കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണബ് ഗോസ്വാമിസിക്കെതിരായ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍;'സോണിയാഗാന്ധി വ്യക്തിപരമായി ഉത്തരവാദി'

  • By News Desk
Google Oneindia Malayalam News

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് നേരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ റിപ്പബ്ലിക് ടിവി ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ വലിയ വിമര്‍ശങ്ങളായിരുന്നു ഉയര്‍ന്നത്. പിന്നാലെ അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിന് ശേഷം തനിക്കും ഭാര്യക്കും നേരെ ആക്രമണമുണ്ടായെന്ന പരാതിയുമായി അര്‍ണബ് ഗോസ്വാമി രംഗത്തെത്തിയിരുന്നു. ഇന്നലെ രാത്രി ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തന്നെയും ഭാര്യയേയും രണ്ട് പേര്‍ ആക്രമിച്ചതെന്നായിരുന്നും അര്‍ണബ് ആരോപിക്കുന്നത്.ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് അര്‍ണബ് ആരോപിക്കുന്നത്. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ രോഗവ്യാപനം കുറയുന്നില്ല; കഴിഞ്ഞ 24 മണിക്കൂറിനിടെ 41 മരണം, ആകെ രോഗബാധിതര്‍ 21000 കടന്നുഇന്ത്യയില്‍ രോഗവ്യാപനം കുറയുന്നില്ല; കഴിഞ്ഞ 24 മണിക്കൂറിനിടെ 41 മരണം, ആകെ രോഗബാധിതര്‍ 21000 കടന്നു

അറസ്റ്റ്

അറസ്റ്റ്

അര്‍ണബ് ഗോസ്വാമിയേയും ഭാര്യയേയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ രണ്ട് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. എന്‍എം ജോഷി മാര്‍ഗ് പൊലിസ് സ്റ്റേഷനില്‍ ഐപിസി 341, 504 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

 കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

പ്രതികള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടോയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. തനിക്കും കുടുംബത്തിനും നേരെയുണ്ടായ ആക്രമത്തില്‍ സോണിയ ഗാന്ധി വ്യക്തിപരമായി ഉത്തരവാദിയാണെന്ന് അര്‍ണബ് ഗോസ്വാമി ആരോപിച്ചിരുന്നു. സംഭവത്തില്‍ താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അതില്‍ നടപടിയുണ്ടാവുമെന്നും അര്‍ണബ് നേരത്തെ പ്രതികരിച്ചിരുന്നു.

 സോണിയാ ഗാന്ധി

സോണിയാ ഗാന്ധി

മഹാരാഷ്ട്രയിലെ പാല്‍ഗറില്‍ മൂന്ന് പേര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ചാനല്‍ ചര്‍ച്ചയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ അര്‍ണബ് ഗോസ്വാമി രംഗത്തെത്തുന്നത്.

 ചാനല്‍ ചര്‍ച്ച

ചാനല്‍ ചര്‍ച്ച

മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടതെന്നായിരുന്നു അര്‍ണബ് ഗോസ്വാമി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ല

കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ല

കോണ്‍ഗ്രസ് നേതാക്കളുടെ രാജ്യം ഇന്ത്യയല്ല ഇറ്റലിയാണ്. ഹിന്ദുസന്യാസിമാരുടെ സ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികരായിരുന്നുവെങ്കില്‍ റോമില്‍ നിന്നു വന്ന സോണിയ ഗാന്ധി ഇത്തരത്തില്‍ മൗനം തുടരില്ലായിരുന്നുവെന്നും ഹിന്ദു സന്യാസിമാര്‍ കൊലചെയ്യപ്പെട്ടതില്‍
സോണിയാഗാന്ധി മനസുകൊണ്ട് സന്തോഷിക്കുന്നുണ്ടാകും അവരുടെ പാര്‍ട്ടിയാണല്ലോ ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും അര്‍ണബ് ഗോസ്വാമി അഭിപ്രായപ്പെട്ടു.

അര്‍ണബിനെതിരെ പരാതി

അര്‍ണബിനെതിരെ പരാതി

പിന്നാലെയായിരുന്നു അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
അര്‍ണബിന്റെ പ്രസ്താവന എല്ലാ പരിധികളും ലംഘിക്കുകയാണെന്നും ഇന്ന് അപലപനീയമാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ചത്തീസ്ഗണ്ഡ് കോണ്‍ഗ്രസ് നേതാക്കള്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ പരാതി നല്‍കിയിരുന്നു.

Recommended Video

cmsvideo
Arnab Goswami claims Congress goons attacked him; 2 people arrested | Oneindia Malayalam
 കേസ്

കേസ്

ആരോഗ്യ മന്ത്രി ടിഎസ് സിംഗ്‌ഡോ, പിസിസി അധ്യക്ഷന്‍ മോഹന്‍ മര്‍ക്കം എന്നിവരാണ് റായ്പൂര്‍ സിവില്‍ ലൈന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ അര്‍ണബിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 153 എ (വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുന്നു), 295 എ (മതപരമായ വികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള മനപ്പൂര്‍വ്വകരമായ നടപടികള്‍), 502 (2) (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കുന്ന പ്രസ്താവനകള്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അര്‍ണബിനെതിരെ ഇന്നലെ രാത്രിയോടെ കേസ് രജിസ്റ്റര്‍ ചെയ്തത്.

English summary
Two Arrested In Attack against Arnab Goswami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X