2 ദിവസത്തിനിടെ മരിച്ചത് രണ്ട് ഇന്ത്യന്‍ പൈലറ്റുമാര്‍, വിശദീകരണവുമായി ഇന്‍ഡിഗോ
ന്യൂഡല്‍ഹി: രണ്ട് ദിവസത്തിനിടെ ഇന്ത്യയില്‍ രണ്ട് പൈലറ്റുമാരുടെ മരണം. രണ്ടും അപ്രതീക്ഷിത വിയോഗങ്ങളായിരുന്നു. ഇന്‍ഡിഗോ വിമാനത്തിലെ ക്യാപ്റ്റന്‍ നാഗ്പൂരില്‍ ബോര്‍ഡിംഗ് ഗേറ്റില്‍ ബോധരഹിതനായി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം രേഖപ്പെടുത്തുകയായിരുന്നു. ഖത്തര്‍ എയര്‍വേസിലെ പൈലറ്റ് വിമാനത്തിലേക്ക് കയറുന്നതിനിടെ ഹൃദയാഘാതമുണ്ടായിട്ടാണ് മരിക്കുന്നത്.
ഇന്നലെയായിരുന്നു സംഭവം. ഇന്‍ഡിഗോ വിമാനത്തിലെ ക്യാപ്റ്റന്‍ നാഗ്പൂരില്‍ നിന്ന് പൂനെയിലേക്ക് പോകുന്ന വിമാനത്തെ നിയന്ത്രിക്കേണ്ടതായിരുന്നു. അതിനായി ബോര്‍ഡിംഗ് ഗേറ്റിലെത്തിയ സമയത്താണ് അബോധാവസ്ഥയിലേക്ക് വീണത്. രണ്ട് സെക്ടറുകളാണ് ഈ പൈലറ്റ് നിയന്ത്രിച്ചിരുന്നത്. ഒന്ന് തിരുവനന്തപുരത്ത് നിന്ന് പൂനെ വഴി നാഗ്പൂരിലേക്ക് ഉള്ളതാണ് ഇത്. പുലര്‍ച്ചെ മുന്ന് മണിക്കും ഏഴ് മണിക്കും ഇടയിലുള്ളാണ് ഈ വിമാനം.അതിന് ശേഷം 27 മണിക്കൂറോളം അദ്ദേഹത്തിന് വിശ്രമം ലഭിച്ചിരുന്നു.

ഇത് നാല് സെക്ടറുകളോളം അദ്ദേഹത്തിന്റെ ജോലിയില്‍ ഉണ്ടായിരുന്നു. ആദ്യത്തേത് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ആരംഭിക്കേണ്ടിയിരുന്നത്. അതിനായിട്ടാണ് ഈ പൈലറ്റ് എത്തിയത്. ആ സമയത്താണ് ബോധരഹിതനായി വീണത്. നാഗ്പൂരിലെ പൈലറ്റിന്റെ വിയോഗത്തില്‍ തീവ്രമായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആരോഗ്യ നില അത്ര നല്ലതായിരുന്നില്ല. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും, മരിക്കുകയായിരുന്നുവെന്ന് ഇന്‍ഡിഗോ പറഞ്ഞു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അവര്‍ പറഞ്ഞു.
അതേസമയം ഖത്തര്‍ എയര്‍വേസും പൈലറ്റിന്റെ വിയോഗത്തില്‍ അനുശോചിച്ചു. ഈ പൈലറ്റ് ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്കുള്ള വിമാനത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അധികമായിട്ടുള്ള ക്രൂ അംഗമായിരുന്നു അദ്ദേഹം. എന്നാല്‍ യാത്രാമധ്യേയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. നേരത്തെ സ്‌പൈസ് ജെറ്റ്, അലയന്‍സ് എയര്‍, സഹാറ എന്നീ എയര്‍ലൈന്‍സ് എന്നിവയിലും പൈലറ്റായി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
സിവില്‍ എവിയേഷന്‍ ഡയറക്ടറേറ്റ് ഇരുവരുടെയും മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ മയാമിയില്‍ നിന്ന് ചിലിയിലേക്ക് പോവുന്ന വിമാനത്തില്‍ വെച്ച് പൈലറ്റ് ഇതുപോലെ തളര്‍ന്ന് വീണിരുന്നു. പിന്നീട് മരണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിമാനത്തില്‍ ആ സമയം 271 യാത്രക്കാരുണ്ടായിരുന്നു. പനാമയില്‍ വിമാനത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications