ബിജെപിയുടെ നിരാശ കണ്ടാലറിയാം അവര്‍ തോല്‍ക്കുമെന്ന്; യുപിയില്‍ എസ്പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലാലുവും
പാട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി ജെ പിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്. നിലവിലെ ബി ജെ പി ഭരണത്തില്‍ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. ബി ജെ പി കലാപങ്ങളെയും ക്ഷേത്രങ്ങളെയും കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും ഇത് തെരഞ്ഞെടുപ്പില്‍ തോറ്റതിലുള്ള പാര്‍ട്ടിയുടെ നിരാശ പരസ്യമായി കാണിക്കുന്നുവെന്നും യാദവ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.
70 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ പൂര്‍വ്വികര്‍ ബ്രിട്ടീഷുകാരെ ഈ രാജ്യം വിടാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടീഷുകാര്‍ ബി ജെ പിയുടെ രൂപത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ സമാജ്വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുവെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. നേരത്തെ ബി ജെ പിയ്‌ക്കെതിരെ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ്, സി പി ഐ എം തുടങ്ങിയ കക്ഷികളും ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു. ആര്‍ എല്‍ ഡിയോടൊപ്പം സഖ്യം ചേര്‍ന്നാണ് സമാജ് വാദി പാര്‍ട്ടി ഇത്തവണ മത്സരിക്കുന്നത്. ഇതാദ്യമായി അഖിലേഷ് യാദവ് നിയമസഭയിലേക്ക് മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.
അതേസമയം ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 11 ജില്ലകളിലായി 58 നിയമസഭാ സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലാണ് ബാക്കിയുള്ള ഘട്ടങ്ങള്‍. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മാര്‍ച്ച് 10 ന് നടക്കും. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അവസാനിച്ചിരുന്നു.
ജാട്ട് സമുദായങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ല്‍ 58 ല്‍ 53 സീറ്റുകള്‍ ബി ജെ പി നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് പാര്‍ട്ടിക്കും രണ്ട് വീതം സീറ്റുകളായിരുന്നു ലഭിച്ചത്. ഒരു സീറ്റ് ആര്‍ എല്‍ ഡിയും നേടി. എന്നാല്‍ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ബി ജെ പിയോട് ഇടഞ്ഞ് നില്‍ക്കുന്ന ജാട്ട് സമുദായങ്ങള്‍ ഇത്തവണ തങ്ങളെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എസ് പി-ആര്‍ എല്‍ ഡി സഖ്യം.












Click it and Unblock the Notifications