ഇന്ത്യക്കാർക്ക് നല്ല ചൂടുളള ഭക്ഷണം; അതും സൗജന്യമായി; കമ്മ്യൂണിറ്റി കിച്ചൺ ആശയവുമായി മഹാരാജ
ഡൽഹി: യുക്രൈനിൽ നിന്ന് തിരിച്ചെത്തുന്ന ഇന്ത്യക്കാർക്ക് സൗജന്യ ഭക്ഷണം. ബുഡാപെസ്റ്റിലെ ഇന്ത്യൻ റെസ്റ്റോറന്റായ മഹാരാജയിലാണ് വേറിട്ട അനുഭവം.
ബുഡാപെസ്റ്റിലെ തന്നെ ഏറ്റവും പഴയ റെസ്റ്റോറന്റാണ് മഹാരാജ. റെസ്റ്റോറന്റ് ഉടമ കുൽവീന്ദർ സിംഗ് ജാമാണ് സൗജന്യ ഭക്ഷണം എന്ന ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. യുക്രൈനിൽ നിന്ന് ഹംഗേറിയൻ തലസ്ഥാനം വഴി ഒഴിപ്പിക്കപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇവിടെന്ന് സൗജന്യ ഭക്ഷണം ലഭിക്കും.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇന്ത്യക്കാർക്ക് സൗജന്യ ഭക്ഷണം വിളമ്പാൻ കമ്മ്യൂണിറ്റി കിച്ചൺ തുറന്നതായി കുൽവീന്ദർ സിംഗ് ജാം പറഞ്ഞു.

യുക്രൈനിൽ നിന്നും നിരവധി പേർ തിങ്കളാഴ്ച ബുഡാപെസ്റ്റിൽ എത്തിയിരുന്നു. എന്നാൽ, വലിയ തോതിൽ ഇന്ത്യക്കാർ ബുഡാപെസ്റ്റിൽ തിങ്കളാഴ്ച എത്തുമെന്ന് റെസ്റ്റോറന്റ് ഉടമ പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം, ചൊവ്വാഴ്ച 300 വിദ്യാർത്ഥികൾ ബുഡാപെസ്റ്റിലെത്തി. എന്നാൽ, ബുധനാഴ്ച 800 ഇന്ത്യക്കാർക്കുളള ഭക്ഷണം തയ്യാറാക്കിയിരുന്നു. ഇതിന് പിന്നാലെ, രാത്രിയിൽ യുക്രൈനിൽ നിന്ന് 1,500 വിദ്യാർത്ഥികൾ ബുഡാപെസ്റ്റി ഭക്ഷണം കഴിച്ചു. റെസ്റ്റോറന്റിൽ നിരവധി ജോലിക്കാർ സഹായത്തിനായി ഉണ്ട്. ഇന്ത്യക്കാർക്ക് ഭക്ഷണം നൽകാൻ ജാമിന്റെ സുഹൃത്തുക്കളും അയൽക്കാരും രംഗത്ത് എത്തിയിട്ടുണ്ട്.

ഭക്ഷണം പായ്ക്ക് ചെയ്യുന്നതാണ് പ്രധാന പ്രശ്‌നം. എന്നാൽ സുഹൃത്തുക്കളും അയൽക്കാരും സഹായിക്കാൻ സന്നദ്ധത അറിയിച്ചതായും ജാം പറഞ്ഞു. പുലർച്ചെ 4 മണി മുതൽ റെസ്റ്റോറന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. അതേസമയം, 40 വർഷമായി യൂറോപ്പിൽ താമസിക്കുന്ന വ്യക്തിയാണ് റെസ്റ്റോറന്റ് ഉടമ കുൽവീന്ദർ സിംഗ് ജാം. 1994 ലാണ് റെസ്റ്റോറന്റായ മഹാരാജാസ് ജാം സ്ഥാപിച്ചു. യുക്രൈനിൽ കുടങ്ങി കിടക്കുന്ന വിദ്യാർത്ഥികൾ ഇന്ത്യൻ എംബസിയുടെ സഹായം പ്രതീക്ഷിക്കുന്നതായി ജാം വ്യക്തമാക്കി.

അതേസമയം, ഇന്ത്യൻ എംബസി തുടക്കത്തിൽ സാൻഡ്‌വിച്ചുകൾ പോലുള്ള ഭക്ഷണങ്ങൾ നൽകിയിരുന്നു. എന്നാൽ, യുക്രൈനിൽ നിന്ന് എത്തുന്നവർക്ക് ചൂടുള്ള പാകം ചെയ്ത ഭക്ഷണമാണ് വേണ്ടത്. പട്ടിണിയിൽ അകപ്പെട്ടാണ് അവർ നാട്ടിൽ എത്തുന്നത്. ഭയാനകമായ അനുഭവങ്ങളിലൂടെയാണ് യുക്രൈനിലെ വിദ്യാർത്ഥികൾ കടന്നുപോയത്. യുക്രൈനിൽ നിന്ന് എത്തുന്നവർക്ക് വിസയില്ലാതെ ഹംഗറി പ്രവേശനം അനുവദിച്ചു. വിസാ രജിസ്ട്രേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചു. തിരിച്ച് എത്തുന്നവർക്കായി ട്രെയിൻ നിരക്കുകൾ ഒഴിവാക്കി. ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വിമാനത്താവളത്തിൽ ഒരു ടെർമിനൽ തുറന്നിട്ടുണ്ട്.

അതേസമയം, ഇന്ത്യൻ അംബാസഡർ കുമാർ തുഹിന്റെ സർവ്വീസ് കാലാവധി നവംബറിൽ അവസാനിച്ചിരുന്നു. യുക്രൈൻ - റഷ്യ പ്രതിസന്ധി ആരംഭിച്ചപ്പോൾ ഇവിടെ അംബാസഡർ ഉണ്ടായിരുന്നില്ല. അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി. എന്നാൽ, സർക്കാർ കുമാർ തുഹിനെ തിരിച്ച് അയച്ചതായി ജാം വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ അംബാസഡർ കുമാർ തുഹും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും കമ്മ്യൂണിറ്റി കിച്ചൺ തുറക്കാനുളള ആശയത്തെ അഭിന്ദിച്ചതായി ജാം പറഞ്ഞു.

നിലവിൽ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുളള ശ്രമങ്ങൾ നടക്കുകയാണ്. കുറഞ്ഞത് ആയിരം പേർ വെള്ളിയാഴ്ച നാട്ടിൽ എത്തും എന്നാണ് വിവരം. യുക്രൈനിന്റെ പ്രധാന നഗരങ്ങളായ ഖാർകിവ്, സുമി എന്നിവയുൾപ്പെടെ റഷ്യ സൈന്യം അക്രമത്തിന്റെ കീഴിലാണ്. ഈ പ്രദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാനുളള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്.

അതേസമയം, ഖാർകിവ്, സുമി നഗരങ്ങളിൽ ഏകദേശം 2,000 അധികം ഇന്ത്യക്കാരെ പുറത്തിറക്കാനുളള ശ്രമങ്ങൾ ഇന്ത്യ നടത്തി. എന്നാൽ, ഖാർകിവിലും സുമിയിലും നൂറുകണക്കിന് ഇന്ത്യക്കാർ ഇപ്പോഴുമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.1,000-ത്തോളം പൗരന്മാർ ഖാർകിവിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള മാറി പിസോചിനിലാണ് കുടുങ്ങി കിടക്കുന്നത്. ഇവിടെ കുടുങ്ങി കിടക്കുന്നവരെ പടിഞ്ഞാറൻ അല്ലെങ്കിൽ തെക്കൻ യുക്രൈനിലേക്ക് മാറ്റാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Recommended Video

രക്ഷാമാർഗ്ഗത്തിനായി വിവിധ വഴികളാണ് അധികൃതർ സ്വീകരിക്കുന്നത്. ഖാർകിവിൽ അക്രമം ഉണ്ടായതിന് പിന്നാലെ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിൽ പ്രതിസന്ധി നേരിടുകയാണ്. ഖാർകിവിൽ ഇന്നലെ വലിയ രീതിയിലുളള അക്രമം പൊട്ടി പുറപ്പെട്ടിരുന്നു. ഇത് രക്ഷാദൗത്യം നടത്തുന്ന അധികൃതർക്ക് തടസമായി മാറുന്നു. പിസോചിനിയിൽ ആയിരത്തിലധികം ഇനിയും ആളുകൾ ഉണ്ട്. അതേസമയം, സാധ്യമായ ഏത് വഴിയിലൂടെയും ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ വേണ്ട മുൻകരുതൽ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.അതേസമയം, യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് രണ്ടാംഘട്ട ചർച്ച നടത്തിയിരുന്നു. എന്നാൽ , വെടിനിർത്തൽ ചർച്ചകൾ ഫലം കണ്ടില്ല. യുക്രൈനിന്റെ ചെറുത്തുനിൽപ്പിന്റെ ഭാഗമായി സെലെൻസ്‌കി മറ്റ് രാജ്യങ്ങളോട് സൈനിക സഹായം നൽകാൻ ആവിശ്യപ്പെട്ടു.












Click it and Unblock the Notifications