• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അസാധ്യമായത് ഒന്നുമില്ല': യുപിയില്‍ അധികാരമല്ല, കോണ്‍ഗ്രസ് ലക്ഷ്യം 100 സീറ്റെന്ന് മുതിര്‍ന്ന നേതാവ്

Google Oneindia Malayalam News

ലഖ്നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിര‍ഞ്ഞെടുപ്പിനെ വലിയ പ്രധാന്യത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. 400 ലേറെ നിയമസഭാ സീറ്റുകള‍ുള്ള സംസ്ഥാനത്ത് ഭരണം പിടിക്കുക എന്നതിലുപരി നിലവിലെ മോശം സ്ഥിതിയില്‍ നിന്നുള്ള മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 2017 ലെ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്‍റെ എസ്പിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിച്ചിരുന്നതെങ്കില്‍ കേവലം 7 സീറ്റില്‍ മാത്രമായിരുന്നു പാര്‍ട്ടിക്ക് വിജയിക്കാന്‍ സാധിച്ചത്.

ഇത്തവണ പ്രമുഖ കക്ഷികളുമായൊന്നും സഖ്യമില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. മാത്രവുമല്ല ഇത്തവണ സീറ്റുകളുടെ എണ്ണത്തില്‍ സെഞ്ചുറി അടിക്കുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

സുധാകരന്‍ കടുപ്പിക്കുന്നു; തീരുമാനം നടപ്പാക്കിയില്ലെങ്കില്‍ 6 മാസത്തിന് ശേഷം നേതാക്കളെ പുറത്താക്കുംസുധാകരന്‍ കടുപ്പിക്കുന്നു; തീരുമാനം നടപ്പാക്കിയില്ലെങ്കില്‍ 6 മാസത്തിന് ശേഷം നേതാക്കളെ പുറത്താക്കും

ഉത്തര്‍പ്രദേശ്

മുതിര്‍ന്ന പാര്‍ട്ടി നേതാവായ പ്രദീപ് മാത്തൂര്‍ ആണ് 2020 ല്‍ നടക്കാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 100 ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെട്ടിരിക്കുന്നത്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേർക്കാഴ്ചയായി മാറുമ്പോള്‍ വരുന്ന തിരഞ്ഞെടുപ്പിൽ അവര്‍ സംഘടനയുടെ മുഖമായി കാണണമെന്ന് ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകരും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‌

പിങ്കിലും നീലയിലും തിളങ്ങി പ്രിയപ്പെട്ട ഗായിക രഞ്ജിനി ജോസ്; വൈറലായി പുതിയ ഫോട്ടോ ഷൂട്ട്

നൂറ് സീറ്റ്

എല്ലാ കാര്യങ്ങളും അനുകൂലഘടകമായി വന്നാല്‍ നൂറ് സീറ്റ് നേടുക എന്നുള്ളത് പ്രയാസകരമായ കാര്യമായിരിക്കില്ല. ബി.ജെ.പിക്ക് അതിന്റെ എണ്ണം രണ്ടിൽ നിന്ന് ഭൂരിപക്ഷത്തിലേക്ക് ഉയർത്താനാകുമെങ്കില്‍ എന്തുകൊണ്ടാണ് കോൺഗ്രസിന് അത് കഴിയില്ല. ഞാൻ പറയുന്നത് തികച്ചും യാഥാർത്ഥ്യമായ കാര്യമാണ്. നേതൃത്വം നല്‍കാന്‍ പ്രിയങ്ക ഗാന്ധി എത്തിയാല്‍ ഇക്കാര്യത്തിലുള്ള എല്ലാം സംശയങ്ങളും മാറുമെന്നും പ്രദീപ് മാത്തൂര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധി

തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി പ്രഖ്യാപിച്ച 12,000 കിലോമീറ്റർ ദൈർഘ്യമുള്ള യാത്ര കോണ്‍ഗ്രസ് പ്രവർത്തകരെ മാത്രമല്ല ഉത്തര്‍പ്രദേശിനെ ഒന്നാകെ പ്രചോദിപ്പിക്കും."രാഷ്ട്രീയത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നു, കോൺഗ്രസിന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കഴിയും. ഒന്നുകിൽ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കുകയോ, കോൺഗ്രസില്ലാത്ത സർക്കാർ രൂപീകരിക്കപ്പെടുകയോ ചെയ്യില്ല,"- യുപി നിയമസഭയിലെ മുൻ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ പ്രദീപ് പറഞ്ഞു.

ലക്നൗവിൽ

കോൺഗ്രസിന്റെ മുതിർന്ന നേതാവായ പ്രിയങ്ക ഗാന്ധി ലക്നൗവിൽ എത്തുമ്പോഴെല്ലാം അവർ ഭയപ്പെടുകയാണ്. അതിപ്പോള്‍ അവര്‍ക്കൊരു ശീലമായി മാറിക്കഴിഞ്ഞു. ബിജെപിക്ക് ഉചിതമായ മറുപടി നൽകാൻ കഴിയുന്ന ഒരേയൊരു പാർട്ടി കോൺഗ്രസാണെന്ന് അവർക്കറിയാം. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിക്കെതിരെ അസംബന്ധമായ പരാമർശങ്ങൾ നടത്താൻ അവർ നിരന്തരം ശ്രമിക്കുന്നത്.

ബിജെപി സർക്കാരിൽ

സംസ്ഥാനത്തെ ജനങ്ങൾ ബിജെപി സർക്കാരിൽ നിരാശരാണെന്നും അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ അവര്‍ കോണ്‍ഗ്രസിന് അനുകൂലമായി ചിന്തിക്കും. കോവിഡ് പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിൽ യുപിയില്‍ ഒന്നാകെ കെടുകാര്യസ്ഥത ഉണ്ടായിരുന്നു. രണ്ടാം തരംഗത്തിൽ ആളുകൾക്ക് അവരുടെ ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടെയും മരണത്തെക്കുറിച്ച് എങ്ങനെ മറക്കാനാകും. ഫിറോസാബാദിൽ ഡെങ്കിപ്പനിയും വൈറൽ പനിയും മൂലം ഉയർന്ന മരണസംഖ്യയിൽ ആശങ്ക പ്രകടിപ്പിച്ച പ്രദീപ്, യുപി നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ച് അവിടെ സ്ഥിതിഗതികൾ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ബിജെപി

ഇന്ധന വിലവർധനവില്‍ ഉള്‍പ്പടെ കേന്ദ്ര സർക്കാരിനേയും ബിജെപിയേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 30 രൂപയ്ക്ക് വിൽക്കുമെന്ന് ബിജെപി പറയുമായിരുന്നു. എന്നാൽ ഇപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില ഏകദേശം 100 രൂപയിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

cmsvideo
  മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ യോഗിയുടെ തെറിയഭിഷേകം | Oneindia Malayalam
  English summary
  UP Assembly elections 2022: Congress to win more than 100 seats: Pradeep Mathur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X