ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..! സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം കൊലപാതകം, കേന്ദ്രമന്ത്രി പറയുന്നത്
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിനെയും അദ്ദേഹത്തിന്റെ ടാലന്റ് മാനേജര്‍ ദിഷ സാലിയനെയും കൊലപ്പെടുത്തിയത് ഒരേ കൂട്ടം ആളുകളാണെന്നും രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നും കേന്ദ്ര മന്ത്രി നാരായണ്‍ റാണെ ആരോപിച്ചു. സി ബി ഐ ആവശ്യപ്പെടുന്ന ഏത് വിവരവും നല്‍കാന്‍ താന്‍ തയ്യാറാണെന്നും മുതിര്‍ന്ന ബി ജെ പി നേതാവ് കൂടിയായ റാണെ പറഞ്ഞു.

അന്വേഷണത്തില്‍ ഒന്നും പുറത്തുവന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കൊലപാതക അന്വേഷണം ഒരിക്കലും അവസാനിക്കില്ല... അത് എപ്പോള്‍ വേണമെങ്കിലും തുറക്കാമെന്നും പറഞ്ഞു. 2020 ജൂണ്‍ 8ന് രാത്രിയില്‍ മുംബൈയിലെ മലാഡിലുള്ള ഗാലക്സി റീജന്റ് കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് ചാടിയാണ് ദിശ ആത്മഹത്യ ചെയ്തത്. 2020 ജൂണ്‍ 14 ന് ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ സുശാന്തിന്റെ (34) മൃതദേഹം കണ്ടെത്തുന്നതിന് അഞ്ച് ദിവസം മുമ്പാണ് ദിശയുടെ മരണം സംഭവിച്ചത്.

ഞാന്‍ വീണ്ടും പറയുന്നു....ദിഷ സാലിയന്‍ 2020 ജൂണ്‍ 8 ന് ബലാത്സംഗം ചെയ്യപ്പെട്ടാണ് കൊല്ലപ്പെട്ടത്. സുശാന്ത് സിംഗ് രജ്പുത് ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍, അദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്നും റാണ പറഞ്ഞു. ദിഷ സാലിയന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊതുസഞ്ചയത്തില്‍ ഇല്ലെന്നും എന്നാല്‍ വിശദാംശങ്ങള്‍ തനിക്ക് അറിയാമെന്നും റാണെ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ മാറുമ്പോള്‍, ഈ ജീവനക്കാരും ഡോക്ടര്‍മാരും സംസാരിക്കും- അദ്ദേഹം പറഞ്ഞു, രണ്ട് സംഭവങ്ങളിലെയും സിസിടിവി ദൃശ്യങ്ങളുടെ പല ഭാഗങ്ങളും കാണാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ജൂണ്‍ എട്ടിനായിരുന്നു സുശാന്തിന്റെ മുന്‍ മാനേജരായ ദിശ സാലിയനെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മലാദിലെ ഒരു കെട്ടിടത്തിന്റെ 14 നിലയില്‍ നിന്നുമാണ് ദിശ സാലിയന്‍ ചാടി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിശയുടെ മരണത്തില്‍ സുശാന്ത് സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. സീ ചാനലിലെ പവിത്ര റിശ്ത എന്ന സീരിയയിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. കൈ പോ ചെ എന്ന സിനിമയിലൂടെയാണ് സിനിമാ അരങ്ങേറ്റം.

അതേസമയം, ദിശയുടെ മരണത്തില്‍ അപകടമരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ആത്മഹത്യയാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. സുശാന്തിന് പുറമെ വരുണ്‍ ശര്‍മ്മ, ഭാരതി സിംഗ്, ഐശ്വര്യ റായ് ബച്ചന്‍ എന്നിവരടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു.












Click it and Unblock the Notifications