• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയങ്കയുടെ നീക്കം ആദ്യം തള്ളി, പിന്നാലെ അപകടം മണത്തു: റൂട്ട് മാറ്റി ബിജെപിയും എസ്പിയും

Google Oneindia Malayalam News

ലഖ്നൌ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് നിർണ്ണായകമാണെങ്കിലും പല മണ്ഡലങ്ങളിലും അവരെ ഒരു മുഖ്യ എതിരാളിയായി കാണാന്‍ ബി ജെ പിയോ അഖിലേഷ് യാദവ് നയിക്കുന്ന എസ് പിയോ തയ്യാറാകുന്നില്ലെന്നത് യാഥാർത്ഥ്യമാണ്. പല മണ്ഡലങ്ങങ്ങിലും എസ്പിയും ബി ജെ പിയുമായുള്ള നേർക്ക് നേർപോരാട്ടമാണ് നടക്കുന്നത്. എന്നാല്‍ ഇതിനിടയിലും സംസ്ഥാനത്ത് ഇപ്പോള്‍ പ്രധാന പ്രചരണമായിരിക്കുന്നത് പ്രിയങ്ക ഗാന്ധി തൊടുത്തുവിട്ട ചില വിഷയങ്ങളാണ്.

സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനുള്ള പദ്ധതിയുമായി പ്രിയങ്ക ഗാന്ധി കളം നിറഞ്ഞതോടെ ബി ജെ പിയും എസ് പിയും ബി എസ് പിയുമെല്ലാം അപകടം മണത്തു. ഇതോടെ പ്രിയങ്കയുടെ പാത പിന്തുടർന്ന് സ്ത്രീ വോട്ടർമാരെ ലക്ഷ്യം വെച്ച് വിവിധ പ്രഖ്യാപനങ്ങളാണ് എല്ലാ പാർട്ടികളും നടത്തിയിരിക്കുന്നത്.

ഹെലികോപ്ടർ തകർന്ന് നടുക്കടലില്‍ വീണു; 12 മണിക്കൂറിലേറെ നീന്തി അത്ഭുതകരമായി രക്ഷപ്പെട്ട് മന്ത്രിഹെലികോപ്ടർ തകർന്ന് നടുക്കടലില്‍ വീണു; 12 മണിക്കൂറിലേറെ നീന്തി അത്ഭുതകരമായി രക്ഷപ്പെട്ട് മന്ത്രി

400 ലേറെ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കഴിഞ്ഞ തവണ എസ് പി സഖ്യത്തില്‍

400 ലേറെ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കഴിഞ്ഞ തവണ എസ് പി സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. ഇത്തവണ അത് 50 ന് മുകളിലേക്ക് ഉയർത്തുകയെന്നതാണ് പാർട്ടി ലക്ഷ്യം വെക്കുന്നത്. പ്രധാന കക്ഷികളില്‍ ആരുമായി സഖ്യമില്ലെന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഏതാനം ചില പ്രാദേശിക കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് മത്സരിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ കൂടിയായിരുന്നു സ്ത്രീ വോട്ടർമാരെ ലക്ഷ്യം വെച്ചുള്ള വമ്പന്‍ പ്രഖ്യാപനങ്ങളുമായി പ്രിയങ്ക ഗാന്ധി രഗംത്ത് എത്തിയത്.

ഇത് എംജിആർ സ്റ്റൈല്‍: പെരിന്തല്‍മണ്ണയെ ഇളക്കി മറിച്ച് മഞ്ജു വാര്യർ

നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളില്‍ 40 ശതമാനം

നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളില്‍ 40 ശതമാനം സ്ത്രീകളായിരിക്കുമെന്നതായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രധാന പ്രഖ്യാപനം. ഇതിന് പുറമെ വനിതകള്‍ക്ക് മാത്രമായി ഒരു പ്രകടന പത്രികയും കോണ്‍ഗ്രസ് കൊണ്ടു വന്നു. സ്ത്രീകള്‍ക്ക് സർക്കാർ ജോലികളില്‍ 40 ശതമാനം സംവരണം, യുപിയില്‍ ഏത് വ്യാപാരം തുടങ്ങുകയാണെങ്കിലും അതില്‍ 50 ശതമാനം തൊഴില്‍ സംവരണം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ വക റിബേറ്റുകള്‍, യുപിയിലെ 50 ശതമാനം റേഷന്‍ കടകളിലും സ്ത്രീകളുടെ മേല്‍നോട്ടത്തോടെയായിരിക്കും തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു കോണ്‍ഗ്രസിന്റെ വനിതാ പ്രകടന പത്രികയിലുള്‍പ്പെട്ടിരുന്നത്.

