കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎപിഎ ചുമത്തി, സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നിരോധിക്കും?

  • By Sandra
Google Oneindia Malayalam News

ദില്ലി: വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നിരോധിച്ചേക്കും. ഒടുവില്‍ നടന്ന അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര നിയമമന്ത്രാലയമാണ് എന്‍ജിഒ നിരോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സംഘടന ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് ഭീകരര്‍ക്ക് പ്രചോദനമാകുന്നുവെന്ന് കണ്ടെത്തിയതോടെ സംഘടനയില്‍ അംഗത്വമെടുക്കുന്നത് തടയുന്നതിനായി നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യുഎപിഎ ചുമത്തി സംഘടന നിരോധിക്കുന്നതോടെ അഞ്ച് വര്‍ഷത്തേക്ക് സംഘടന സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്റ്റോറന്റില്‍ ജമാഅത്തെ മുജാഹിദ്ദീന്‍ ഓഫ് ബംഗ്ലാദേശ് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് സാക്കിര്‍ നായിക്ക് കേന്ദ്രത്തിന്റെ സ്‌കാനറില്‍പ്പെടുന്നത്. ഭീകര്‍ ഫേസ്ബുക്കില്‍ സാക്കിറിനെ പിന്തുടര്‍ന്നിരുന്നുവെന്ന് കണ്ടെത്തിയതായിരുന്നു നിര്‍ണ്ണായകമായത്.

 സാക്കിര്‍ നായിക്

സാക്കിര്‍ നായിക്

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനായ സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങള്‍ ഭീകരര്‍ക്ക് പ്രചോചദനമാകുന്നു എന്ന കണ്ടെത്തലോടെയാണ് സാക്കിര്‍ നായിക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാവുന്നത്.

 നിരോധിക്കാനുള്ള സാധ്യത

നിരോധിക്കാനുള്ള സാധ്യത

സാക്കിര്‍ നായിക്കിന്റെ വിവാദ മതപ്രഭാഷണങ്ങള്‍ പരിശോധിച്ച കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിര്‍ദ്ദേശ പ്രകാരം സാക്കിര്‍ നായിക്കിനെതിരെ നിരവധി എഫ്ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ജിഒ നിരോധിക്കാനുള്ള സാധ്യതകളാണ് പുറത്തുവരുന്നത്.

രാജ്യവിരുദ്ധമോ

രാജ്യവിരുദ്ധമോ

സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങള്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതോടെ സാക്കിര്‍ നായിക്കിനെതിരെ യുഎപിഎ ചുമത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

 ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍

1991ലാണ് സാക്കിര്‍ നായിക്ക് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. എന്‍ജിഒയ്ക്ക് രാജ്യത്ത് നടക്കുന്ന മതംമാറ്റത്തിലും ഐസിസുമായും ബന്ധമുണ്ടെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് നിരോധിക്കണമെന്ന് ആവശ്യമുയരുന്നത്.

 ഫണ്ടുകളെ ബാധിക്കും

ഫണ്ടുകളെ ബാധിക്കും

സാക്കിര്‍ നായിക്ക് സ്ഥാപനായിട്ടുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിലക്ക് വീഴുന്നതോടു കൂടി സംഘടനയുടെ പേരില്‍ നടക്കുന്ന പണമിടപാടുകള്‍ക്കും അവസാനമാവും. സംഘടനയുടെ പേരില്‍ യോഗങ്ങള്‍ നടത്തുന്നതിനും സാക്കിര്‍ നായിക്കിന് കര്‍ശന വിലക്കുകളുണ്ടാവും.

 അഭിഭാഷകന്റെ പക്ഷം

അഭിഭാഷകന്റെ പക്ഷം

സാക്കിര്‍ നായിക്കിനെതിരെ ഒമ്പത് സംഘങ്ങള്‍ അന്വേഷണം നടത്തുമ്പോഴും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളില്‍ തെളിവുകളില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നായിക്കിന്റെ അഭിഭാഷകന്‍.

സാക്കിര്‍ നായിക്ക് എവിടെയാണ്

സാക്കിര്‍ നായിക്ക് എവിടെയാണ്

നേരത്തെ ഏറ്റെടുത്ത പരിപാടികളുള്ളതിനാല്‍ ഈ വര്‍ഷം ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് സാക്കിറിന്റെ മീഡിയ മാനേജരായ ആരിഫ് മാലിക്് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏതു തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും ആരിഫ് പറയുന്നു. മക്ക തീര്‍ത്ഥാടനത്തിനായി സൗദിയിലേക്ക് പോയ സാക്കിര്‍ നായിക്ക് ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങിരുന്നില്ല.

ധാക്ക ഭീകരാക്രമണം

ധാക്ക ഭീകരാക്രമണം

ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സില്ലാത്ത സാക്കിര്‍ നായിക്കിന്റെ പീസ് ടിവി ബംഗ്ലാദേശില്‍ നിരോധിച്ചു. 20 പേരുടെ മരണത്തിനിടയാക്കിയ ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍സ് റസ്‌റ്റോറന്റിലെ ഭീകരാക്രമണത്തിന് ശേഷമായിരുന്നു മതപ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നചാനലിന് വിലക്കുവീണത്.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

ധാക്കയിലെ റസ്‌റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ തന്നെയും തന്റെ ആശയങ്ങളെയും സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത് തനിക്ക് ഞെട്ടലുണ്ടാക്കുന്നില്ലെയിരുന്നു നായിക്കിന്റെ പ്രതികരണം.

 എന്‍ഐഎയുടെ അന്വേഷണം

എന്‍ഐഎയുടെ അന്വേഷണം

സാക്കിര്‍ നായിക്കിന്റെ അവകാശവാദങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതിരുന്ന എന്‍എന്‍എ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘം സാക്കിന്റെ പ്രഭാഷണങ്ങള്‍ ഇഴ കീറി പരിശോധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സാക്കിറിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കം നടക്കുന്നത്.

English summary
Union government propose to ban Islamic Research Foundation founded by controversial islamic preacher Zakir Naik after national activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X