കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടു പോയെന്ന് വ്യാജ വാര്‍ത്ത: പോലിസ് പിടികൂടിയതിങ്ങനെ

  • By Siniya
Google Oneindia Malayalam News

ചെന്നൈ: സ്‌കൂള്‍ വിട്ടതിന് ശേഷം സഹോദരിമാരായ രണ്ടുകുട്ടികളെ കാറില്‍ തട്ടിക്കൊണ്ടു പോയെന്ന് വ്യാജ വാര്‍ത്ത. 10 ഉം 12 വയസ്സുള്ള പെണ്‍കുട്ടികളെ തട്ടികൊണ്ടു പോയതായാണ് വാര്‍ത്ത പരന്നത്. വെള്ളിയാഴ്ചയാണ് സംഭവം. എന്നാല്‍ വാര്‍ത്ത കുട്ടികള്‍ തന്നെ കെട്ടിചമയ്കുകയായിരുന്നുവെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

തട്ടിക്കൊണ്ടു പോയി എന്നു പറഞ്ഞു ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് രക്ഷിതാവ് പോലിസില്‍ പരാതിപെടുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥികളുടെ കള്ളം പുറത്തു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് കുട്ടികള്‍ തട്ടിക്കൊണ്ടു പോയി എന്നു പറയപ്പെടുന്ന സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു ഇതിലൂടെയാണ് കുട്ടികള്‍ വാര്‍ത്ത മനപൂര്‍വ്വം കെട്ടിച്ചമച്ചയ്ക്കുകയായിരുന്നു എന്നു മനസ്സിലായി.

kidnapped

ശനിയാഴ്ച സ്‌കൂളില്‍ രക്ഷിതാക്കളുടെയും അധ്യാപകുരുടെയും മീറ്റിംഗ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ രക്ഷിതാക്കള്‍ പങ്കെടുക്കാതിരിക്കാനാണ് വിദ്യാര്‍ഥികള്‍ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാത്തിയതെന്ന് പോലിസ് പറഞ്ഞു. ഇരുവരും സെമെന്‍ചരി സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന വിദ്യാര്‍ഥികളെ ഇവരുടെ ക്ലാസിലെ മറ്റൊരു കുട്ടിയുടെ രക്ഷിതാവ് കാണുകയും ഇവരെ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നു. എന്നാല്‍ കുട്ടികളെ തിരികെ ലഭിച്ചതിന് ശേഷവും അന്വേഷണം വേണമെന്ന് കുട്ടികളുടെ പിതാവ് പോലിസിനോട് ആവശ്യപ്പെട്ടു.

English summary
Two schoolgirls in Chennai claimed that there were kidnapped after school on Friday. they were did not want to meet parent's conference at school. police investigate this matter and get back this girls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X