Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാപ്പ് വെള്ളത്തെ ചൊല്ലി തർക്കം; കേന്ദ്രമന്ത്രിയുടെ മരുമകനെ സഹോദരൻ വെടിവെച്ചു കൊന്നു

ടാപ്പ് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കേന്ദ്ര മന്ത്രി നിത്യാനന്ദ റായിയുടെ മരുമകനെ സഹോദരൻ വെടിവെച്ച് കൊന്നു. വിശ്വജിത്ത് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരനായ ജയജിത്ത് പരിക്കുകളോടെ ആശുപത്രിയിലാണ്. വെടിവെപ്പിൽ ഇവരുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഭഗൽപൂരിലുള്ള ജഗത്പൂർ ഗ്രാമത്തിലുള്ള വീട്ടിലാണ് സംഭവം.

'ടാപ്പ് വെള്ളം എടുക്കുന്നതിനെ ചൊല്ലിയാണ് രണ്ട് സഹോദരങ്ങളും തമ്മിൽ തർക്കം ഉണ്ടായത്. തർക്കത്തിനൊടുവില്ഡ രണ്ട് പേരും പരസ്പരം വെടിയുതിർത്തു. സംഭവ സ്ഥലത്ത് നിന്ന് തോക്കും വെടിയുണ്ടയും കണ്ടെടുത്തിട്ടുണ്ട്', എസ്പി പ്രേർണ കുമാരി പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് തർക്കം തുടങ്ങുന്നത്. ഇരുവരുടേയും ഭാര്യമാർ തമ്മിലാണ് ആദ്യം പ്രശ്നം ഉടലെടുത്തത്.

police1

ഇതിനിടയിൽ ടാപ്പിൽ നിന്നും വെള്ളം കോരാൻ ജയജിത്ത് ശ്രമിച്ചു. എന്നാൽ തന്റെ ടാപ്പിൽ നിന്നും വെള്ളം എടുക്കരുതെന്ന് ആവശ്യപ്പെട്ട് ജയജിത്ത് വിശ്വജിത്തിനെ എതിർത്തു. ഇതോടെ രണ്ട് പേരും തമ്മിൽ തല്ല് കൂടി, തുടർന്ന് വിശ്വജിത്ത് തന്റെ കൈയ്യിലുണ്ടായിരുന്ന തോക്ക് എടുത്ത് കൊണ്ടുവന്ന് ജയജിത്തിന് നേരെ ചൂണ്ടി. തോക്ക് തട്ടിപറിച്ച വിശ്വജിത്ത് ജയജിത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സഹോദരങ്ങൾ തമ്മിലുള്ള തർക്കം തടയാനെത്തിയ അമ്മ ഹിന ദേവിക്കും ഇതിനിടയിൽ കൈക്ക് വെടിയേറ്റു.

മൂന്ന് പേരേയും ഉടൻ തന്നെ ഭഗൽപൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിശ്വജിത്ത് മരിച്ചു. ജയജിത്തിന്റെ അവസ്ഥ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി ഉടൻ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. ജയജിത്ത് ക്രിമിനൽ പശ്ചാത്തലം പോലീസ് പരിശോധിക്കുന്നുണ്ട്. വിശ്വജിത്തും ജയജിത്തും വർഷങ്ങളായി ഒരുവീട്ടിൽ തന്നെയാണ് കഴിയുന്നതെങ്കിലും ഇരുവരും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+