കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി അനില്‍ ധാവെ അന്തരിച്ചു..!! സ്വകാര്യ നഷ്ടമെന്ന് പ്രധാനമന്ത്രി..!

Google Oneindia Malayalam News

ദില്ലി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ ധാവെ അന്തരിച്ചു. 60 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. അസുഖബാധിതനായിരുന്ന അദ്ദേഹം കുറച്ച് നാളുകളായി ചികിത്സയിലായിരുന്നുവെന്നാണ് അറിയുന്നത്. സ്വദേശമായ മധ്യപ്രദേശിലെ ബഡ്ഗറിലായിരുന്നു അന്ത്യം. ധാവെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

അനുശോചിച്ച് പ്രധാനമന്ത്രി

സുഹൃത്തും സഹപ്രവര്‍ത്തകനുമായ ധാവെയുടെ പൊടുന്നനെയുള്ള മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ അനുശോചന സന്ദേശം വന്നത്. ആത്മാര്‍ത്ഥതയുള്ള പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ധാവെ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും മോദി കുറിച്ചു.

ഞെട്ടൽ രേഖപ്പെടുത്തി

പരിസ്ഥിതി മന്ത്രിയെന്ന നിലയില്‍ പാരിസ്ഥിതിക വിഷയങ്ങളോട് അഭൂതമാം വിധം അനുഭാവം പുലര്‍ത്തിയിരുന്ന മന്ത്രിയായിരുന്നു ധാവെ എന്നും മോദി അനുസ്മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച താന്‍ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും മോദി കുറിച്ചു.

സ്വകാര്യ നഷ്ടം

അനില്‍ ധാവെയുടെ മരണം തന്നെ സംബന്ധിച്ചിടത്തോളം സ്വകാര്യ നഷ്ടമാണെന്നും നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.മോദി സര്‍ക്കാര്‍ 2016ല്‍ കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോഴാണ് അനില്‍ മാധവ് ധാവെ മന്ത്രിസഭയില്‍ ഇടം പിടിച്ചത്. 2016 ജൂലൈ 5 മുതല്‍ കേന്ദ്ര വനം- പരിസ്ഥിതി-കാലാവസ്ഥാ മന്ത്രിയാണ് ധാവെ.

പ്രകൃതി സ്നേഹിയായ ധാവെ

കേന്ദ്ര മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കറിനെ മാനവ വിഭവ മന്ത്രാലയത്തിന്റെ ചുമതലയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് അനില്‍ ധാവെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി സ്ഥാനമേറ്റെടുത്തത്. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ധാവെ.

ദീർഘകാല അനുഭവ പരിചയം

വിവിധ പരിസ്ഥിതി സമിതികളില്‍ അംഗമായി പ്രവര്‍ത്തിച്ച ദീര്‍ഘകാല അനുഭവം ധാവെയ്ക്കുണ്ട്. നര്‍്മദാ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയാണ് അനില്‍ ധാവെ ശ്രദ്ധേയനാകുന്നത്. പരിസ്ഥിതി സംബന്ധിച്ച് കൃത്യമായ നിലപാടും ശക്തമായ നടപടികളും ധാവെ സ്വീകരിച്ചിരുന്നു.

ആർഎസ്എസ് വഴി

1956 ജൂലെ 6ന് മധ്യപ്രദേശിലെ ഉജ്ജൈയിനിലാണ് ജനനം. രാഷ്ട്രീയ പ്രവര്‍ത്തനത്തിലെത്തുന്നത് ആര്‍എസ്എസ്സിലൂടെയാണ്. മധ്യപ്രദേശില്‍ നിന്നാണ് ധാവെ രാജ്യസഭയിലെത്തിയത്. ത്രിപുര മുഖ്യമന്ത്രിയും സിപിഎമ്മുകാരനുമായ മണിക് സര്‍ക്കാരിനെയാണ് ധാവെ ആരാധ്യപുരുഷനായി കാണുന്നത്.

കൂടുതൽ വാർത്തകൾ വായിക്കാം

ഗ്ലാസ്സ് തിന്നുന്ന ലെന..!! അതിഭീകരി തന്നെ..! പക്ഷേ ട്രോളന്മാര്‍ ചമ്മി..!! ഇതാണ് കാരണം..വീഡിയോ..!ഗ്ലാസ്സ് തിന്നുന്ന ലെന..!! അതിഭീകരി തന്നെ..! പക്ഷേ ട്രോളന്മാര്‍ ചമ്മി..!! ഇതാണ് കാരണം..വീഡിയോ..!

English summary
Environment Mininster Anil Madhav dave died at 60, this morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X