വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം; ബുധനാഴ്ച പാര്‍ലമെന്റിൽ അവതരിപ്പിച്ചേക്കും
ഡൽഹി: വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഇന്ന് വൈകീട്ട് ചേർന്ന യോഗത്തിലായിരുന്നു നിർണായക തീരുമാനം. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ലോക്സഭയിലും രാജ്യസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം അനുവദിക്കുന്നതാണ് ബിൽ. ബിൽ പ്രത്യേക സമ്മേളനത്തിൽ പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന സുപ്രധാന ബില്ലുകൾ സംബന്ധിച്ച് കേന്ദ്രമന്ത്രിസഭ യോഗത്തിൽ ചർച്ച നടക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. യോഗ ശേഷം പ്രത്യേക വാർത്താസമ്മേളനം സർക്കാർ വിളിച്ച് ചേർത്തേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ പതിവ് വാർത്താസമ്മേളനം ഇത്തവണ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ വനിതാ സംവരണ ബിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബിൽ ബുധനാഴ്ച അവതരിപ്പിച്ചേക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
1996 സെപ്റ്റംബറിൽ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് 81-ാം ഭേദഗതി ബില്ലായി ഇത് ആദ്യമായി ലോക്സഭയിൽ അവതരിപ്പിച്ചത്. പിന്നീട് വാജ്പേയ് സർക്കാരിന്റെ കാലത്തും ബിൽ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു.1999, 2002, 2003 വർഷങ്ങളിൽ ബിൽ വീണ്ടും സഭയിൽ അവതരിപ്പിക്കപ്പെട്ടു. കോൺഗ്രസും ബി ജെ പിയും ഇടതുപാർട്ടികളും പിന്തുണച്ചിരുന്നുവെങ്കിലും വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചില്ല. 2010 ബിൽ രാജ്യസഭയിൽ പാസാക്കിയിരുന്നുവെങ്കിലും ലോക്സഭയിൽ നിലംതൊട്ടില്ല. അതേസമയം ബിൽ പാസാക്കണമെന്നാണ് പ്രതിപക്ഷപാർട്ടികളും ബി ജെ പി സഖ്യ കക്ഷികളും കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടത്.
അതേസമയം 22 വരെ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ പല സുപ്രധാന ബില്ലുകളും സർക്കാർ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സമ്മേളനത്തിൽ പല ചരിത്രപരമായ തീരുമാനങ്ങളും ഉണ്ടാകുമെന്ന് സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. പാർലമെന്റിന്റെ ഈ സമ്മേളനം ചെറുതാണെങ്കിലും ചരിത്രപരമായ തീരുമാനങ്ങളുടെ കാര്യത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
വനിത സംവിരണ ബില്ലിനോടൊപ്പം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റുന്നതിനുള്ള ബിൽ, ഏക സിവിൽ കോഡ് തുടങ്ങിയ വിവാദപരമായ ബില്ലുകളും അവതരിപ്പിച്ചേക്കുമെന്നാണ് നിലവിലെ വിലയിരുത്തലുകൾ. അതേസമയം നാളെ ഉച്ചയ്ക്കാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ സമ്മേളനം ചേരുക. ആദ്യ സമ്മേളനത്തിൽ 8 ബില്ലുകൾ അവതരിപ്പിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications