കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ കേസ്: അപകടത്തിന് പിന്നിൽ കുൽദീപ് സെൻഗാര്‌ തന്നെ, കോടതിയിൽവെച്ചും ഭീഷണി, പെൺകുട്ടിയുടെ മൊഴി!!

Google Oneindia Malayalam News

ദില്ലി: ഉന്നാവോ ബലാത്സംഗ കേസിലെ ഇരയെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ തന്നെയാണെന്ന് പെൺകുട്ടിയുടെ മൊഴി. തന്നെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കുൽദീപ് സിങ് സെൻഗാർ വാഹനാപകടം സൃഷ്ടിച്ചതെന്ന് ഉന്നാവോ കേസിൽ ഇരയായ പെൺകുട്ടി പറഞ്ഞു. കോടതിയിൽ വെച്ച് കൊലപ്പെടുത്തുമെന്ന് കുൽ‌ദീപിന്റെ സഹായി ഭീഷണിപ്പെടുത്തിയിരുവെന്നും പെൺകുട്ടി പറഞ്ഞു.

ഉന്നാവോ കേസിൽ പ്രതിചേർക്കപ്പെട്ട സെൻഗാരിന്റെ സഹായിയായ സ്ത്രീയുടെ മകനാണ് കോടതിയിൽവെച്ച് തന്നെ ഭീഷണിപ്പെടുത്തിയത്. അയാളുടെ അമ്മയ്ക്ക് എതിരായ കേസ് പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് പെൺകുട്ടി പറയുന്നു. ഇത്തരം ഭീഷണികളെ കുറിച്ച് പോലീസിൽ പരാതി നൽകിയിരുന്നെങ്കിസലും ഫലമുണ്ടായിരുന്നില്ലെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എയിംസിൽവെച്ച് സിബിഐക്ക് നൽകിയ മൊഴിയിലും ഇക്കാര്യങ്ങൾ തന്നെയാണ് പറഞ്ഞതെന്നും പെൺകുട്ടി വ്യക്തമാക്കി.

ട്രക്ക് പാഞ്ഞ് വരുന്നത് കണ്ടു

ട്രക്ക് പാഞ്ഞ് വരുന്നത് കണ്ടു


എൻഎച്ച് 31ൽവെച്ച് അപക
മുണ്ടായ സമയം ട്രക്ക് തങ്ങളുടെ വാഹനത്തിന് നേരെ പാഞ്ഞ് വരുന്നത് താൻ കണ്ടതാണെന്നും പെൺകുട്ടി പറഞ്ഞു. എന്നെ കൊല്ലാനുള്ള സെൻഗാറിന്റെ ഗൂഢാലോചനയാണ് ആ അപകടത്തിന് പിന്നിലെന്നും ജയിലിൽ കിടന്നുകൊണ്ട് ഏതറ്റം വരെയും അയാൾ പോകുമെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ജുലൈ 28നായിരുന്നു ഉന്നാവോ പെൺകുട്ടിയും കുടുംബവും സ‍ഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്.

അപകടത്തിൽ രണ്ട് മരണം

അപകടത്തിൽ രണ്ട് മരണം

എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റി, അപകടനില തരണം ചെയ്തതിന് ശേഷമാണ് സിബിഐ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്. വാഹനപാകടത്തിൽ പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്തിരുന്ന രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടിരുന്നു. പെൺകുട്ടിയുടെ അഭിഭാഷകനായിരുന്നു കാർ ഓടിച്ചിരുന്നത്. അഭിഭാഷകനെയും പെൺകുട്ടിയെയും ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നമ്പർ പ്ലേറ്റില്ലാത്ത ട്രക്ക്

നമ്പർ പ്ലേറ്റില്ലാത്ത ട്രക്ക്

പെൺകുട്ടി സ‍ഞ്ചരിച്ച കാറിനെ ഇടിച്ച ട്രക്കിന്റെ നമ്പർ മായിച്ചു കളഞ്ഞിരുന്നു. ഇതാണ് ആദ്യം മുതൽ തന്നെ സംശയങ്ങൾക്ക് ഇടം വെച്ചത്. അപകടത്തിന് പിന്നിൽ ബിജെപി എംഎൽഎ സെൻഗാർ ആണെന്ന് നേരത്തെ പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രിയങ്ക ഗാന്ധി അടക്കമുള്ള ഉന്നത നേതാക്കളും പെൺകുട്ടിക്ക് നേരെ ഉണ്ടായ വാഹനപാകടത്തിനെതിരെ രംഗത്തെത്തിയരുന്നു. പ്രതിഷേധം ശക്തമായപ്പോവാണ് അപകടം അന്വേഷിക്കാനും സിബിഐ രംഗത്തെത്തിയത്.

പീഡനത്തിന് ഇര

പീഡനത്തിന് ഇര


2017 ജൂണിലാണ് പെൺകുട്ടി പീഡനത്തിന് ഇരായായത്. ജോലി അഭ്യർത്ഥിച്ച് ഒരു ബനധുവിന്റെ കൂടെ പെൺകുട്ടി എംഎൽഎയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിൽവെച്ച് കുൽദീപ് സെൻഗാർ മാനഭംഗപ്പെടുത്തിയതായാണ് പരാതി. എംഎൽഎകെതിരെ പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. തുടർന്ന് പെൺകുട്ടിയും പിതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വീട്ടിന് മുന്നിൽ ആത്മഹത്യശ്രമം നടത്തി ഇതോടെയണ് സംഭവം കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ ഇടയായത്.

പിതാവിന്റെ മരണത്തിലും ദുരൂഹത...

പിതാവിന്റെ മരണത്തിലും ദുരൂഹത...

തുടർന്ന് കുൽദീപ് സെൻഗറിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്യുകായിരുന്നു. കഴിഞ്ഞ ഒരു വർഷമായി രണ്ട് പേരും ജയിലിൽ കഴിയുകയാണ്. നടപടി ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടിരുന്നു. പിതാവിന്റെ മരണത്തിലും ഏറെ ദുരൂഹതകളുണ്ടെന്നാണ് ആരോപണം.

വാഹന ഉടമയുടെ മൊഴി

വാഹന ഉടമയുടെ മൊഴി


റായ്ബറേലിയയിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പെൺകുട്ടി സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്ത്. പെൺകുട്ടിയുടെ റായ്ബറേലിയിലെ ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദർശിക്കാൻ പോകുകയായിരുന്നു പെൺകുട്ടിയും കുടുംബവും. അപകടമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവർ സംഭവം നടന്നയുടൻ ഓടി രക്ഷപ്പെട്ടു. പിന്നീട് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ‌ പലിശക്കാരുടെ ശ്രദ്ധ കിട്ടാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചതെന്നായിരുന്നു വാഹന ഉടമയുടെയും ഡ്രൈവറുടെയും മൊഴി. എന്നാൽ ഇത് തെറ്റാണെന്ന് പിന്നീട് തെളിയുകയും ചെയ്തിരുന്നു.

English summary
Unnao case; CBI records statement out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X