• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉന്നാവ് ബലാത്സംഗ കേസ്; പുലിവാല് പിടിച്ച് 'ആപ്പിളും', നിർണ്ണായക ചോദ്യത്തിന് ഉത്തരം പറയണം!!

ദില്ലി: ഉന്നാവ് ബലാത്സംഗ കേസിൽ പുലിവാല് പിടിച്ച് 'ആപ്പിൾ' കമ്പനിയും. കേസിലെ നിർണ്ണായക ചോദ്യങ്ങൾക്ക് ഇനി ഉത്തരം നൽകേണ്ടത് അമേരിക്കൻ കമ്പനിയായ അപ്പിൾ. കുറ്റകൃത്യം നടന്ന ദിവസം പ്രതിയും എംഎൽഎയും മുൻ ബിജെപി നേതാവുമായ കുൽദീപ് സിംഗ് സെംഗാർ എവിടെയായിരുന്നുവെന്നാണ് പറയേണ്ടത്. ഉന്നാവിൽ പതിനാറ്കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.

ഈ വിവരങ്ങൾ സൂക്ഷിച്ച് വച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും, ഉണ്ടെങ്കിൽ തന്നെ എവിടെയാണ് സൂക്ഷിച്ചതെന്നും വീണ്ടെടുക്കാൻ സധിക്കുമോയെന്നും അറിയേണ്ടതുണ്ടെന്നാണ് ആപ്പിൾ കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കയിരിക്കുന്നത്. വിവരം നൽകുന്നതിന് രണ്ടാഴ്ചത്തെ സമയം വേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഒക്ടോബർ ഒൻപത് വരെയാണ് ആപ്പിളിന് സമയം നൽകിയിരിക്കുന്നത്.

വിവരങ്ങൾ നൽകുമോയെന്ന് വ്യക്തമല്ല

വിവരങ്ങൾ നൽകുമോയെന്ന് വ്യക്തമല്ല

അതേസമയം കമ്പനി ഈ വിവരങ്ങൾ നൽകുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതായിട്ടുണ്ടെന്നാണ് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഈ വിവരം ലഭ്യമാക്കുന്നതിനൊപ്പം, ഇക്കാര്യം സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഉത്തരവാദപ്പെട്ട സിസ്റ്റം അനലിസ്റ്റിന്റേയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റേയോ സാക്ഷ്യപത്രം കൂടി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

പതിനാറു കാരിയെ ബലാത്സംഗം ചെയ്ത കേസ്

പതിനാറു കാരിയെ ബലാത്സംഗം ചെയ്ത കേസ്

ജോലി സംബന്ധിച്ച ആവശ്യവുമായി 2017 ജൂൺ നാലിന് വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ തീക്കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്.

പിതാവിന്റെ മരണം

പിതാവിന്റെ മരണം

പിന്നീട് പ്രതിഷേധം അറിയിച്ച പെൺകുട്ടിയുടെ പിതാവ് ലോക്കപ്പിൽ മർദ്ദനത്തിൽ മരണപ്പെട്ടിരുന്നു. തുടർന്ന് ജുലൈ 28ന് റായ്ബറേലിക്ക് അടുത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ മരണപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നിലും കുൽദീപ് സിംഗ് സെംഗാർ ആണെന്നാണ് ആരോപണം. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

നമ്പർ പ്ലേറ്റ്

നമ്പർ പ്ലേറ്റ്

പെൺകുട്ടി സ‍ഞ്ചരിച്ച കാറിനെ ഇടിച്ച ട്രക്കിന്റെ നമ്പർ മായിച്ചു കളഞ്ഞിരുന്നു. ഇതാണ് ആദ്യം മുതൽ തന്നെ സംശയങ്ങൾക്ക് ഇടം വെച്ചത്. അപകടത്തിന് പിന്നിൽ ബിജെപി എംഎൽഎ സെൻഗാർ ആണെന്ന് നേരത്തെ പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രിയങ്ക ഗാന്ധി അടക്കമുള്ള ഉന്നത നേതാക്കളും പെൺകുട്ടിക്ക് നേരെ ഉണ്ടായ വാഹനപാകടത്തിനെതിരെ രംഗത്തെത്തിയരുന്നു. പ്രതിഷേധം ശക്തമായപ്പോവാണ് അപകടം അന്വേഷിക്കാനും സിബിഐ രംഗത്തെത്തിയത്.

പോയത് അമ്മവനെ സന്ദർശിക്കാൻ

പോയത് അമ്മവനെ സന്ദർശിക്കാൻ

റായ്ബറേലിയയിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പെൺകുട്ടി സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്ത്. പെൺകുട്ടിയുടെ റായ്ബറേലിയിലെ ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദർശിക്കാൻ പോകുകയായിരുന്നു പെൺകുട്ടിയും കുടുംബവും. അപകടമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവർ സംഭവം നടന്നയുടൻ ഓടി രക്ഷപ്പെട്ടു. പിന്നീട് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ‌ പലിശക്കാരുടെ ശ്രദ്ധ കിട്ടാതിരിക്കാൻ നമ്പർ പ്ലേറ്റ് മറച്ചതെന്നായിരുന്നു വാഹന ഉടമയുടെയും ഡ്രൈവറുടെയും മൊഴി. എന്നാൽ ഇത് തെറ്റാണെന്ന് പിന്നീട് തെളിയുകയും ചെയ്തിരുന്നു.

English summary
Unnavo rape case; Court asks Apple Inc to disclose MLA Sengar's location on day of rape incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more