യുപിയില്‍ ബിജെപി വിയർക്കും: വോട്ട് വിഹിതത്തില്‍ വന്‍ ഇടിവെന്ന് സർവെ, 36% വോട്ട് എസ്പിക്ക്
ലഖ്നൌ: വളരെ നിർണായകമായ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ വിവിധ ഏജന്‍സികള്‍ നടത്തിയ സർവ്വേകള്‍ പുറത്ത് വന്ന് തുടങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ രാഷ്ട്രീയ പാർട്ടികളും സംസ്ഥാനത്ത് പ്രചരണവും ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം യുപിയിലെ ഒരു വേദിയില്‍ പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പിൽ ഒരു പുതിയ മുദ്രാവാക്യം ഉയർത്തുകയും ചെയ്തിട്ടുണ്ട്.
യുപി+യോഗി വോട്ട് 'യുപിയോഗി' (ഉപയോഗപ്രദം) ആണെന്നായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്. ഊ മുദ്രാവാക്യത്തിന് മറുപടിയെന്നോണം നിലവിലെ സർക്കാർ യുപിക്ക് 'അണ്‍ഉപയോഗി' (ഉപയോഗപ്രദമല്ല) ആണെന്നും അത് ഉപയോഗശൂന്യമാണെന്നുമായിരുന്നു സമാജ് വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുറന്നടിച്ചു.
നടന് സിദ്ധീഖ് ലക്ഷ്യം വെച്ചത് ഷമ്മി തിലകനെയോ: അമർഷം ശക്തം, അമ്മ യോഗത്തില്‍ പ്രതിഷേധമുയരും

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേഠിയിൽ റാലികൾ നടത്തി യോഗി സർക്കാരിനെതിരെ വലിയ സമരപരിപാടികള്‍ക്കാണ് സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം ഇതിനോടകം പുറത്ത് വന്ന മിക്കവാറും സർവേകളും സംസ്ഥാനത്ത് ബി ജെ പി അധികാരത്തില്‍ തുടരുമെന്നാണ് പറയുന്നത്
റെയിബാന്‍ ഗ്ലാസുവെച്ച് മഞ്ജുവേച്ചി: തരംഗമായി മഞ്ജുവാര്യരുടെ പുതിയ ചിത്രം

സർവ്വേകള്‍ ചൂണ്ടിക്കാട്ടുന്ന ഏറ്റവും പ്രധാന കാര്യം ബി ജെ പിയുടെ പ്രധാന എതിരാളികളായ എസ് പിക്കും വോട്ട് വിഹിതത്തിലുണ്ടാവുന്ന ഉയർച്ചയാണ്. ഡിസംബർ നാലിന് എബിപി-സി വോട്ടർ സർവ്വേ പ്രകാരം എസ്പിക്ക് 33 ശതമാനം വോട്ട് വിവിതമാണ് ലഭിച്ചിരുന്നുവെങ്കില്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ അത് 34 ശതമാനമായി ഉയർന്നിട്ടുണ്ട്.

ബി ജെ പി സഖ്യകക്ഷികളും ചേർന്ന് 40 ശതമാനം വോട്ടുകള്‍ സ്വന്തമാക്കുമ്പോഴാണ് അഖിലേഷ് യാദവ് നയിക്കുന്ന എസ് പി സഖ്യത്തി 34 ശതമാനം വോട്ടുകള്‍ സർവ്വേ പ്രവചിക്കുന്നത്. അതായത് ബി ജെ പിയും എസ്പിയും തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം കേവലം ആറ് ശതമാനം മാത്രം.

സർവേ പറയുന്നത് അനുസരിച്ച്, ഉത്തർപ്രദേശിൽ 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഭരണകക്ഷിയായ ബി ജെ പി വീണ്ടും അധികാരത്തിൽ വരുമെന്നാണ് അവകാശപ്പെടുന്നത്. അധികാലത്തിലെത്താന്‍ കഴിയുമെങ്കിലും ബി ജെ പി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.

അതേസമയം, ബി എസ് പി , കോണ്‍ഗ്രസ് കക്ഷികളുടെ പ്രകടനം വളരെ ദയനീയമാണ്. മായാവതി നയിക്കുന്ന ബി എസ് പിക്ക് തിരഞ്ഞെടുപ്പില്‍ 13 ശതമാനം വോട്ട് മാത്രമാണ് സർവ്വെ പ്രവചിക്കുന്നത്. വളരെ പ്രതീക്ഷയോടെ മത്സര രംഗത്തുള്ള കോണ്‍ഗ്രസിന് 7 ശതമാനം വോട്ട് വിഹിതമാണ് എബിപി-സി വോട്ടർ സർവ്വേയില്‍

2017 ൽ സംസ്ഥാനത്ത് ആഞ്ഞടിച്ച ബി ജെ പി തരംഗം ഇക്കുറിയും ആവർത്തിക്കുമെന്നാണ് പാർട്ടിയുടെ അവകാശവാദം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭ സീറ്റുകളിൽ 312 സീറ്റുകളിലായിരുന്നു ബി ജെ പി ജയിച്ചത്. മികച്ച ഭൂരിപക്ഷത്തിൽ ഭരണതുടർച്ചയെന്ന് അവകാശപ്പെടുമ്പോഴും കൊവിഡ് പ്രതിസന്ധിയും കർഷക സമരങ്ങളും ബി ജെ പി ക്യാമ്പിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മറുവശത്താവട്ടെ ഭരണവിരുദ്ധ വികാരം മുതലെടുത്ത് അധികാരം കൈക്കലാക്കാനാണ് എസ്പിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം.