കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബ്ദരേഖയിലെ ശബ്ദം എന്റേതല്ല, അന്വേഷണത്തിന് തയ്യാർ,കുതിരക്കച്ചവടത്തിൽ പങ്ക് നിഷേധിച്ച് കേന്ദ്രമന്ത്രി

  • By Desk
Google Oneindia Malayalam News

ജയ്പൂർ: രാജ്യസഭാ തിരഞ്ഞെടുപ്പിനിടെ തന്നെ രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപണമുയർന്നിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധികൾക്കിടെയാണ് അട്ടിമറിയ്ക്ക് ശ്രമിച്ച സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് നടപടിയുമായി നീങ്ങിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മൂന്ന് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കേന്ദ്രമന്ത്രിക്കുമെതി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

രാജസ്ഥാനിൽ കടുത്ത നടപടിയുമായി കോൺഗ്രസ്;ബിജെപി നേതാവ് സഞ്ജയ് ജെയ്നിൻ കസ്റ്റഡിയിൽ!കൂടുതൽ പേർ കുടുങ്ങുംരാജസ്ഥാനിൽ കടുത്ത നടപടിയുമായി കോൺഗ്രസ്;ബിജെപി നേതാവ് സഞ്ജയ് ജെയ്നിൻ കസ്റ്റഡിയിൽ!കൂടുതൽ പേർ കുടുങ്ങും

അന്വേഷണത്തിന് തയ്യാറെന്ന്

അന്വേഷണത്തിന് തയ്യാറെന്ന്

രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളിയാണെന്ന കോൺഗ്രസിന്റെ ആരോപണം തള്ളി കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത്. സർക്കാരിനെ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നേരിടാൻ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
Rajasthan crisis: Congress suspends two rebel MLAs | Oneindia Malayalam
നിഷേധിച്ച് കേന്ദ്രമന്ത്രി

നിഷേധിച്ച് കേന്ദ്രമന്ത്രി

അത് എന്റെ ശബ്ദമല്ല. എനിക്കറിയില്ല അവർ ഏത് സഞ്ജയ് ജെയിനിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന്. എനിക്ക് ധാരാളം പേരെ അറിയാം. ഞാൻ അവരോട് സംസാരിച്ചിരുന്നുവെങ്കിൽ എന്റെ നമ്പർ അവരുടെ കയ്യിൽ ഉണ്ടായിരിക്കണം. നിങ്ങൾക്ക് അക്കാര്യത്തിൽ അന്വേഷണം നടത്താം. ഒരു അന്വേഷണത്തിന് ഞാൻ തയ്യാറാണ്. ഷെഖാവത്ത് പറയുന്നു. മുതിർന്ന ബിജെപി നേതാവായ ഷെഖാവത്ത് കേന്ദ്ര ജലവകുപ്പ് മന്ത്രി കൂടിയാണ്.

 തെളിവെന്ന് കോൺഗ്രസ് വക്താവ്

തെളിവെന്ന് കോൺഗ്രസ് വക്താവ്

രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കുന്നതിനായി ഗൂഢാലോചന നടത്തിയ ഒരു ബിജെപി നേതാവാണ് സഞ്ജയ് ജയിൻ എന്നാണ് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ആരോപിക്കുന്നത്. തന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന രണ്ട് വോയ്സ് ക്ലിപ്പുകളെക്കുറിച്ചും സുർജേവാല പരാമർശിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും അതിനുള്ള തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും സുർജേവാല വ്യക്തമാക്കി.

ശബ്ദരേഖ നിർണായകം

ശബ്ദരേഖ നിർണായകം


കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്തും കോൺഗ്രസ് എംഎൽഎ ഭൻവർലാൽ ശർമയും ബിജെപി നേതാവ് സഞ്ജയ് ജെയിനും തമ്മിലുള്ള സംഭാഷണത്തിന്റെ രണ്ട് ശബ്ദരേഖകളാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ പ്രചരിക്കുന്നത്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തിയെന്നത് വോയ്സ്ക്ലിപ്പിൽ വ്യക്തമാണ്. ഇത് ജനാധിപത്യത്തിലെ കറുത്ത അധ്യായമാണെന്നാണ് സുർജേവാല മാധ്യമങ്ങളോട് പ്രതികരിച്ചത്.

