കടല്‍ക്കൊല: ഇന്ത്യയും ഇറ്റലിയും കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണം- അന്താരാഷ്ട്ര ട്രൈബ്യൂണല്‍
ഹാംബര്‍ഗ്: കടല്‍ കൊല കേസില്‍ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ വിധി പറഞ്ഞു. ഇന്ത്യയും ഇറ്റലിയും തത്കാലം നിയമനടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് വിധിയില്‍ പറയുന്നത്.
കടല്‍ കൊല കേസില്‍ രാജ്യാന്തര ഇടപെടല്‍ വേണം എന്നാവശ്യപ്പെട്ടായിരുന്നു ഇറ്റലി ട്രൈബ്യൂണലിനെ സമീപിച്ചത്. അടുത്ത മാസം 24 ന് ഇന്ത്യയും ഇറ്റലിയും ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ എല്ലാ വിവരങ്ങളും നല്‍കണം. അതുവരെ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് ഉത്തരവ് .

2012 ല്‍ ആണ് കൊല്ലം നീണ്ടകര തീരത്ത് വച്ച് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ച് കൊന്നത്. കടല്‍കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നാണ് നാവികരുടെ വാദം .
ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ വച്ചല്ല, അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ വച്ചാണ് സംഭവം നടന്നത് എന്നാണ് ഇറ്റലിയുടെ വാദം. അതുകൊണ്ട് നാവികെ വിട്ടുനല്‍കണം എന്നും ഇറ്റലി ആവശ്യപ്പെടുന്നു. എന്നാല്‍ നാവികരെ വിചാരണ ചെയ്യാനുള്ള അധികാരം ഇന്ത്യയ്ക്കാണെന്നാണ് ഇന്ത്യ വാദിയ്ക്കുന്നത്.
മാസിമിലിയാനോ ലത്തോറെ, സല്‍വത്തോറെ ജിറോണ്‍ എന്നീ നാവികരെയാണ് കേസില്‍ ഇന്ത്യ അറസ്റ്റ് ചെയ്തത്. ഇവരുടെ വിചാരണ നടപടികള്‍ ഇന്ത്യയില്‍ പുരോഗമിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications