കേന്ദ്ര ബജറ്റ്: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനായി 1957 കോടി രൂപ
ദില്ലി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് വന്‍ പ്രഖ്യാപനങ്ങള്‍. കൊച്ചി മെട്രോയുടെ വികസനത്തിനായി 1957 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനായാണ് ഈ തുക പ്രഖ്യാപിച്ചത്. മെട്രോ 11.5 കിലോ മീറ്റര്‍ കൂടി നീട്ടുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കൊച്ചി മെട്രോയ്ക്ക് പുറമെ ചെന്നൈ, ബെംഗളൂരു, നാഗ്പൂര്ഡ മെട്രോകളുടെ വികസനത്തിനുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റർ ദൂരം) വികസനത്തിനായി 63246 കോടി രൂപയാണ് പ്രഖ്യാപിച്ചത്.
ബെംഗളൂരു മെട്രോയുടെ വികസനത്തിനായി 40,700 കോടി രൂപ പ്രഖ്യാപിച്ചു. 58.19 കിലോമീറ്റര്‍ ദൂരം കൂടി ബെംഗളൂരു മെട്രോ നീട്ടും. നാഗ്പൂര്‍ മെട്രോയുടെ വികസനത്തിനായി 59000 കോടി രൂപയും അനുവദിച്ചു. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കികൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. കേരളത്തിലെ ദേശിയ പാത പദ്ധതിക്കായി 65000 കോടി രൂപയാണ് അനുവദിച്ചത്. 1100 കിലോ മീറ്റര്‍ പാതയ്ക്ക് വേണ്ടിയാണ് ഈ തുക.

പഞ്ചിമ ബംഗാളിനും തമിഴാനാടിനും ദേശീയ പാത വികസനത്തിനായി വന്‍ തുകകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളിന്‍റെ ദേശിയ പാത വികസനത്തിനായി 25000 കോടി രൂപയും തമിഴ്നാടിനായി 1.03 കോടി രൂപയുമാണ് അനുവദിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളാണ് ഉള്ളത്. കേരളം, തമിഴ്നാട്, ബംഗാള്‍ അസം എന്നിവയ്ക്ക് പുറമെ അസമിനായും വന്‍ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്ളത്












Click it and Unblock the Notifications