കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ നിധി തേടി കുഴിക്കല്‍ യജ്ഞം

  • By Soorya Chandran
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നവ് ജില്ലയില്‍ ഒരു പഴയ കോട്ടയില്‍ നിധിയുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചാവിഷയം. പ്രദേശത്തെ ഒരു സന്യാസി കണ്ട സ്വപ്‌നത്തെത്തുടര്‍ന്നാണ് അവിടെ പുരാവസ്തുവകുപ്പ് ഉല്‍ഖനനം നടത്തുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ പഴയ കോട്ടകളെല്ലാം ഇപ്പോള്‍ നിധിവേട്ടക്കാര്‍ കണ്ണ് വച്ചിരിക്കുകയാണെന്നാണ് പുതിയ വിവരം.

സംസ്ഥാനത്തെ പല പഴയ കോട്ടകളിലും അമ്പലങ്ങളിലും ഒക്കെ ഇപ്പോള്‍ അനധികൃത ഖനനങ്ങള്‍ നടക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Unnao Fort

ഉന്നവിലെ സന്യാസി സാധു ശോഭന്‍ സര്‍ക്കാര്‍ മറ്റൊരു സ്വപ്‌നവും ഇതിനിടെ കണ്ടിരുന്നു. ഫത്തേപൂരിലെ ആദംപൂര്‍ ഗ്രാമത്തിലെ ഒരു പഴയ ശിവക്ഷേത്രത്തിനടുത്ത് 2500 ടണ്‍ സ്വര്‍ണ നിധി മറഞ്ഞ് കിടക്കുന്നുണ്ടെന്നായിരുന്നു അത്. ഈ ക്ഷേത്രത്തിനടുത്ത് ചിലര്‍ എത്തി എന്തൊക്കെയോ കുഴിച്ചെടുത്ത് കൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം. അയല്‍വാസികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തിക്കൊണ്ടായിരുന്നുവത്രെ ഇവിടത്തെ നിധിവേട്ട. എന്തായാലും പ്രദേശത്ത് കൂടുതല്‍ കാവല്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

ശോഭന് സര്‍ക്കാരിന്റെ ശിഷ്യനായ ഓം ജി ഇപ്പോഴും വിശ്വസിക്കുന്നത് ആദംപൂരിലാണ് വലിയ നിധി ശേഖരം ഉള്ളത് എന്ന് തന്നെയാണ്. അവിടെ നിന്ന് നിധി കുഴിച്ചെടുക്കാന്‍ എളുപ്പമായിര്കുമെന്നും ഇദ്ദേഹം പറയുന്നു. എത്രയും പെട്ടെന്ന് ഇവിടെനിന്ന് നിധി കുഴിച്ചെടുക്കണം എന്നും ഓംജി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

1857 ലെ ദോണ്ഡിയ ഖേര കലാപത്തിന്റെ പ്രദേശങ്ങളാണ് ഇവയൊക്കെ. ഗംഗാതീരത്താണ് ആദംപൂര്‍ ഗ്രാമം.

ബഹ്‌റായ്ച്ച് പ്രദേശത്തെ ചര്‍ദ കോട്ടിയലും ആരൊക്കെയോ ചേര്‍ന്ന് ചെറിയൊരു ഖനനം നടത്തിയിട്ടുണ്ട്. പക്ഷേ കുഴിച്ച് മടുത്തപ്പോള്‍ അവര്‍ പിന്‍വാങ്ങിയതായാണ് വിവരം. ചര്‍ദ കോട്ടയെക്കുറിച്ച് ഇതുവരെ ആരും സ്വപ്‌നം കാണുകയോ പ്രവചിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം. പക്ഷേ വിശ്വാസം.... അതല്ലേ എല്ലാം.

English summary
The Unnao gold hunt has led to illegal digging at forts and temples rumoured to have hidden treasures in Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X