എയര്‍ ഇന്ത്യ സ്വകാര്യവത്കരണം:തീരുമാനത്തിന് ക്യാബിനറ്റിന്റെ അംഗീകാരം

Subscribe to Oneindia Malayalam

ദില്ലി: നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യയെ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള തീരുമാനത്തിന് ക്യാബിനറ്റിന്റെ അംഗീകാരം. വില്‍പന സംബന്ധിച്ച അന്തിമ തീരുമാനം വിവിധ ക്യാബിനറ്റ് മന്ത്രിമാരടങ്ങുന്ന ഗ്രൂപ്പ് തീരുമാനിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറയിച്ചു. എത്ര ശതമാനം ഓഹരി വില്‍ക്കണം എന്നതു സംബന്ധിച്ച തീരുമാനവും പിന്നീട് ഉണ്ടാകും.

മൂന്നു സാധ്യതകളാണ് പരിഗണനയിലുള്ളത്. 100 ശതമാനം ഓഹരികളും വില്‍ക്കുക എന്നതാണ് ആദ്യത്തേത്. 74 ശതമാനം ഓഹരികള്‍ വില്‍ക്കുക എന്നതാണ് രണ്ടാമത്തെ സാധ്യത. 49% ഓഹരി സര്‍ക്കാരിന്റെ കൈവശം വെയ്ക്കുക എന്നതാണ് മൂന്നാമത്തേത്. എത്ര ശതമാനം വില്‍ക്കണം എന്ന കാര്യത്തില്‍ ക്യാബിനറ്റ് അന്തിമ തീരുമാനം എടുക്കും. സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍(എസ്പിവി) രൂപീകരിച്ച് എയര്‍ ഇന്ത്യയുടെ ബാധ്യതകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിനെക്കുറിച്ചും ക്യാബിനറ്റ് ചര്‍ച്ചകള്‍ നടത്തും.

അമ്മയുടെ നിര്‍ണായക യോഗം കൊച്ചിയില്‍ തുടങ്ങി, ദിലീപ് എത്തി!! ആക്രമിക്കപ്പെട്ട നടിയെത്തിയില്ല

 air-india-05-1483631378-29-1498715124.jpg -Properties

നിലവില്‍ 60,000 കോടി രൂപയുടെ കടമാണ് എയര്‍ ഇന്ത്യക്കുള്ളത്. ഇതില്‍ 30,000 കോടി രൂപയുടെ കടം എഴുതിത്തള്ളാനാണ് നീതി ആയോഗിന്റെ നിര്‍ദ്ദേശം. 21,000 കോടി രൂപയുടെ കടം എയര്‍ക്രാഫ്റ്റ് സംബന്ധമാണ്. 8,000 കോടി രൂപയുടേത് പ്രവര്‍ത്തനമൂലധനം സംബന്ധിച്ചുള്ളതുമാണ്. ആകെ കടത്തിന്റെ പകുതി സര്‍ക്കാര്‍ വഹിക്കും. ബാക്കി പകുതിയാണ് ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്.
English summary
The Union Cabinet gave the green signal for the privatisation of national carrier Air India and its five subsidiaries
Please Wait while comments are loading...