പട്രോളിങ്ങിനിടെ ബലാത്സംഗം; പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ പരാതി
റായ്പൂര്‍: ഛത്തീസ്ഗഡ് തലസ്ഥാന നഗരിയായ റായ്പൂരില്‍ രണ്ട് യുവതികളെ ബലാത്സംഗം ചെയ്‌തെന്ന് പോലീസുകാര്‍ക്കെതിരെ പരാതി. കഴിഞ്ഞദിവസം രാത്രി പട്രോളിങ്ങിനിടെ കോണ്‍സ്റ്റബിള്‍മാര്‍ ബലാത്സംഗം ചെയ്‌തെന്നും പണം തട്ടിയെടുത്തെന്നുംകാട്ടി യുവതി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തിറിയുന്നത്.
ഛത്തീസ്ഗഡ് വിധാന്‍ സഭ പോലീസ് സ്‌റ്റേഷനിലെ ഹിരാലാല്‍ നിര്‍മാല്‍കര്‍, തിക്കാറാം എന്നിവരാണ് പരാതിയില്‍ പറയുന്ന പോലീസുകാര്‍. ഇവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

സുഹൃത്തിനൊപ്പം നില്‍ക്കുമ്പോഴാണ് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ സ്ഥലത്തെത്തിയതെന്ന് യുവതി പറഞ്ഞു. ഇരുവരെയും പിടികൂടുകയും മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഹിരാലാല്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പുറത്തുവിടാനായി 5,000 രൂപ കൈക്കൂലിയും വാങ്ങിയതായി പരാതിയിലുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരെന്നുകണ്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.












Click it and Unblock the Notifications