ഡിസ്റ്റന്‍സ് കോഴ്സുകൾക്കും ഇനി റെഗുലർ കോഴ്സുകൾക്ക് തുല്യമായ അംഗീകാരം
ന്യൂഡൽഹി: വിദൂര വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന കോഴ്സുകൾക്ക് ഇനി സാധാരണ കോഴ്‌സുകൾക്ക് തുല്യമായ അംഗീകാരം ലഭിക്കുമെന്ന് റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷ(യു.ജി.സി) ന്റേതാണ് തീരുമാനം. കോളജുകളിൽ നിന്ന് പൂർത്തിയാക്കുന്ന കോഴ്സിന് തുല്യമായി ഇവ പരിഗണിക്കും എന്നാണ് യു.ജി.സി അറിയിച്ചിരിക്കുന്നത്.
2014ലെ ഡിഗ്രികളുടെ സ്‌പെസിഫിക്കേഷനെക്കുറിച്ചുള്ള യുജിസി വിജ്ഞാപനത്തിന് അനുസൃതമായി ബിരുദ, ബിരുദാനന്തര തലത്തിലുള്ള ബിരുദങ്ങളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓപ്പണ്‍, ഡിസ്റ്റന്‍സ് ലേണിംഗ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ മോഡ് വഴി നല്‍കുന്ന ബിരുദാനന്തര ഡിപ്ലോമകള്‍, അനുബന്ധ ബിരുദങ്ങള്‍ക്ക് തുല്യമായി കണക്കാക്കാനാണ് തീരുമാനം.

കോവിഡിന് ശേഷം വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾക്ക് വിദ്യാർഥികൾ കൂടുതൽ താൽപര്യം കാണിച്ചു തുടങ്ങിയതോടെയാണ് മുൻ തീരുമാനം തിരുത്താൻ യു.ജി.സി തയാറായത്. 2022ലെ യുജിസി റെഗുലേഷൻ പ്രകാരമാണ് പുതിയ തീരുമാനം. നേരത്തെ, ഒരേ സമയം രണ്ട് ബിരുദം നേടാൻ യു.ജി.സി വിദ്യാർഥികൾക്ക് അനുമതി നൽകിയിരുന്നു. വിദ്യാർഥികൾക്ക് രണ്ട് കോളേജുകളിലായി പ്രവേശനം നേടാമെന്നും യു.ജി.സി വ്യക്തമാക്കിയിരുന്നു.
കിടുക്കാച്ചി ഫോട്ടോസുമായി റിമി...സാരിയിൽ ഇത്ര സുന്ദരിയോ എന്ന് ആരാധകർ
പുതുതായി ബിരുദത്തിന് ചേരുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും രണ്ട് ബിരുദം ചെയ്യാൻ സാധിക്കും. രണ്ടാം വർഷവും മൂന്നാം വർഷവും ബിരുദം പഠിക്കുന്നവർക്ക് ഒന്നാം വർഷ കോഴ്സിന് ചേരാനും കഴിയും. ഓരോ കോളേജിന്റെയും സമയക്രമം അനുസരിച്ച് കോഴ്സിന് ചേരാം. യുജിസി ചെയർമാൻ എം ജഗദീഷ് കുമാറാണ് തീരുമാനം പ്രഖ്യാപിച്ചത്. രണ്ട് കോഴ്സുകളും നേരിട്ട് പഠിക്കാനാവും.
ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ യുജിസി പുറപ്പെടുവിച്ചിരുന്നു. ഇതുവരെ ഒരാൾക്ക് ഒരു ബിരുദ കോഴ്സിന് മാത്രം ചേരാനായിരുന്നു അവസരം. ഓൺലൈനായി ഡിപ്ലോമ കോഴ്സുകൾ സമാന്തരമായി പഠിക്കാമായിരുന്നു.
ഈ ചട്ടമാണ് മാറ്റിയത്. രാജ്യത്തെമ്പാടും ലഭ്യമായ എല്ലാ വിദ്യാലയങ്ങളിലും ഈ സൗകര്യം ലഭിക്കുംമെന്നും പുതിയ തീരുമാനം പ്രകാരം പിജി വിദ്യാർത്ഥികൾക്ക് പുതിയ ബിരുദ കോഴ്സും സമാന്തരമായി പഠിക്കാനാവും. എന്നാൽ രണ്ട് കോഴ്സിന്റെയും ക്ലാസ് സമയം പരസ്പരം കൂട്ടിമുട്ടരുത് എന്ന നിബന്ധനയുമുണ്ട്.












Click it and Unblock the Notifications