കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീം ആപ്പ് ഉപയോഗിക്കുന്നവരാണോ...? നിങ്ങള്‍ക്കിനി നല്ല കാലം!!

ആപ്പ് ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കും നേട്ടം ലഭിക്കുന്ന രണ്ട് സ്‌കീമുകളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റഫറല്‍ സ്‌കീമും കാഷ് ബാക് സ്‌കീമുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കാണ് രാജ്യമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ് മോദി സര്‍ക്കാര്‍. നോട്ട് നിരോധനത്തിനു പിന്നാലെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭീം ആപ്പിന് കൂടുതല്‍ സ്‌കീമുകള്‍ വരുന്നു. അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ആപ്പ് ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കും നേട്ടം ലഭിക്കുന്ന രണ്ട് സ്‌കീമുകളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റഫറല്‍ സ്‌കീമും കാഷ് ബാക് സ്‌കീമുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1.25 കോടി ആളുകള്‍ ഇതിനോടകം ഭീം ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പാര്‍ലമെന്റില്‍ അറിയിച്ചു.

 സാധാരണക്കാര്‍ക്ക്

സാധാരണക്കാര്‍ക്ക്

ഭീം ആപ്പ് ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയാണ് റഫറല്‍ സ്‌കീം. ഭീം ആപ്പ് ഉപയോഗിക്കുന്ന ആള്‍ മറ്റൊരാളെക്കൊണ്ട് ഭീം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചാല്‍ ബോണസ് ലഭിക്കുന്ന പദ്ധതിയാണിത്.

 കച്ചവടക്കാര്‍ക്ക് നേട്ടം

കച്ചവടക്കാര്‍ക്ക് നേട്ടം

ഭീം ആപ്പ് ഉപയോഗിക്കുന്ന കച്ചവടക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയാണ് കാഷ് ബാക് സ്‌കീം. ഭീം ആപ്പ് ഉപയോഗിച്ച് കച്ചവടക്കാരന്‍ പേമെന്റ് വാങ്ങുകയാണെങ്കില്‍ കച്ചവടക്കാരന് ബോണസ് ലഭിക്കുന്നതാണിത്. ആധാര്‍ അധിഷ്ഠിത ഇടപാടുകള്‍ക്കാണ് ഗുണം ലഭിക്കുന്നത്.

 ഉപയോഗിക്കുന്നത് 1.25 കോടി ആളുകള്‍

ഉപയോഗിക്കുന്നത് 1.25 കോടി ആളുകള്‍

പ്രധാനമന്ത്രിയുടെ ഭീം ആപ്പിന് ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണമെന്നാണ് ജെയ്റ്റ്‌ലി പറയുന്നത്. 1.25 കോടി ആളുകള്‍ ഭീം ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി.

 സര്‍ക്കാര്‍ ലക്ഷ്യം

സര്‍ക്കാര്‍ ലക്ഷ്യം

യുപിഐ, ഐഎംപിഎസ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ വഴി 2500 കോടിയുടെ ഡിജിറ്റല്‍ ഇടപാടാണ് ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യം വയക്കുന്നതെന്നും ജെയ്റ്റ്‌ലി പറയുന്നു.

 യുഐഡിയുമായി സംയോജിപ്പിക്കുക

യുഐഡിയുമായി സംയോജിപ്പിക്കുക

ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ക്കായി യുഐഡിയുമായി ഭീം ആപ്പ് സംയോജിപ്പിച്ചതാണ് ഇതിന്റെ പുതിയ നേട്ടമെന്നും ജെയ്റ്റ്‌ലി പറയുന്നു. 12 അക്ക ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം എന്നതാണ് ഇതിന്റെ നേട്ടം.

 ആന്‍ഡ്രോയിഡിലും ഐഫോണിലും

ആന്‍ഡ്രോയിഡിലും ഐഫോണിലും

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് മോദി ഭീം ആപ്പ് പ്രഖ്യാപിച്ചത്. സാധാരണക്കാരെ കൂടുതലായി മൊബൈല്‍ ബാങ്കിങിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്പ് ലഭ്യമാണ്. ഐഫോണുകളില്‍ ഉടന്‍ ഇത് ലഭ്യമാകുമെന്നാണ് അറിയുന്നത്.

English summary
Finance Minister Arun Jaitley announced two new schemes to further push the BHIM app. Arun Jaitley said that the BHIM app will be updated with two new schemes which will benefit both individual users and merchants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X