പശുക്കളെ മോഷ്ടിച്ചെന്ന് ആരോപണം; യുവാക്കള്‍ക്ക് ക്രൂരമായ മര്‍ദ്ദനം

  • Posted By:
Subscribe to Oneindia Malayalam

നോയിഡ: രാജ്യത്തെ പശുക്കളെ ചൊല്ലിയുള്ള മര്‍ദ്ദനം തുടരുന്നു. ഏറ്റവുമൊടുവില്‍ ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നിന്നുമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ഗ്രാമീണര്‍ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗ്രേറ്റര്‍ നോയിഡയിലെ നമൗലി ഗ്രാമത്തിലാണ് സംഭവം. നവാബഹാര്‍, ശിവകുമാര്‍ എന്നീ യുവാക്കളാണ് മര്‍ദ്ദനത്തിനിരയായത്. രാത്രിയില്‍ ഇവര്‍ പശുക്കളെ മോഷ്ടിച്ച് വാഹനത്തില്‍ കടത്തുമ്പോള്‍ കൈയ്യോടെ പിടികൂടിയെന്നും തങ്ങള്‍ പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നെന്നാണ് ഗ്രാമീണര്‍ സംഭവത്തെക്കുറിച്ച് പറയുന്നത്.

0-cow

പശുക്കള്‍ തങ്ങളുടെതാണെന്നും ഗ്രാമത്തിലുള്ളവര്‍ അവകാശപ്പെട്ടു. വാനില്‍ മൂന്ന പശുക്കളുമായി പോകവെയാണ് യുവാക്കളെ പിടികൂടിയത്. തുറസ്സായ സ്ഥലങ്ങളില്‍ കെട്ടിയിടുന്ന പശുക്കളെ മോഷ്ടിക്കുന്നവരാണിവരെന്ന് ഗ്രാമീണര്‍ പറയുന്നു. അതേസമയം, ഇതുസംബന്ധിച്ച് സൂചനയൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. പശുക്കളെ വില്‍ക്കാനായി കൊണ്ടുപോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചെന്ന് പിടിയിലായവര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. പശുവുമായി ബന്ധപ്പെട്ട് അക്രമം പാടില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നത്.

English summary
Greater Noida: Two men beaten up for ‘stealing cows’, arrested
Please Wait while comments are loading...