സിഎഎ ഓകെ; എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: മഹാരാഷ്ട്രയില്‍ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ അദ്ദേഹം ന്യായീകരിച്ചു. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ആരുടെയും പൗരത്വം എടുത്തുകളയില്ലെന്ന് അദ്ദേഹം പറഞ്ഞു. ശിവസേനയുടെ മുഖപത്രമായ സാമ്‌നക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

മൂന്ന് രാജ്യങ്ങളില്‍ നിന്ന് മതപീഢനം മൂലം ഇന്ത്യയില്‍ അഭയം തേടിയവരെയാണ് സിഎഎ പരിഗണിക്കുന്നത്. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പൗരത്വം തെളിയിക്കുക എന്നത് പ്രയാസകരമാകുന്ന സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. അഭിമുഖ വീഡിയോയുടെ ഒരു ഭാഗം ശിവസേന എംപി സഞ്ജയ് റാവത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
പുതിയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിഹരിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്ലിം സമുദായത്തിലെ പ്രമുഖര്‍ ഉദ്ധവ് താക്കറെയെ സന്ദര്‍ശിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെ കേരളവും പഞ്ചാബും പാസാക്കിയ പോലെ മഹാരാഷ്ട്ര നിയമസഭയിലും പ്രമേയം അവതരിപ്പിക്കണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. എന്നാല്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭിമുഖത്തില്‍ ഒന്നും പറഞ്ഞില്ല.
കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാന നിയമസഭകളിലാണ് സിഎഎക്കെതിരെ പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പ്രമേയം പാസാക്കുമെന്നാണ് വിവരം.












Click it and Unblock the Notifications