കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തബ്ലീഗുകാരെ വെടിവച്ച് കൊല്ലണമെന്ന് രാജ് താക്കറെ; നഴ്‌സുമാരോട് മോശമായി പെരുമാറിയെന്ന് ആരോപണം

  • By Desk
Google Oneindia Malayalam News

മുംബൈ/കാണ്‍പൂര്‍: ക്വാറന്റൈനിലിരിക്കെ നഴ്‌സുമാരോട് മോശമായി പെരുമാറിയ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ വെടിവച്ച് കൊല്ലണമെന്ന് എംഎന്‍എസ് നേതാവ് രാജ് താക്കറെ. ഇത്തരക്കാര്‍ക്ക് എന്തിനാണ് ചികില്‍സ നല്‍കുന്നതെന്നും രാജ്താക്കറെ ചോദിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളി സംബന്ധിച്ച് പ്രധാനമന്ത്രി പൗരന്‍മാരെ ഉണര്‍ത്തിയതാണ്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ പോലീസുകാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിക്കുന്നതും നാം കണ്ടുവെന്നും രാജ് താക്കറെ പറഞ്ഞു.

S

തബ്ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തകരെ വെടിവച്ച് കൊല്ലണം. ദില്ലിയിലെ നിസാമുദ്ദീന്‍ മര്‍ക്കസിലാണ് അവരുടെ യോഗം നടന്നത്. അവരെ വെടിവച്ച് കൊല്ലണം. എന്തിനാണ് അവര്‍ക്ക് ചികില്‍സ നല്‍കുന്നത്. പ്രത്യേക വിഭാഗത്തെ സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. അവരുടെ ചികില്‍സ നിര്‍ത്തിവയ്ക്കണമെന്നും രാജ് താക്കറെ പറഞ്ഞു. രാജ്യത്തേക്കാളും വലുത് മതമാണെന്ന് അവര്‍ കരുതുന്നു. അവര്‍ ചില ഗൂഢാലോചയില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നും രാജ് താക്കറെ ആരോപിച്ചു.

കശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തികശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തി

ഗാസിയാബാദിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തബ്ലീഗ് പ്രവര്‍ത്തകര്‍ നഴ്‌സുമാരോട് മോശമായി പെരുമാറിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിരിക്കുകയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. കാണ്‍പൂരിലെ ആശുപത്രിയില്‍ നിന്നും സമാനമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മരുന്ന് അവര്‍ സ്വീകരിച്ചില്ലെന്നും വനിതാ നഴ്‌സുമാരോട് മോശമായി പെരുമാറിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വനിതാ നഴ്‌സുമാരെ ആശുപത്രിയില്‍ നിന്ന് മാറ്റിയെന്നുമാണ് വിവരം. നിസാമുദ്ദീനില മാതൃകയില്‍ വസായില്‍ കഴിഞ്ഞമാസം തബ്ലീഗ് പ്രവര്‍ത്തകര്‍ ഒത്തുചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് രാജ് താക്കറെ പറഞ്ഞു. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും രാജ് താക്കറെ പറഞ്ഞു.

യുഎസിന് വന്‍ തിരിച്ചടി വരുന്നു; ഉഗ്രന്‍ വെടി പൊട്ടിച്ച് ട്രംപ്, സൗദിക്ക് പുറമെ മറ്റൊരു അറബ് രാജ്യവുംയുഎസിന് വന്‍ തിരിച്ചടി വരുന്നു; ഉഗ്രന്‍ വെടി പൊട്ടിച്ച് ട്രംപ്, സൗദിക്ക് പുറമെ മറ്റൊരു അറബ് രാജ്യവും

മതത്തെ കുറിച്ച് പറയാനുള്ള സമയമല്ലിത്. പരസ്പരം കുറ്റപ്പെടുത്തേണ്ട സമയവുമല്ല. മുസ്ലിങ്ങളിലെ ഒരു വിഭാഗം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരിടെ അടിച്ചോടിക്കണം. ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന് അവര്‍ ഓര്‍മിക്കണം. അതിന് ശേഷവും തങ്ങള്‍ ഇവിടെയുണ്ടാകുമെന്നും രാജ് താക്കറെ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ച മുസ്ലിം പണ്ഡിതന്‍മാര്‍ എവിടെ പോയി. ലോക്ക് ഡൗണ്‍ കാലത്ത് എങ്ങനെ അച്ചടക്കം പാലിക്കണമെന്ന് അവര്‍ പറഞ്ഞുകൊടുക്കണം. അച്ചടക്കം പാലിച്ചില്ലെങ്കില്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടേണ്ടി വരും. ഇനിയും ലോക്ക് ഡൗണ്‍ നീട്ടിയാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും രാജ് താക്കറെ പറഞ്ഞു.

English summary
Unruly Tablighi Jamaat members should be killed with bullets: Raj Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X