Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രകാശ് ജാവദേക്കര്‍ ഇനി ക്യാബിനറ്റ് മന്ത്രി... മോദി മന്ത്രിസഭയിലേയ്ക്ക് 19 പേര്‍

ദില്ലി: കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചു. പുതിയതായി 19 പേര്‍ ആണ് നരേന്ദ്ര മോദി മന്ത്രിസഭയില്‍ എത്തിയിരിക്കുന്നത്. ജൂലായ് അഞ്ചിന് 11 മണിയ്ക്ക് ഇവര്‍ സത്യപ്രതിജ്ഞ ചെയ്തു.

നേരത്തെ കേന്ദ്ര സഹമന്ത്രി ആയിരുന്ന പ്രകാശ് ജാവദേക്കര്‍ക്ക് ഇത്തവണ ക്യാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്. മധ്യ പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് ഫഗ്ഗാന്‍സിങ് കുലസ്തെ, ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എസ്എസ് ആലുവാലിയ, രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ എംപി വിജയ് ഗോയല്‍ കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപി നേതാവും ബീജാപൂരില്‍ നിന്നുള്ള എംപിയും ആയ രമേശ് ചന്തപ്പ ജിഗജിനാഗി തുടങ്ങിയവര്‍ സഹമന്ത്രിമാരായ സത്യപ്രതിജ്ഞ ചെയ്തു.

Prakash Javdekar

ഉത്തര്‍ പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് മന്ത്രിസഭ വികസനം. 19 പേരില്‍ മൂന്ന് പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നാണ്. ബിജെപിയുടെ വനിത എംപിയായ കൃഷ്ണ രാജയും മറ്റൊരു എംപിയായ മഹേന്ദ്രനാഥ് പാണ്ഡേയും സത്യപ്രതിജ്ഞ ചെയ്തു. അപ്നാദള്‍ എംപിയായ അനുപ്രിയ പട്ടേലിനും മന്ത്രിസ്ഥാനം ലഭിച്ചു.

രാജസ്ഥാനില്‍ നിന്ന് വിജയ് ഗോയലിനെ കൂടാതെ അര്‍ജ്ജുന്‍ മെഗ്വാള്‍, സിആര്‍ ചൗധരി, പിപി ചൗധരി എന്നിവരും മന്ത്രിസഭയില്‍ എത്തിയിട്ടുണ്ട്. ഗുജറാത്തില്‍ നിന്ന് മന്‍സുഖ് എല്‍ മാണ്ഡവി, പുരുഷോത്തം രുപാല, ജസ്വന്ത് സിങ് ഭാഭോര്‍ എന്നിവരാണ് കേന്ദ്ര മന്ത്രിസഭയില്‍ എത്തിയിട്ടുള്ളത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് മന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത എസ്എസ് ആലുവാലിയ. ഉത്തരാഖണ്ഡില്‍ നിന്ന് അജയ് താംതയും അസമില്‍ നിന്ന് രാജന്‍ ഗോഹനും മന്ത്രിമാരായി ചുമതലയേറ്റിട്ടുണ്ട്. പത്രപ്രവര്‍ത്തകനും ബിജെപി വക്താവും ആയ എംജെ അക്ബറും അനില്‍ മാധവ് ദവേയും സഹമന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു.

Narendra Modi

19 പേരെ പുതിയതായി ഉള്‍പ്പെടുത്തുമ്പോള്‍ ആറ് പേരെ ഒഴിവാക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ക്ക് സംഘടനാ ചുമതല നല്‍കും. 75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഗവര്‍ണര്‍ പദവി നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള അനുപ്രിയ പട്ടേല്‍ മന്ത്രിസഭയില്‍ ഇടം നേടും എന്നാണ് സൂചന. അപ്‌നാ ദള്‍ പാര്‍ട്ടിയുടെ എംപിയാണ് ഇവര്‍. ശിവസേന നേതാവ് അനില്‍ ദേശായിയും ഇത്തവണ മന്ത്രിസഭയില്‍ എത്തും. ബാക്കിയുള്ളവരെല്ലാം തന്നെ ബിജെപിയില്‍ നിന്നുള്ളവരാകും.

നിലവില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ 64 മന്ത്രിമാരാണ് കേന്ദ്ര മന്ത്രിസഭയില്‍ ഉള്ളത്. മന്ത്രിസഭയുടെ പരമാവധി അംഗ സംഖ്യ 85 ആണ്. ഇത്തവണത്തെ മന്ത്രിസഭ വികസനത്തില്‍ ദളിത് വിഭാഗങ്ങളില്‍ നിന്ന് ഏഴ് പേരാണ് ഉള്ളത്. അതില്‍ രണ്ട് പേര്‍ പട്ടികജാതി വിഭാഗക്കാരാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് രണ്ട് പേരും ഉണ്ട്. രണ്ട് വനിതകളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+