കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോത്ര വിഭാഗങ്ങൾക്ക് 15000 കോടി, 5 ഇരട്ടി അധികം; ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പ്

Google Oneindia Malayalam News

ദില്ലി: വമ്പൻ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ബജറ്റിൽ ഇടംപിടിച്ചത്. അതിൽ പ്രധാനമാണ് ഗോത്ര വിഭാഗങ്ങളുടെ വികസനത്തിനായി 15,000 കോടി രൂപയുടെ പ്രഖ്യാപനം. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച തുകയെക്കാൾ അഞ്ചിരട്ടി അധികമാണ് തുക. ആരോഗ്യം, ശുദ്ധജലം, ശുചിത്വം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളുടെ വികസനമാണ് പ്രത്യാക പാക്കേജിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. മാത്രമല്ല രാജ്യത്തുടനീളമുള്ള ആദിവാസി വിദ്യാർത്ഥികൾക്കായി നിലവിലുള്ള 740 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് 38800 അധ്യാപകരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം 3.5 ലക്ഷം ആദിവാസി വിദ്യാർത്ഥികളാണ് നിലവിൽ ഈ സ്‌കൂളുകളിൽ പഠിക്കുന്നത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ അടക്കമുള്ള നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ ലക്ഷ്യം വെച്ചാണ് ബജറ്റ് പ്രഖ്യാപനം എന്ന കാര്യത്തിൽ തർക്കമില്ല. ആദിവാസി വിഭാഗങ്ങൾക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പ് നടക്കാനിരുക്കുന്ന സംസ്ഥാനങ്ങളിൽ ഏറെയും.

ആദിവാസി ജനസംഖ്യ കൂടുതൽ ഉള്ള സംസ്ഥാനങ്ങൾ

ആദിവാസി ജനസംഖ്യ കൂടുതൽ ഉള്ള സംസ്ഥാനങ്ങൾ


2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് 9 സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുക്കാനിരിക്കുന്നത്. കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ചണ്ഡിഗഡ്, തെലങ്കാന, മേഘാലയ , മിസോറാം, നാഗാലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ ഛത്തീസ്ഗഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ആകെ ജനസംഖ്യയുടെ 30 ശതമാനത്തിലധികം വരും ആദിവസി ജനസംഖ്യ. മേഘാലയ, മിസോറാം, നാഗാലാൻഡ് എന്നിവിടങ്ങളിൽ 85 ശതമാനത്തിലധികം ആദിവാസി ജനസംഖ്യയുണ്ട്.ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. മധ്യപ്രദേശ് ഭരണം നിലനിർത്തണമെങ്കിൽ 20 ശതമാനത്തോളം വരുന്ന ആദിവാസി വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്.

 ബജറ്റ് 2023: വമ്പന്‍ പ്രഖ്യാപനം; ആനുകൂല്യം ലക്ഷങ്ങള്‍ക്ക്. ആദായനികുതി പരിധി ഏഴ് ലക്ഷമാക്കി ബജറ്റ് 2023: വമ്പന്‍ പ്രഖ്യാപനം; ആനുകൂല്യം ലക്ഷങ്ങള്‍ക്ക്. ആദായനികുതി പരിധി ഏഴ് ലക്ഷമാക്കി

വിദ്യാഭ്യാസവും വ്യവസായവും ലക്ഷ്യം വെച്ചുള്ള പദ്ധതികൾ

വിദ്യാഭ്യാസവും വ്യവസായവും ലക്ഷ്യം വെച്ചുള്ള പദ്ധതികൾ


ഇതിനോടകം തന്നെ ഗോത്ര വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള നിരവധി പദ്ധതികൾ ബി ജെ പി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ യൂണിയൻ ബജറ്റിൽ, ആദിവാസികൾക്കായി 2945.53 കോടി രൂപയായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. ഈ തുകയിൽ 2,000 കോടി രൂപ ഏകലവ്യ സ്കൂളുകൾക്ക് വേണ്ടിയായിരുന്നു.
ഉപരിപഠനം ആഗ്രഹിക്കുന്ന ആദിവാസി വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ പ്രവർത്തിക്കുന്നത്.ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി, 2022-2023 ബജറ്റിൽ പട്ടികവർഗക്കാർക്കായി കേന്ദ്രം വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടും പ്രഖ്യാപിച്ചിരുന്നു.

പാർട്ടിയുടെ പ്രതീക്ഷകളെ തകിടം മറിക്കും

പാർട്ടിയുടെ പ്രതീക്ഷകളെ തകിടം മറിക്കും


വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അടക്കം ഇത്തവണ ബി ജെ പിയുടെ നില പരുങ്ങലിലാണ്. ത്രിപുര, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ഭരണ വിരുദ്ധ വികാരം ശക്തമാണ്. മേഘാലയ പോലുള്ള സംസ്ഥാനങ്ങളിലാകട്ടെ സഖ്യകക്ഷികൾ ബി ജെ പിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ഈ സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിടുന്നത് പാർട്ടിയുടെ പ്രതീക്ഷകളെ തകിടം മറിക്കും. ഈ സാഹചര്യത്തിൽ കൂടിയാണ് ഇപ്പോൾ ഭരണം ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങൾ.

ബജറ്റ് 2023: പാര്‍ലമെന്റില്‍ മോദി മോദി വിളിയും ഭാരത് ജോഡോ മുദ്രാവാക്യവുംബജറ്റ് 2023: പാര്‍ലമെന്റില്‍ മോദി മോദി വിളിയും ഭാരത് ജോഡോ മുദ്രാവാക്യവും

കർണാടകയ്ക്കും ബജറ്റിൽ പ്രഖ്യാപനം

കർണാടകയ്ക്കും ബജറ്റിൽ പ്രഖ്യാപനം


നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയ്ക്കായും ബജറ്റിൽ പ്രഖ്യാപനമുണ്ട്. 5300 കോടിയുടെ ജലസേചന പദ്ധതിയാണ് സംസ്ഥാനത്തിന് വേണ്ടി പ്രഖ്യാപിച്ചത്. ഏകദേശം ആറോളം ജില്ലകൾക്ക് ഗുണകരമാകുന്നതാണ് പദ്ധതി. ദക്ഷിണേന്ത്യയിൽ ബി ജെ പിക്ക് അധികാരമുള്ള ഏക സംസ്ഥാനമാണ് കർണാടക.അതുകൊണ്ട് തന്നെ ഭരണം നിലനിർത്തുകയെന്നത് അനിവാര്യമാണ്. ഭരണ വിരുദ്ധ വികാരം പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളും ബി ജെ പിക്ക് ഇവിടെ വെല്ലുവിളി തീർക്കുന്നുണ്ട്.

ബജറ്റ് 2023: മത്സ്യബന്ധന മേഖലയ്ക്ക് 6000 കോടിയുടെ പുതിയ പദ്ധതി: ഹോര്‍ട്ടികള്‍ച്ചറിന് 2200 കോടിബജറ്റ് 2023: മത്സ്യബന്ധന മേഖലയ്ക്ക് 6000 കോടിയുടെ പുതിയ പദ്ധതി: ഹോര്‍ട്ടികള്‍ച്ചറിന് 2200 കോടി

English summary
Union Budget; 15,000 For tribal Development , With An Eye On Assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X