കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്‍ലോക്ക് 4: മെട്രോ സര്‍വീസുകള് ആരംഭിക്കുന്നു, പൊതുപരിപാടികള്‍ക്കും അനുമതി- മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അണ്‍ലോക്ക് നാലാംഘട്ടത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 7 മുതല്‍ ഘട്ടം ഘട്ടമായി മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്നതാണ് ഇളവുകളിലെ പ്രധാന നിര്‍ദേശം. അതേസമയം, അതേസമയം സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബര്‍ 30 വരേയുള്ള ഈ ഘട്ടത്തിലും അടഞ്ഞ് കിടക്കും. 9 മുതല്‍ 12 വരേയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിലെത്തി അധ്യാപകരോട് ഉപദേശം തേടാം. ഇതിനായി രക്ഷിതാക്കള്‍ സമയം എഴുതി നല്‍കണം. പക്ഷെ കണ്ടെയ്മെന്‍റ് സോണുകളില്‍ ഇതിന് അനുമതിയില്ല. ഐഐടികളിലടക്കം നൈപുണ്യവികസന സംരഭകത്വ പരിശീലനത്തിന് അനുമതിയുണ്ട്.

ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിളെ പിജി-ഗവേഷക വിദ്യാ‍ത്ഥികൾക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനാനുമതിയുണ്ട്. സംസ്ഥാനത്തെ സാഹചര്യം അനസുരിച്ചാകും ഇതെന്നും നിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നു. പുതിയ മാര്‍ഗ്ഗനിര്‍ദേശ പ്രകാരം സെപ്റ്റംബര്‍ 21 മുതല്‍ പൊതുപരിപാടികള്‍ക്ക് അനുമതിയുണ്ട്. രാഷ്ട്രീയ, വിനോദ, കായിക, മത, സാമൂഹിക, സംസ്കാരിക പരിപാടികള്‍ നടത്താം. പരിപാടിയില്‍ 100 പേരില്‍ കൂടാന്‍ പാടില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. കണ്ടെയ്മെന്‍റ് സോണുകള്‍ക്ക് പുറത്ത് കേന്ദ്രാനുമതി ഇല്ലാതെ ലോക്ഡണ്‍ പാടില്ല.

xmetro

പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവര്‍ക്ക് തെര്‍മല്‍ സ്കാനിങ് നടത്തണം. എല്ലാവരും ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോ​ഗിക്കണം. കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഈ കാലയളവിലും ലോക്ക് ഡൗൺ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. തീയേറ്ററുകളും നീന്തല്‍ കുളങ്ങളും അടഞ്ഞ് കിടക്കും. എന്നാല്‍ ഓപ്പണ്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്.

നേരത്തെ വ്യക്തമാക്കിയത് പോലെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സംസ്ഥാനാന്തര യാത്രകള്‍ക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ല. ഇത്തരം യാത്രകൾക്കായി പ്രത്യേക പെ‍ർമിറ്റ് ഏ‍ർപ്പെടുത്താൻ പാടില്ലെന്നും മാ‍ർ​ഗനി‍ർദേശത്തിൽ പറയുന്നു. 65 വയസിന് മുകളിൽ പ്രായമുള്ളവ‍ർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ‍ർക്കുമുള്ള യാത്രാവിലക്ക് തുടരും.

 തൃശൂരില്‍ ഇന്ന് 200 കടന്ന് കൊവിഡ് രോഗികള്‍; 142 പേര്‍ രോഗമുക്തരായി, ജില്ലയില്‍ 1407 രോഗികള്‍ തൃശൂരില്‍ ഇന്ന് 200 കടന്ന് കൊവിഡ് രോഗികള്‍; 142 പേര്‍ രോഗമുക്തരായി, ജില്ലയില്‍ 1407 രോഗികള്‍

ബിജെപിയെ പിന്തുണയ്ക്കുന്നത് നിര്‍ത്തണം, ആരോപണം അന്വേഷിക്കണം; ഫേസ്ബുക്കിന് കോണ്‍ഗ്രസിന്‍റെ കത്ത്ബിജെപിയെ പിന്തുണയ്ക്കുന്നത് നിര്‍ത്തണം, ആരോപണം അന്വേഷിക്കണം; ഫേസ്ബുക്കിന് കോണ്‍ഗ്രസിന്‍റെ കത്ത്

 യുഎഇ ആ നിയമം റദ്ദാക്കി; 48 വര്‍ഷത്തിന് ശേഷം, പ്രസിഡന്റിന്റെ ഉത്തരവിറങ്ങി, ഇസ്രായേലിന് സ്വാഗതം യുഎഇ ആ നിയമം റദ്ദാക്കി; 48 വര്‍ഷത്തിന് ശേഷം, പ്രസിഡന്റിന്റെ ഉത്തരവിറങ്ങി, ഇസ്രായേലിന് സ്വാഗതം

English summary
Unlock 4 guidelines: Metro services will start from september, educational institutions will remain shut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X