ആധാര്‍ വിവരച്ചോര്‍ച്ച: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമത്തിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ കേസ്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമത്തിനും മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസ്. ദി ട്രിബ്യൂണിന് വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രചന ഖൈറയ്ക്കും ദി ട്രിബ്യൂണിനുമെതിരെയാണ് യുഐഡിഎഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ്റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിരെ തുടര്‍ന്നാണ് യുഐഡിഐഎ മാധ്യമത്തിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ എക്സ്പ്രസിനെ ഉദ്ധരിട്ട് ഫസ്റ്റ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓരോ വ്യക്തിയും യുഐഡിഎഐയ്ക്ക് സമര്‍പ്പിക്കുന്ന വിവരങ്ങള്‍ ഏജന്റുമാര്‍ വഴി ലഭിക്കുന്നുണ്ടെന്നും ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നുമാണ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്നും ഓണ്‍ലൈന്‍ വഴി വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നുമാണ് ദി ട്രിബ്യൂണിന്‍റെ റിപ്പോര്‍ട്ട്.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കിടെ വിശദീകരണവുമായി യുഐഡിഎഐ രംഗത്തെത്തിയിരുന്നു. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുനല്‍കിയ യുഐഡിഎഐ അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ആധാര്‍ വിവരങ്ങള്‍ ലഭിക്കുന്ന സംഭവത്തില്‍‌ കേസെടുത്തതായും വ്യക്തമാക്കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ വാട്സ്ആപ്പ് വഴി 500 രൂപയ്ക്ക് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് യുഐഡിഎഐ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

 റിപ്പോര്‍ട്ട് തെറ്റെന്ന് യുഐഡിഎഐ

റിപ്പോര്‍ട്ട് തെറ്റെന്ന് യുഐഡിഎഐ

500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ഒരു ബില്യണ്‍ വിവരങ്ങള്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിട്ടുണ്ടെന്നും ആധാര്‍ കാര്‍ഡ് ഉടമകളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇത്തരത്തില്‍ ലഭിക്കുന്നതെന്ന് ട്രിബ്യൂണ്‍ നടത്തിയ അന്വേഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ട്രിബ്യൂണിന്‍റെ റിപ്പോര്‍ട്ടിനെ തള്ളി രംഗത്തെത്തിയ യുഐഡിഎഐ തെറ്റായ കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനും റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തയ്ക്കുമെതിരെ കേസെടുത്തിട്ടുള്ളത്.

 ഉപയോക്താക്കളെ കണ്ടെത്തി കൈമാറും

ഉപയോക്താക്കളെ കണ്ടെത്തി കൈമാറുംവാട്സ്ആപ്പ് പോലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍ വഴി ബന്ധം സ്ഥാപിച്ച ശേഷം 500 രൂപ മുതല്‍ ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതായും ട്രിബ്യൂണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മെസേജിംഗ് വെബ്സൈറ്റുകളില്‍ നിന്ന് ഉപയോക്താക്കളെ കണ്ടെത്തിയ ശേഷം പേടിഎം വഴിയാണ് പണമിടപാട് നടത്തുകയെന്നും ട്രിബ്യൂണ്‍ പറയുന്നു. പത്ത് മിനിറ്റിനുള്ളില്‍ ഏജന്‍റ് ലോഗിന്‍ ഐഡിയും പാസ് വേര്‍ഡും കൈമാറുമെന്നും ഇതുവഴി ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ട്രിബ്യൂണ്‍ പറയുന്നു. ആധാര്‍ ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ലഭിക്കുമെന്നുമുള്‍പ്പെടെയുള്ള വിവരങ്ങളാണ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

 ഉപയോക്താക്കളെ കണ്ടെത്തി കൈമാറും

ഉപയോക്താക്കളെ കണ്ടെത്തി കൈമാറുംവാട്സ്ആപ്പ് പോലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍ വഴി ബന്ധം സ്ഥാപിച്ച ശേഷം 500 രൂപ മുതല്‍ ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതായും ട്രിബ്യൂണ്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മെസേജിംഗ് വെബ്സൈറ്റുകളില്‍ നിന്ന് ഉപയോക്താക്കളെ കണ്ടെത്തിയ ശേഷം പേടിഎം വഴിയാണ് പണമിടപാട് നടത്തുകയെന്നും ട്രിബ്യൂണ്‍ പറയുന്നു. പത്ത് മിനിറ്റിനുള്ളില്‍ ഏജന്‍റ് ലോഗിന്‍ ഐഡിയും പാസ് വേര്‍ഡും കൈമാറുമെന്നും ഇതുവഴി ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ട്രിബ്യൂണ്‍ പറയുന്നു. ആധാര്‍ ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ലഭിക്കുമെന്നുമുള്‍പ്പെടെയുള്ള വിവരങ്ങളാണ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

 ട്രിബ്യൂണിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ

ട്രിബ്യൂണിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക രചന ഖൈറയ്ക്കും ദി ട്രിബ്യൂണിനുമെതിരെ ക്രൈം ബ്രാഞ്ചിന്റെ സൈബര്‍ സെല്ലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന അനില്‍കുമാര്‍, രാജ്, സുനില്‍ കുമാര്‍ എന്നിവരുടെ വിവരങ്ങളാണ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യം ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചതായും എക്സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

എഡ്വേര്‍ഡ് സ്നോഡന്‍ പറഞ്ഞത്

എഡ്വേര്‍ഡ് സ്നോഡന്‍ പറഞ്ഞത്

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുഐഡിഎഐയുടെ അവകാശവാദങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടുള്ളതായിരുന്നു മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോനഡന്റെ പ്രസ്താവന. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന സ്നോഡന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവന നിഷേധിച്ച് രംഗത്തെത്തിയ യുഐഡിഎഐ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
After a 3 January news report by The Tribune claimed a breach in Aadhaar data, the Unique Identification Authority of India (UIDAI) has registered an FIR against the news daily and journalist Rachna Khaira, reports said on Sunday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്