പനീര്‍ശെല്‍വത്തിന് പിന്നിലെ ശക്തി ജയലളിതയുടെ ആത്മാവല്ല !! അതുക്കും മേലെ അവരുണ്ട്..! ആരാണാ അജ്ഞാതർ ?

  • By: അനാമിക
Subscribe to Oneindia Malayalam

ദില്ലി: ജയലളിതയുടെ വിശ്വസ്തനും അതിലുപരി വിനീതവിധേയനുമായ ഒ പനീര്‍ശെല്‍വത്തിന് പെട്ടന്നൊരു ദിവസം ശക്തയായ ചിന്നമ്മയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ എങ്ങനെ ധൈര്യം വന്നുവെന്നത് തമിഴ്‌നാട് മുഴുവന്‍ ചോദിക്കുന്ന ചോദ്യമാണ്. അമ്മയുടെ ആത്മാവാണ് തന്റെ കരുത്തെന്നാണ് പനീര്‍ശെല്‍വം പറഞ്ഞിരുന്നത്.

ബുര്‍ഖയല്ല..ബിക്കിനിയാണ് ഈ മുസ്ലിം സുന്ദരിയുടെ വേഷം..സദാചാരക്കുരു പൊട്ടേണ്ട..പൊങ്കാല കുടുംബം വഹ.. !

ജയലളിതയുടെ മരണത്തിന് ശശികല ഉത്തരം പറയണം..! കാലം മാറും ചിന്നമ്മാ..താരങ്ങള്‍ പൊളിച്ചടുക്കുന്നു..!

എന്നാല്‍ പനീര്‍ശെല്‍വത്തിന് പിന്നില്‍ വന്‍സ്രാവുകള്‍ ഉണ്ടെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. ആ വന്‍ശക്തി അമിത്ഷാ ആണെന്ന പ്രചാരണവും ശക്തമാണ്. കേന്ദ്രത്തിലെ രണ്ട് മന്ത്രിമാരാണ് പനീര്‍ശെല്‍വത്തിന് പിന്നിലെന്നാണ് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തുന്നത്.

പിന്നിലുള്ള കരങ്ങൾ

എഐഎഡിഎംകെയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ കേന്ദ്രത്തിലെ രണ്ട് മന്ത്രിമാരുടെ ഇടപെടല്‍ ഉണ്ടെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കുന്നത്. തക്ക സമയത്ത് ഇവരുടെ പേര് വെളിപ്പെടുത്തുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു.

ഗവർണർക്കെതിരെ

തമിഴ്‌നാടിന്റെ അധികചുമതലയുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനേയും സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു. തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടുവെന്നും സ്വാമി വിമര്‍ശിച്ചു. അദ്ദേഹത്തിന് ലഭിച്ചത് തെറ്റായ ഉപദേശങ്ങളാവാം എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

പനീർശെൽവത്തിനെതിരെ

പനീര്‍ശെല്‍വത്തിന് 6 മണിക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞി്‌ല്ലെങ്കില്‍ പളനിസ്വാമിക്ക് അധികാരം നല്‍കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു. തന്നെ പിന്തുണയ്ക്കുന്നവരുടെ പട്ടിക പനീര്‍ശെല്‍വത്തിന് ഹാജരാക്കാനായിട്ടില്ല. പക്ഷേ ശശികലയ്ക്ക് സാധിച്ചു.

രാജിക്കെതിരെ

ഗവര്‍ണര്‍ സ്വീകരിച്ച പനീര്‍ശെല്‍വത്തിന്റെ രാജി ഇനി എങ്ങനെയാണ് പിന്‍വലിക്കാന്‍ കഴിയുകയെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചോദിച്ചു. നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സുപ്രീം കോടതി വിധിയെ സുബ്രഹ്മണ്യന്‍ സ്വാമി സ്വാഗതം ചെയ്തിരുന്നു.

ശശികലയ്ക്ക് ഇനി രക്ഷയില്ല

താന്‍ പ്രതീക്ഷിച്ച വിധിയാണ് കേസില്‍ സംഭവിച്ചത്. നാല് വര്‍ഷത്തെ ശിക്ഷയില്‍ നിന്നും ശശികലയ്ക്ക് ഇനി രക്ഷപ്പെടാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സുബ്രഹ്മണ്യൻ സ്വാമിയാണ് ഹർജിക്കാരൻ

English summary
Subrahmanian Swami alleged thta two Union ministers had engineered the revolt within AIADMK.
Please Wait while comments are loading...