സ്ത്രീകള്‍ക്ക് സ്വയം സഹായ സംഘങ്ങള്‍ വഴി നാല് ശതമാനം പലിശയ്ക്ക്

സ്ത്രീകള്‍ക്ക് സ്വയം സഹായ സംഘങ്ങള്‍ വഴി നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. ഒപ്പം സംസ്ഥാന ബസ് സര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമായിരിക്കും. എല്ലാ വര്‍ഷവും മൂന്ന് സിലിണ്ടര്‍ പാചക വാതകം സ്ത്രീകള്‍ക്ക് സൗജന്യമായി ലഭിക്കും. നേരത്തെ തന്നെ പത്തും പന്ത്രണ്ടും ക്ലാസിലുള്ള പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണും സ്‌കൂട്ടിയും നല്‍കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥികൾക്ക് 40% സംവരണം പ്രഖ്യാപിക്കുകയും കോൺഗ്രസിന്റെ

സ്ഥാനാർത്ഥികൾക്ക് 40% സംവരണം പ്രഖ്യാപിക്കുകയും കോൺഗ്രസിന്റെ വനിതാ പ്രകടനപത്രിക കൊണ്ടുവരുകയും ചെയ്തതിന് പിന്നാലെ സ്ത്രീകളെ മാത്രം സംഘടിപ്പിച്ച് പ്രത്യേക പരിപാടികളും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. ഞായറാഴ്ച റായ്ബറേലിയിലെ ശക്തി സംവാദ് എന്ന പേരിൽ പ്രിയങ്ക ഗാന്ധി തന്നെ സ്ത്രീകളുമായി നേരിട്ടുള്ള സംഭാഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചൊവ്വാഴ്ച പ്രയാഗ്‌രാജിൽ നടന്ന പ്രധാനമന്ത്രിയുടെ യോഗത്തേയും പരാമർശിച്ചുകൊണ്ടായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

നമ്മള്‍ ജനസംഖ്യയുടെ പകുതിയാണ്, എന്നാല്‍ രാഷ്ട്രീയ പാർട്ടികൾ

"നമ്മള്‍ ജനസംഖ്യയുടെ പകുതിയാണ്, എന്നാല്‍ രാഷ്ട്രീയ പാർട്ടികൾ സ്ത്രീകളെ ഗൗരവമായി കാണുന്നില്ല... സ്ത്രീ ശാക്തീകരണത്തിനുള്ള കോൺഗ്രസിന്റെ മുൻകൈ ഇപ്പോൾ രാഷ്ട്രീയ പാർട്ടികളെ ഉണർത്തിയിരിക്കുന്നു. ആശാ പ്രവർത്തകരുടെ ഓണറേറിയം ഉയർത്തി, പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ സ്ത്രീകളുടെ യോഗം നടത്താൻ പോകുന്നു. ഇതൊക്കെ ഏറെ അനുകൂലമായി മാറ്റങ്ങളാണ്"- പ്രിയങ്ക ഗാന്ധി പറഞ്ഞു.

ആദ്യഘട്ടത്തില്‍ ബി ജെ പിയും എസ്പിയുമെല്ലാം ഇതിന് വലിയ പ്രധാന്യം

ആദ്യഘട്ടത്തില്‍ ബി ജെ പിയും എസ്പിയുമെല്ലാം ഇതിന് വലിയ പ്രധാന്യം കൊടുത്തില്ലെങ്കിലും സ്ത്രീ വോട്ടർമാരില്‍ കോണ്‍ഗ്രസ് പ്രഖ്യാപനം വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് മനസ്സിലാക്കിയതോടെ അവരും ഇപ്പോള്‍ വനിതകള്‍ക്കായുള്ള പ്രത്യേക പ്രഖ്യാപനങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
ചൊവ്വാഴ്ച പ്രയാഗ്‌രാജിൽ നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായ സ്ത്രീകളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

