• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ കിടിലന്‍ ഡാന്‍സ്; നരേന്ദ്ര മോദിയുടെ പ്രതികരണം വൈറല്‍... വീഡിയോ

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ ഡാന്‍സ് വൈറലായി. അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഗ്രാമീണര്‍ക്കൊപ്പം അദ്ദേഹം നടത്തിയ നൃത്തമാണ് ട്വിറ്ററില്‍ ട്രെന്‍ഡായത്. മന്ത്രി തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോക്ക് പ്രതികരണവുമായി രംഗത്തുവന്നു. ഇതോടെ വീഡിയോ വൈറലായി. അരുണാചല്‍ പ്രദേശിലെ കസലാങ് ഗ്രാമത്തില്‍ ഒരു പദ്ധതിയുടെ അവലോകനത്തിന് വേണ്ടി എത്തിയതായിരുന്നു മന്ത്രി. സാജോലാങ് ജനങ്ങള്‍ അവരുടെ പരമ്പരാഗത രീതിയിലാണ് മന്ത്രിയെ സ്വാഗതം ചെയ്തത്. പാട്ടും നൃത്തവുമായി അവരെത്തിയപ്പോള്‍ മന്ത്രിയും കൂടെ ചേരുകയായിരുന്നു. മന്ത്രിക്കൊപ്പമുണ്ടായിരുന്ന ചിലരും നൃത്തം ചെയ്തു. ഇതിന്റെ വീഡിയോ ആണ് മന്ത്രി ട്വറ്ററില്‍ പോസ്റ്റ് ചെയ്തത്.

കിരണ്‍ റിജിജു നൃത്തം ചെയ്യുന്നത് ഗ്രാമീണര്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. അവര്‍ മന്ത്രിയെ നൃത്തം ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. കസലാങില്‍ വിവേകാനന്ദ കേന്ദ്ര വിദ്യാലയം നിര്‍മിക്കുന്നുണ്ട്. ഈ പദ്ധതി പ്രദേശം സന്ദര്‍ശിക്കാനാണ് മന്ത്രി എത്തിയത്. ഗ്രാമത്തില്‍ അതിഥികള്‍ എത്തിയാല്‍ ഗ്രാമീണര്‍ സ്വീകരിക്കുന്ന രീതിയാണിത് എന്ന് മന്ത്രി പ്രതികരിച്ചു. അരുണാചലിലെ ഓരോ സമൂഹങ്ങളിലും പ്രത്യേകം നാടന്‍ പാട്ടുകളും നൃത്തരീതികളുമുണ്ട്.

കിരണ്‍ റിജിജുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നു. നമ്മുടെ നിയമ മന്ത്രി കിരണ്‍ റിജിജു നല്ല ഡാന്‍സര്‍ ആണ് എന്നായിരുന്നു മോദിയുടെ പ്രതികരണം. അരുണാചലിലെ പ്രശസ്തമായ സംസ്‌കാരം മനോഹരമാണെന്നും മോദി കുറിച്ചു. അല്‍പ്പ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. രണ്ട് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് വീഡിയോ പങ്കുവെക്കുന്നത്.

Petrol Price: 1 രൂപ കൂടിയാല്‍ ഹര്‍ത്താല്‍ നടത്തിയ നാടാണ് കേരളം; പെട്രോള്‍ വില 125ലേക്ക്... 4 കാരണങ്ങള്‍ ഇതാണ്Petrol Price: 1 രൂപ കൂടിയാല്‍ ഹര്‍ത്താല്‍ നടത്തിയ നാടാണ് കേരളം; പെട്രോള്‍ വില 125ലേക്ക്... 4 കാരണങ്ങള്‍ ഇതാണ്

അരുണാചല്‍ പ്രദേശ് സ്വദേശിയാണ് കിരണ്‍ റിജിജു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മുഖമാണ് ഇദ്ദേഹം. ആദ്യ മോദി സര്‍ക്കാരിലും മന്ത്രിയായിരുന്നു. പ്രവര്‍ത്തന മികവ് കൊണ്ടാകണം പുതിയ മന്ത്രിസഭയില്‍ സഹമന്ത്രി പദവിയില്‍ നിന്ന് ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയത്. കിരണ്‍ റിജിജുവിന്റെ പിതാവ് ചിറായ് റിജിജു അരുണാചല്‍ പ്രദേശ് നിയമസഭയിലെ ആദ്യ പ്രൊടേം സ്പീക്കറായിരുന്നു. ഡല്‍ഹിയില്‍ലെ ഹന്‍സ്രാജ് കോളജില്‍ നിന്ന് ബിഎ ബിരുദം നേടിയ റിജിജു ശേഷം നിയമ ബിരുദവും നേടിയിട്ടുണ്ട്.

വളരെ ചെറുപ്പം മുതല്‍ രാഷ്ട്രീയ രംഗത്തിറങ്ങിയിട്ടുള്ള റിജിജു സാമൂഹിക-സാമ്പത്തിക വിഷയങ്ങളെ കുറിച്ച് പതിവായി ലേഖനങ്ങള്‍ എഴുതാറുണ്ട്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരുണാചല്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് നേരിയ വോട്ടിന് തോറ്റു. എന്നാല്‍, ഇതേ മണ്ഡലത്തില്‍ നിന്ന് 2014ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മോദി മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായി. റോഹിന്‍ഗ്യ അഭയാര്‍ഥികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. റോഹിന്‍ഗ്യകളെ രാജ്യത്ത് പുറത്താക്കണമെന്നാണ് റിജിജുവിന്റെ നിലപാട്.

cmsvideo
  കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി ക്യാപ്റ്റന്‍, BJP യിലേക്ക് ?

  English summary
  Union Law Minister Kiren Rijiju dances with villagers Goes viral; Narendra Modi Also reacts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X