ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം ;അധോലോക നേതാവ് ഛോട്ടാ രാജന് വീണ്ടും തടവ്
മുംബൈ; അധോലോക നേതാവ് ഛോട്ടാ രാജന് വീണ്ടും തടവ് ശിക്ഷ വിധിച്ച് കോടതി. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് ചോട്ടാ രാജനും മറ്റ് മൂന്ന് കൂട്ടാളികൾക്കും മുംബൈ സെഷൻസ് കോടതി തടവ് ശിക്ഷ വിധിച്ചത്.
സുരേഷ് ഷിൻഡെ, ലക്ഷ്മൺ നികം, ദാദയ, സുമിത് വിജയ് മാട്രെ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
പൻവേലിന്റെ നിർമ്മാതാവ് നന്ദു വാജേക്കറിനെ ഭീഷണിപ്പെടുത്തിയെന്നും 26 കോടി രൂപ കൊള്ളയടിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്.സംഭവം ഇങ്ങനെ
നന്ദു വാജേക്കർ 2015 ലാണ് പൂനെയിൽ സ്ഥലം വാങ്ങുന്നത്.കമ്മീഷനായി 2 കോടി രൂപ പർമാനന്ദ് താക്കൂർ എന്ന ഏജന്റിന് നൽകാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ ഇ തുക നൽകാൻ ഇയാൾ തയ്യാറായില്ല.
തുടർന്ന് ഇയാൾ ചോട്ടാ രാജനെ സമീപിക്കുകയായിരുന്നു. ഇതോടെ വാജേക്കറിനടുത്തേക്ക് ചോട്ടാ രാജൻ തൻെ ഗുണ്ടാ സംഘത്തെ അയക്കുകയും 26 കോടി ആവശ്യപ്പെടുകയും ചെയ്തു. പണം നൽകിയില്ലേങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.ഇതോടെയാണ് നന്ദു വജേക്കര്‍ മുംബൈ പോലീസില്‍ പരാതി നല്‍കിയത്.
നേമത്ത് സുരേഷ് ഗോപിയെത്തിയാലും പൂട്ടും;രണ്ടും കൽപ്പിച്ച് കോൺഗ്രസ്,പടയൊരുക്കവുമായി സിപിഎമ്മും
ഉമ്മൻചാണ്ടി വിളിച്ചു..പിസി ജോർജ് യുഡിഎഫിലേക്ക്..പിസി തോമസും യുഡിഎഫിലെത്തും
'ലീഗിന്റെ മതവല്‍ക്കരണ രാഷ്ട്രീയം കേരളം അംഗീകരിച്ചിട്ടില്ല; ഇടതുപക്ഷം സ്വന്തമാക്കിയത് മികച്ച വിജയം'