കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' ബിജെപി എന്തിനാണ് കാത്തിരിക്കുന്നത്'... ഉന്നാവോ വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി!

Google Oneindia Malayalam News

ദില്ലി: ഉന്നാവോ വിഷയത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉന്നാവോ കേസിലെ ബലാത്സംഗത്തിനിരയായ പെൺകുട്ടി സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടിരുന്നു. കാറിലുണ്ടായിരുന്ന പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരണപ്പെട്ടു. കാറോടിച്ചിരുന്ന പെൺകുട്ടിയുടെ അഭിഭാഷകനും പെൺകുട്ടിയും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

<strong>അമ്പൂർ കൊലപാതകം; മൃതദേഹം തമിഴ്നാടിലേക്ക് കടത്താൻ ആലോചിച്ചു, നിർണ്ണായക വിവരങ്ങൾ പുറത്ത്!</strong>അമ്പൂർ കൊലപാതകം; മൃതദേഹം തമിഴ്നാടിലേക്ക് കടത്താൻ ആലോചിച്ചു, നിർണ്ണായക വിവരങ്ങൾ പുറത്ത്!

പെൺകുട്ടിയുടെ നില ഇപ്പോഴും ഗുതരമായി തുടരുകയാണ്. അപകടത്തിന് പിന്നാൽ ജയിലിൽ കഴിയുന്ന ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സെഗാറ്‍ ആണെന്നാണ് ആരോപണം ഉയരുന്നത്. ജയിലിൽ നിന്ന് എംഎൽഎ പെൺകുട്ടിയുടെ ബന്ധുക്കളെ വിളിച്ച് ഭീഷമിപ്പെടുത്തിയിരുന്നെന്നും പെൺകുട്ടിയുടെ സഹോദരന്റെ ജീവനും അപകടത്തിലാണെന്നും ബന്ധുക്കൾ ആരോപിക്കുകയും ചെയ്തിരുന്നു.

പാർട്ടിയിൽ നിന്ന് പുറത്താക്കണം

പാർട്ടിയിൽ നിന്ന് പുറത്താക്കണം

ഇതിന് പിന്നാലെ പോലീസ് അന്വേഷിക്കുകയും എഫ്ഐആർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ രൂക്ഷ വിമർശനുവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. എംഎൽഎയെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.

എന്തിനാണ് ഇത്ര താമസം?

എന്തിനാണ് ഇത്ര താമസം?


' എന്തിനുവേണ്ടിയാണ് ബിജെപി വെയിറ്റ് ചെയ്യുന്നത്? ഉന്നാവോ കേസിലെ ഏറ്റവും അവസാനത്തെ എഫ്ഐആറിൽ പോലും പേര് വന്ന ആയാളെ എന്തുകൊണ്ട് പാർട്ടി പുറത്താക്കുന്നില്ല' എന്നാൽ പ്രിയങ്ക ട്വീറ്റ് ചെയ്തത്. കുൽദീപ് സെൻഗാറിന് എന്തിനാണ് ഭരണപക്ഷം പാർട്ടി സംരക്ഷണം നൽകുന്നതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. പെൺകുട്ടിയെ ഭീഷമിപ്പെടുത്തിയെന്ന് പോലീസ് എഫ്ഐആറിൽ ഉണ്ടായിട്ടും എന്തിനാണ് ഇത്ര താമസമെന്നും പ്രിയങ്ക ചോദിച്ചു.

രണ്ട് മരണം

രണ്ട് മരണം


കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് വന്നിടിക്കുകയായിരുന്നു. ട്രക്കിന്റെ നമ്പർ കറുത്ത പെയിൻറ് കൊണ്ട് മായിച്ചു കളയുകായിരുന്നു. ഇതാണ് ദുരൂഹത വർധിക്കാൻ ഇടയായത്. അപകടത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ ഷീല(50), പുഷ്പ (45) എന്നിവരാണ് മരണപ്പെട്ടത്. ബിജെപി എംഎൽഎയും അവരുടെ കൂട്ടാളികളുാമാണ് അപകടത്തിന് പിന്നിലെന്ന് ഉറപ്പുണ്ടെന്ന് പെൺകുട്ടിയുടെ അമ്മാവൻ ആരോപിച്ചിരുന്നു.

എഫ്ഐആർ

എഫ്ഐആർ

പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ, അദ്ദേഹത്തിന്റെ സഹോദരൻ മനോജ് സെൻഗാർ, വിനോദ് മിശ്ര, ഹരിപ്പാൽ‌ സിങ്, നവീൻ സിങ്, കോമൽ സിങ്, ഗ്യാദേന്ദ്ര സിങ്, റിങ്കു സിങ്, അവദേശ് സിങ് എന്നിവർക്കെതിരെ എഫ്ഐആർ രേഖപ്പെടുത്തി.

ഗുരുതര പരിക്ക്

ഗുരുതര പരിക്ക്

അതേസമയം പെൺകുട്ടിയുടെയും അഭിഭാഷകന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും വെന്റിലേറ്ററിലാണെന്ന് കിങ് ജോർജ് മെഡിക്കൽ യൂമിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞതായും ശ്വാസ കോശത്തില്‍ രക്തസ്രാവം ഉള്ളതായും തലയ്ക്ക് ഗുരുതരപരിക്കുകള്‍ പറ്റിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയ വൽക്കരിക്കരുത്

രാഷ്ട്രീയ വൽക്കരിക്കരുത്

സംഭവം രാഷ്ട്രീയ വൽക്കരിക്കരുതെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. കാറിൽ വന്നിടിച്ച ട്രക്കിന്റെ ഉടമസ്ഥൻ സമാജ് വാദി പാർട്ടി നേതാവിന്റെ സഹോദരനാണ്. അതുകൊണ്ട് തന്നെ സമാജ് വാദിപാർട്ടിയാണ് ഈ സംഭവത്തിന് പിന്നിലെന്ന വാദവുമായാണ് ബിജെപി നേതാക്കൾ രംഗത്ത് വരുന്നത്. ഉന്നാവോ സംഭവത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ലജ്ജ തോന്നുന്നുവെന്ന് കോണ്‍ഗ്രസ് എം.പി അധിര്‍രജ്ഞന്‍ ചൗധരി രാജ്യസഭയിൽ പ്രതികരിച്ചിരുന്നു.

English summary
Unnavo accident; 'why hasn't BJP expelled MLA yet says priyanka Gabdhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X