 എഫ്ഐആർ രജിസ്റ്റർ ചെയ്തു

എഫ്ഐആർ രജിസ്റ്റർ ചെയ്തു

രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്ന ആരോപണം കോൺഗ്രസ് ഉയർത്തിയതോടെ ഷെഖാവത്തിനും രണ്ട് എംഎൽഎമാർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജസ്ഥാൻ പോലീസിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഷെഖാവത്ത്, ശർമ, ജെയിൻ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും സുർജേവാല പറയുന്നു. രാജസ്ഥാൻ പോലീസിലെ സ്പെഷ്യല്‍ ഒപ്പറേഷന്‍ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി നേതാവിനേയും പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സഞ്ജയ് ജയിൻ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്. കോൺഗ്രസിന്റെ വാദം തള്ളിയ ബിജെപി സഞ്ജയ് ജയിനുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

 അറസ്റ്റ് നേരിടേണ്ടി വരും

അറസ്റ്റ് നേരിടേണ്ടി വരും

കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്ത് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിച്ചാൽ അറസ്റ്റ് വാറണ്ട് നേടി ഷെഖാവത്തിനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ഇതേ നടപടികൾ തന്നെ ശർമയ്ക്കും ജെയിനിനുമെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പുറമേ പേര് പരാമർശിക്കാത്ത ഏതെങ്കിലും എംഎൽഎ സർക്കാരിനെ അട്ടിമറിക്കുന്നതിനായി പണം കൈമാറിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി സംഭവത്തിൽ അന്വേഷണം നടത്തണമെന്നും സുർജേവാല ആവശ്യപ്പെടുന്നു.

 എംഎൽഎമാർക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് സസ്പെൻഷൻ

ബിജെപിയുമായി ചേർന്ന് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കുന്നതിൽ പങ്കാളികളായെന്ന് കണ്ടെത്തിയ വിമത എംഎൽഎമാരായ വിശ്വവേന്ദ്ര സിംഗ്, ഭൻവർ ലാൽ ശർമ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവരുടെ പങ്ക് തെളിയിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് കോൺഗ്രസ് നടപടി. ബിജെപി നേതാക്കളുമായി ഇരുവരും നടത്തിയിട്ടുള്ള ചർച്ചകളും ശബ്ദരേഖയിൽ വ്യക്തമാണെന്നും സുർജേവാല ചൂണ്ടിക്കാണിക്കുന്നു.

 ഹൈക്കോടതി നിലപാടിനായി

ഹൈക്കോടതി നിലപാടിനായി

സച്ചിൻ പൈലറ്റിനെയും 18 എംഎൽഎമാരെയും അയോഗ്യരാക്കുമെന്ന് കാണിച്ച് നിയമസഭാ സ്പീക്കർ സിപി ജോഷി നോട്ടീസ് അയച്ചിരുന്നു. പാർട്ടി വിപ്പ് ലംഘിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന നിയമകക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നതോടെ കോൺഗ്രസിന്റെ പരാതിയെത്തുടർന്നാണ് സ്പീക്കറുടെ നടപടി. ഇതോടെയാണ് മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും 18 എംഎൽഎമാരും പരാതിയുമായി രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കോടതി ഇന്നാണ് ഇവരുടെ ഹർജി പരിഗണിക്കുന്നത്.

അന്വേഷണത്തിന് ഉത്തരവ്

അന്വേഷണത്തിന് ഉത്തരവ്

കോൺഗ്രസ് വിമതർക്കൊപ്പം ചേർന്ന് ബിജെപി ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കാണിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പിനിടെ തന്നെ മുഖ്യമന്ത്രി അശോക് ഗെലോട്ട് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്കാണ് കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റാണ് അത്തരത്തിലുള്ള ചർച്ച നടന്നെന്ന റിപ്പോർട്ട് തള്ളി രംഗത്തെത്തിയത്. അത്തരത്തിലൊരു നീക്കം നടന്നിരുന്നുവെങ്കിൽ മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തിലും കോൺഗ്രസ് വിജയിക്കില്ലായിരുന്നുവെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ പ്രതികരണം.

English summary
Union minister Gajendra Singh denies his role in Rajasthan horse trading, claims are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X