കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളുടെ ചെലവിടല്‍ വര്‍ധിപ്പിക്കും, സാധാരണക്കാരന്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നത് ഈ കാര്യങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് നാളെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സാധാരണക്കാരന്‍ ഏറ്റവും പ്രതീക്ഷയോടെ കാണുന്ന ബജറ്റാണിത്. കൊവിഡ് പ്രതിസന്ധിക്കിടെയുള്ള ഈ ബജറ്റ് എങ്ങനെയായിരിക്കുമെന്ന് ജനങ്ങള്‍ ഉറ്റുനോക്കുകയാണ്. പ്രധാനമായും ജനങ്ങളുടെ ചെലവിടല്‍ വര്‍ധിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ മാത്രമേ രാജ്യത്ത് വളര്‍ച്ച ശക്തമാകു. ചെലവിടല്‍ വര്‍ധിക്കണമെങ്കില്‍ ജനങ്ങളുടെ കൈയ്യില്‍ പണമുണ്ടാക്കണം. നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവും. അതിലൂടെ ചെലവിടല്‍ ശേഷം സാധാരണക്കാരില്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും.

1

തൊഴില്‍ രീതി തന്നെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാറിയതിനാല്‍ വീട്ടിലിരുന്ന് ജോലിചെയ്യുന്നവര്‍ക്ക് 50000 രൂപ വരെ നികുതി ഇളവാണ് സര്‍ക്കാര്‍ നല്‍കിയേക്കുക. കസേരകള്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, ഡാറ്റ കാര്‍ഡുകള്‍ എന്നിവ ഏത് തൊഴിലാളിക്കും വീട്ടിലിരിക്കുമ്പോള്‍ ആവശ്യമാണ്. അതുകൊണ്ട് ഇളവുകള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. ആദായ നികുതിയുടെ പരിധി കൂട്ടുന്ന കാര്യമാണ് പ്രതീക്ഷിക്കാവുന്ന മറ്റൊന്ന്. സീനിയര്‍ സിറ്റിസണ്‍ ഇതര പൗരന്മാരുടെ മെഡിക്ലെയിം കവറേജ് 25000 രൂപയില്‍ നിന്ന് 50000 ആയി ഉയര്‍ത്തിയേക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇത് 50000 മുതല്‍ 75000 രൂപ വരെയായിരിക്കും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ വലിയ പ്രാധാന്യം സര്‍ക്കാര്‍ നല്‍കിയേക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്കും നികുതി ഇളവ് ലഭിച്ചേക്കും. കൂടുതല്‍ തൊഴിലാളികളെ ജോലിക്കെടുക്കാനും അത് വഴി ചെലവിടല്‍ വര്‍ധിപ്പിക്കാനും സര്‍ക്കാരിന് സാധിക്കും. തൊഴില്‍ നിരക്ക് വര്‍ധിപ്പിക്കാനും, തൊഴിലില്ലായ്മയെ മറികടക്കാനും ഇത് സഹായകരമാകും. നികുതി നിരക്കില്‍ അഞ്ച് ശതമാനം ഇളവ് അനുവദിക്കുന്നത് ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ വലിയ ഉണര്‍വുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ ബോണ്ട് മാര്‍ക്കറ്റിന് ഗുണകരമാകുന്ന പ്രഖ്യാപനത്തിനും സാധ്യതയുണ്ട്. ഇന്ത്യയിലെ വലിയൊരു വിഭാഗം മുതിര്‍ന്ന പൗരന്മാര്‍ക്കും ഇപ്പോള്‍ പെന്‍ഷന്‍ പദ്ധതിയില്ല. ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശമുണ്ട്. ഇന്ത്യയിലൊന്നാകെ ഇത്തരമൊരു സ്‌കീമിന്റെ അഭാവമുണ്ട്. ഇത്തരം ജനവിഭാഗത്തിന് സാമ്പത്തികമായി അടിത്തറ കൂടി നല്‍കുന്നതാണ് പെന്‍ഷന്‍ പ്രഖ്യാപനം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതെല്ലാം ബജറ്റില്‍ പ്രഖ്യാപിച്ചാല്‍ സമ്പദ് ഘടന ഒരു വര്‍ഷത്തിനുള്ളില്‍ അതിശക്തമാകും. അത് വലിയ കുതിപ്പുണ്ടാക്കുകയും, തൊഴിലില്ലായ്മയെ മറികടക്കുകയും ചെയ്യും.

English summary
union budget 2021: common people expects tax relief in budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X