നേരത്തെ ഭരിച്ച പാർട്ടികളെ വീണ്ടും ഉത്തർപ്രദേശിൽ അധികാരത്തിൽ

നേരത്തെ ഭരിച്ച പാർട്ടികളെ വീണ്ടും ഉത്തർപ്രദേശിൽ അധികാരത്തിൽ വരാൻ സംസ്ഥാനത്തെ പെൺമക്കൾ അനുവദിക്കില്ലെന്നായിരുന്നു പ്രധാനമന്ത്രി പ്രധാനമായും ഉയർത്തിക്കാട്ടിയത്. എന്നാല്‍ കോണ്‍ഗ്രസ് ഈ വിഷയം ഉയർത്തിക്കാട്ടിയത് മുതല്‍ മാത്രമാണ് സർക്കാറുകള്‍ സ്ത്രീകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ത്രീകളുടെ മുന്നിൽ തലകുനിച്ചു. എന്നാൽ ഇത് ഒരു തുടക്കം മാത്രമാണ്. സ്ത്രീ ശക്തിയുടെ കൊടുങ്കാറ്റാണ് ഉണ്ടാകാൻ പോകുന്നത്. സ്ത്രീകളുടെ ഐക്യം വിപ്ലവത്തിലേക്ക് നയിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

സമാജ്‌വാദി പാർട്ടിയും (എസ്‌പി) ബഹുജൻ സമാജ് പാർട്ടിയും

അതേസമയം, സമാജ്‌വാദി പാർട്ടിയും (എസ്‌പി) ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്‌പി) സ്ത്രീശാക്തീകരണത്തിനായി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് അവകാശവാദമുന്നയിക്കുന്നതിൽ ഒട്ടും പിന്നിലല്ല. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ തന്റെ സർക്കാർ സ്ത്രീകൾക്കായി ചെയ്ത പ്രവർത്തനങ്ങളെ കുറിച്ചാണ് പ്രധാനമായും പരാമർശിക്കുന്നത്. "സമാജ്‌വാദി പാർട്ടി സർക്കാർ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി അവരുടെ ശാക്തീകരണത്തിനായി മികച്ച രീതിയിൽ പ്രവർത്തിച്ചു, ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു, 'കന്യാ വിദ്യാ ധന്', 1090 വനിതാ ഹെൽപ്പ് ലൈൻ ആരംഭിച്ച് അവർക്കായി ആംബുലൻസ് സേവനം നൽകി. എന്നാല്‍ ബി ജെ പി സർക്കാർ അവയെല്ലാം റദ്ദ് ചെയ്തു കളഞ്ഞു" അഖിലേഷ് യാദവ് ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. എസ്പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വരും ആഴ്ചകളിൽ ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.

സ്ത്രീ ശാക്തീകരണത്തിനായി ബാബാ സാഹിബ് ഭീംറാവു അംബേദ്കറുടെ പാത

സ്ത്രീ ശാക്തീകരണത്തിനായി ബാബാ സാഹിബ് ഭീംറാവു അംബേദ്കറുടെ പാത പിന്തുടരുകയാണെന്നും അവർക്ക് സംവരണം നൽകണമെന്നുമാണ് ബിഎസ്പി ആവശ്യപ്പെടുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ആ വർഷം യുപിയിൽ ആകെ 14,16,63,646 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ 77,042,607 പുരുഷന്മാരും 64,613,747 സ്ത്രീകളും 7292 മറ്റ് വിഭാഗ വോട്ടർമാരുമാണ്. ഇതിൽ 8,67,55,499 വോട്ടുകളാണ് പോൾ ചെയ്തത്. 4,55,70,067 പുരുഷ വോട്ടർമാരും 40906123 സ്ത്രീ വോട്ടർമാരും 277 മറ്റ് വിഭാഗ വോട്ടർമാരും ഉൾപ്പെടെയാണ് വോട്ട് ചെയ്യാനെത്തിയത്. 2017ലെ തെരഞ്ഞെടുപ്പിൽ ആകെ 2,79,032 തപാൽ വോട്ടുകളും രേഖപ്പെടുത്തിയിരുന്നു.

cmsvideo
  Data fraud; PM Modi, Priyanka Chopra and Sonia on Bihar Covid jab list | Oneindia Malayalam
  English summary
  UP Assembly elections 2022: Priyanka Gandhi's declarations of women empowerment become a major campaign issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X