Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍മലയുടെ കൈയില്‍ മാന്ത്രികവടിയുണ്ടാകുമോ? വെല്ലുവിളികള്‍ ഏറെ

നാളത്തെ കേന്ദ്ര ബജറ്റിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. ധനമന്ത്രി നിര്‍മല സീതാരാന്‍ തന്റെ തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റ് ആണ് നാളെ അവതരിപ്പിക്കാനിരിക്കുന്നത്. എന്തൊക്കെ പ്രഖ്യാപനങ്ങളായിരിക്കും നാളത്തെ ബജറ്റില്‍ ധനമന്ത്രി കാത്തുവെച്ചിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് എല്ലാവരും. ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമോ ആദായ നികുതി സ്ലാബില്‍ മാറ്റം വരുമോ എന്നെല്ലാമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളിലൊന്നായാണ് ഇന്ത്യയെ കണക്കാക്കുന്നത്. അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ വൈകാതെ മൂന്നാം സ്ഥാനത്ത് എത്തും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത്. ഇതിന് സഹായകമാകുന്ന എന്തെല്ലാം പ്രഖ്യാപനങ്ങളാണ് ഉണ്ടാകുക എന്നതും ആകാംക്ഷയോടെയാണ് എല്ലാവരും നോക്കുന്നത്.

Union Budget 2025

എന്നാല്‍ നിര്‍മല സീതാരാമനെ സംബന്ധിച്ചിടത്തോളം ഈ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറം ചില വലിയ വെല്ലുവിളികള്‍ ആണ് ഉള്ളത്. ജിഡിപിയിലെ ഇടിവും രൂപയുടെ മൂല്യം കുറയുന്നതുമെല്ലാം ബജറ്റില്‍ എങ്ങനെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നത് എന്നത് പ്രധാനമാണ്. ഏതൊക്കെയാണ് ഇത്തവണത്തെ ബജറ്റ് അവതരണത്തിലെ വെല്ലുവിളികള്‍ എന്ന് നോക്കാം.

ജിഡിപിയുടെ തകര്‍ച്ച

കഴിഞ്ഞ നാല് പാദങ്ങളിലും രാജ്യത്തിന്റെ ജിഡിപി താഴേക്കാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 6.7 ശതമാനമായിരുന്നു ജിഡിപി. എന്നാല്‍ രണ്ടാം പാദമായപ്പോഴേക്ക് 5.4 ശതമാനം എന്ന വലിയ ഇടിവ് ജിഡിപിയില്‍ ഉണ്ടായി. ഒന്നാം പാദത്തില്‍ 6.8% വളര്‍ച്ച കൈവരിച്ച മൊത്ത മൂല്യവര്‍ധന രണ്ടാം പാദത്തില്‍ വെറും 5.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഏഴ് പാദങ്ങളിലെ കണക്കെടുത്ത് നോക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചയാണിത് എന്ന് വ്യക്തമാകും. ഉപഭോഗത്തില്‍ വന്ന കുറവ്, സര്‍ക്കാര്‍ ചെലവിലുണ്ടായ ഇടിവ്, കുറഞ്ഞ സ്വകാര്യ മുതല്‍മുടക്ക്, പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്ക്, കുറയുന്ന ബാങ്കു വായ്പാ വളര്‍ച്ച തുടങ്ങിയവയാണ് ജിഡിപിയെ ദോഷകരമായി ബാധിച്ചത്.

വിലയിടിഞ്ഞ് രൂപ

സമീപകാലത്തായി ഡോളറിനെതിരെ തകര്‍ന്നടിയുകയാണ് രൂപ. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. നടപ്പ് സാമ്പത്തികവര്‍ഷം ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 3.39% ഇടിവാണ് ഉണ്ടായിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച കുറയ്ക്കാന്‍ ആര്‍ബിഐ വിപണിയില്‍ നിരന്തരം ഇടപെട്ട് ഡോളര്‍ വിറ്റഴിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല.

പണപ്പെരുപ്പത്തിലെ വര്‍ധനവ്

പണപ്പെരുപ്പമാണ് സമ്പദ് വ്യവസ്ഥയില്‍ ഭീഷണി സൃഷ്ടിക്കുന്ന മറ്റൊരു ഘടകം. നടപ്പ് സാമ്പത്തികവര്‍ഷം രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്ന നിരക്കിലാണ്. ഭക്ഷ്യവിലക്കയറ്റം സാധാരണക്കാരുടെ നടുവൊടിക്കുകയാണ്. ഇത് പിടിച്ചുനിര്‍ത്താന്‍ എന്ത് നടപടിയാണ് ധനമന്ത്രി കൈക്കൊള്ളുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒക്ടോബറില്‍ 6.21 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം.

ഇത് ഡിസംബറില്‍ 5.22 ശതമാനമായി കുറഞ്ഞു. 10.87 ശതമാനമായിരുന്ന ഭക്ഷ്യ വിലക്കയറ്റം 8.65 ശതമാനമായും കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇത് പ്രതീക്ഷിക്കാവുന്ന നിരക്കല്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+