കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ഐടി നിയമം പാലിക്കാൻ കേന്ദ്ര സര്‍ക്കാറിനോട് കൂടുതൽ സമയം ആവശ്യപ്പെട്ട് ട്വിറ്റര്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ ഐടി നിയമങ്ങൾ പാലിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ. ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും എന്നാൽ ഇന്ത്യയിലെ പകർച്ചവ്യാധിയുടെ സാഹചര്യത്തില്‍ കൂടുതൽ സമയം ആവശ്യമാണെന്നും ട്വിറ്റര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

'ഐടി നിയമങ്ങൾ പാലിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ട്വിറ്റർ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. നിയമങ്ങൾ പാലിക്കാനുള്ള സന്നദ്ധത അവര്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ കോവിഡ് സാഹചര്യത്തില്‍ നിയമനം നടത്താന്‍ കഴിയുന്നില്ല'- ചില സോഴ്സുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നിയമങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാറിന്‍റെ ഭാഗത്ത് നിന്നും ശക്തമായ മുന്നറിയിപ്പ് ട്വിറ്ററിന് കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ട്വിറ്റര്‍ രംഗത്ത് എത്തിയത്.

twitter

ട്വിറ്റർ ഇന്ത്യയോട് അങ്ങേയറ്റം പ്രതിബദ്ധത പുലർത്തുന്നുണ്ടെന്നാണ് ട്വിറ്ററിന്‍റെ ഒരു വക്താവ് വ്യക്തമാക്കിയത് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ട്വിറ്റർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഞങ്ങൾ ഇന്ത്യാ സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന്‍റെ പുരോഗതിയെക്കുറിച്ചുള്ള ഒരു അവലോകനം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് ഇന്ത്യൻ സർക്കാരുമായി ക്രിയാത്മക സംഭാഷണം ഞങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി. നയം അംഗീകരിക്കാമെന്നു ട്വിറ്റര്‍

സി പി എമ്മിന്‍റെ ആ തന്ത്രം ഇനി നടക്കില്ല: അടവ് തന്ത്രം മാറ്റി കോണ്‍ഗ്രസ്, തുടങ്ങിയത് നിയമസഭയില്‍സി പി എമ്മിന്‍റെ ആ തന്ത്രം ഇനി നടക്കില്ല: അടവ് തന്ത്രം മാറ്റി കോണ്‍ഗ്രസ്, തുടങ്ങിയത് നിയമസഭയില്‍

അതേസമയം, ഫേസ്ബുക്ക് ഇന്ത്യയുടെ പരാതി പരിഹാര ഉദ്യോഗസ്ഥനായി സ്പൂർത്തി പ്രിയയെ തിരഞ്ഞെടുത്തു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം പ്രാബല്യത്തിൽ വരുന്ന 2021 ലെ പുതിയ ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

പുതിയ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ കമ്പനികൾ ഒരു പരാതി ഉദ്യോഗസ്ഥൻ, നോഡൽ ഓഫീസർ, ഒരു ചീഫ് കംപ്ലയിൻസ് ഓഫീസർ എന്നിവരെ നിയമിക്കണം. മൂന്ന് പേരും ഇന്ത്യയിലെ സ്ഥിര താമസക്കാരായിരിക്കണം. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് പരേഷ് ബി ലാലിനെ നേരത്തെ തന്നെ പരാതി പരിഹാര ഉദ്യോഗസ്ഥനായി നിയമിക്കുകയും ചെയ്തിരുന്നു.

ഫിറ്റ് ഇൻ ഫിറ്റ്നസ്; അനന്യയുടെ ഗ്ലാമറസ് ചിത്രങ്ങൾ കാണാം

English summary
Twitter has asked the central government for more time to comply with the new IT rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X