പണം പിന്‍വലിച്ച് ഖാപ് പഞ്ചായത്തിന്റെ പിഴയൊടുക്കാനായില്ല; യുവാവ് ആത്മഹത്യ ചെയ്തു
ജയ്പൂര്‍: ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഖാപ് പഞ്ചായത്ത് നിര്‍ദ്ദേശിച്ച പിഴ ഒടുക്കാനില്ലാത്തതിനാല്‍ യുവാവ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ബാര്‍ഖേഡ ഗ്രാമത്തിലാണ് സംഭവം. കറന്‍സി നിരോധനത്തെ തുടര്‍ന്ന് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ കര്‍ശന നിയന്ത്രമുള്ളതിനാല്‍ പണം ലഭിക്കാതായതോടെയാണ് 42കാരനായ ഹരിമോഹന്‍ ചിപ്പി തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
കസിനുമായുണ്ടായ ഭൂമി പ്രശ്‌നത്തില്‍ ഖാപ് പഞ്ചായത്ത് ചിപ്പിക്ക് 51,000 രൂപ പിഴ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ 11,000 രൂപ രണ്ടുതവണയായി ചിപ്പി അടച്ചു. ഖാപ് പഞ്ചായത്ത് കുടുംബാംഗങ്ങളുടെ ആഭരണങ്ങളും അഴിച്ചുവാങ്ങി. ഇതേ തുടര്‍ന്ന് ശേഷിച്ച പണം അടയ്ക്കാനുള്ള ഓട്ടത്തിലായിരുന്നു ചിപ്പി. അയല്‍ക്കാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരുടെ കൈയ്യിലും പണം ഉണ്ടായിരുന്നില്ല.

ഇതേതുടര്‍ന്ന് പ്രദേശത്തെ ബാങ്കിലുണ്ടായിരുന്ന ചെറിയ തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ബാങ്കില്‍ പണമില്ലെന്നായിരുന്നു മറുപടി. കറന്‍സി നിരോധനത്തെ തുടര്‍ന്ന് ബാങ്ക് ഔട്ട് ഓഫ് കാഷ് ആയിരുന്നു. ഇതോടെ ഖാപ് പഞ്ചായത്ത് നിര്‍ദ്ദേശിച്ച് സമയത്ത് പണം തിരിച്ചടക്കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ച ചിപ്പി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ചിപ്പിയുടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സ്വീകരിക്കാന്‍ കുടുംബാഗങ്ങള്‍ തയ്യാറായില്ല. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications