിരുന്നു. ഇവര്‍ വാര്‍ഡിലേക്ക് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു ഡോക്ടര്‍മാര്‍. എന്നാല്‍ രണ്ട് ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയാന്‍ പിതാവ് നിര്‍ദേശിക്കുകയായിരുന്നു.
ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍
മെയ് 13നാണ് ആ ദാരുണ സംഭവം ഞാന്‍ അറിഞ്ഞതെന്ന് ഗ്രിഗറി പറയുന്നു. ഭാര്യയാണ് അക്കാര്യം പറഞ്ഞത്. റാല്‍ഫ്രെഡ് അവസാനമായി അമ്മയെയാണ് വിളിച്ചത്. അവന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. സുഖം പ്രാപിച്ച് വരികയാണെന്ന് പറഞ്ഞിരുന്നു അവന്‍. സഹോദരന്‍ ജോഫ്രഡിന്റെ ആരോഗ്യത്തെ കുറിച്ചായിരുന്നു ചോദിച്ചത്. അപ്പോഴേക്കും ജോഫ്രഡ് മരിച്ചിരുന്നു. അവനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ എന്തിനാണ് കള്ളം പറയുന്നതെന്നാണ് അവന്‍ ചോദിച്ചത്. ജോഫ്രഡിന് എന്തോ പറ്റിയെന്ന് അവന് അറിയാമായിരുന്നു. വൈകാതെ തന്നെ റാല്‍ഫ്രെഡും ഞങ്ങളെ വിട്ടുപോയെന്ന് ഗ്രിഗറി പറഞ്ഞു.
കറുപ്പിൽ അഴകായി പാർവതി നായർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications