ഓപ്പറേഷൻ ഗംഗ പിന്നോട്ടില്ല; 10,800 ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ചു: വിമാനങ്ങൾ സജ്ജം
ഡൽഹി: യുക്രൈനിൽ നിന്ന് 10,800 ഇന്ത്യക്കാരെ ഇന്ന് ഒഴിപ്പിച്ചു. രക്ഷാദൗത്യ പദ്ധതിയായ ഓപ്പറേഷൻ ഗംഗയിലൂടെയാണ് യുകൈനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ചത്. യുക്രൈനിന്റെ അയൽ രാജ്യങ്ങിൽ ഇന്ത്യ ഇതിനായി പ്രതേൃക വിമാനങ്ങൾ സജ്ജമാക്കിയിരുന്നു. ഈ മാർഗ്ഗത്തിലൂടെയാണ് ഇന്ത്യക്കാർ നാട്ടിലേക്ക് എത്തിക്കുന്നത്.
ഇന്ത്യൻ എയർഫോഴ്‌സിന്റെ മൂന്ന് സി-17 വിമാനങ്ങളും 14 സിവിലിയൻ വിമാനങ്ങളും ഒഴിപ്പിക്കൽ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഇന്ന് രാത്രയ്ക്ക് ഉളളിൽ 1 വിമാനം കൂടി ഇന്ത്യയിൽ എത്തും.
വടക്കുകിഴക്കൻ നഗരങ്ങളായ ഖാർകീവ്, സുമി എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യയും ഇന്ന് മുന്നോട്ട് വന്നിരുന്നു. ഇവിടെയുളള ഇന്ത്യക്കാരെ റഷ്യൻ തലസ്ഥാനത്തേക്ക് കൊണ്ടു പോയി മോസ്കോയിലേക്ക് എത്തിക്കും.

യാത്രക്കാർക്കായി രണ്ട് റഷ്യൻ ഐഎൽ -76 സ്ട്രാറ്റജിക് ലിഫ്റ്റ് വിമാനങ്ങൾ ഇവിടെ തയ്യാറാണ്. കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടുകൾ പ്രകാരം, സി -17 വിമാനത്തിൽ 630 യാത്രക്കാരുണ്ടായിരുന്നു. അതേസമയം, സിവിലിയൻ വിമാനത്തിൽ 9,364 ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചു. ഏഴ് ഐ എ എഫ് വിമാനങ്ങൾ വഴി 1,428 ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. സിവിലിയൻ വിമാനങ്ങളിൽ റൊമാനിയ നിന്ന് 2 എണ്ണം സ്ലൊവാക്യ നിന്ന് 4 , ഹംഗറി 3 എന്നിങ്ങനെ ഇന്ത്യക്കാർ എത്തി.

അതേസമയം, റഷ്യ - യുക്രൈൻ പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നിരുന്നു. വിഷയത്തിൽ പ്രധാന മന്ത്രിയുടെ എട്ടാമത്ത് ചർച്ചയാണ് ഇന്ന് നടന്നത്. ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിനായി ശ്രമങ്ങൾ നടക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ ഗംഗ പദ്ധതിയുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. യുക്രൈനിൽ വെടിയേറ്റ വിദ്യാർത്ഥിയുടെ സ്ഥിതിഗതിയും പ്രധാനമന്ത്രി ചർച്ച ചെയ്തു. യുക്രൈൻ - റഷ്യ യുദ്ധം ഒമ്പതാം ദിവസം എത്തി നിൽക്കുകയാണ്. റഷ്യൻ അധിനിവേശം യുക്രൈനിൽ നടന്നു കൊണ്ടിരിക്കുന്നു.

ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതതല യോഗം ചേർന്നിരിക്കുന്നത്. കീവിൽ വേടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ലഭിച്ചതായി കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് അറിയിച്ചിരുന്നു. അതേസമയം, യുദ്ധം ആരംഭിച്ചതു മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിരവധി ഉന്നതതല യോഗങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, യുക്രൈൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കി എന്നിവരുമായും പ്രധാനമന്ത്രി സംസാരിച്ചിരുന്നു. യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിൽ നിന്ന് ഇന്ത്യക്കാർക്ക് സുരക്ഷിതമാകുന്നതിന് സർക്കാർ മോസ്കോയെ സമീപിച്ചിരുന്നു.

റൊമാനിയയിലെയും ഹംഗറിയിലെയും എയർ ഫീൽഡുകൾ ഉപയോഗിച്ച് ഓപ്പറേഷൻ ഗംഗയിലൂടെ യുക്രൈനിൽ നിന്നുള്ള 630 ഇന്ത്യക്കാർ നാട്ടിൽ എത്തിയിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് സി -17 വിമാനങ്ങളാണ് ഇന്നലെ ഇന്ത്യയിൽ എത്തിയിരുന്നത്. യുക്രൈനിൽ നിന്ന് ഇതുവരെ 9,000 പൗരന്മാർ ഇന്ത്യയിലേക്ക് തിരികെ എത്തി. വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരങ്ങൾ സ്ഥിരീകരിക്കുന്നത്.

പ്രധാനമന്ത്രിയുടെ നേരിട്ടുളള ഇടപെടലുകൾ കൊണ്ട് ഓപ്പറേഷൻ ഗംഗ പദ്ധതി ഇന്ത്യയിൽ മികച്ച രീതിയിലുളള വിജയത്തിലേക്ക് എത്തുകയാണ്. ദിവസേന നിരവധി ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ പ്രധാനമന്ത്രിയുടെ പുതിയ പദ്ധതിയിലൂടെ സാധിക്കുന്നു. നിലവിൽ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തികൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഒഴിപ്പിക്കുന്ന പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കാൻ നാല് കേന്ദ്രമന്ത്രിമാരെ യുക്രൈനിലെ നാല് അയൽരാജ്യങ്ങളിലേക്ക് കേന്ദ്ര സർക്കാർ അയച്ചിട്ടുണ്ട്.

അതേസമയം, ഒഴിപ്പിക്കലിന്റെ പുരോഗതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസവും ഉന്നതതല യോഗങ്ങളിൽ അധ്യക്ഷത വഹിച്ചിരുന്നു. യുക്രൈനിൽ ഉണ്ടായിരുന്ന 20,000 ഇന്ത്യക്കാരിൽ 6,000-ത്തിലധികം ആളുകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വന്നിരുന്നു. നിലവിൽ യുക്രൈൻ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്.












Click it and Unblock the Notifications